സുരേഷ് ഗോപി എക്‌സ്ട്രീമിലി ഡീസന്റാണ്, ആ വളർച്ച കണ്ട് അസൂയപ്പെട്ടിട്ട് കാര്യമില്ല;വിവാദങ്ങൾ തൃശൂരിലെ വോട്ട് കുറയ്ക്കാൻ: ബാബു നമ്പൂതിരി

2718

മലയാളികളുടെ പ്രിയപ്പെട്ട സൂപ്പർതാരവും ബിജെപിയുടെ കേരളത്തിലെ ശക്തനായ നേതവും ആണ് സുരേഷ് ഗോപി. ഇടക്കാലത്ത് സിനിമയിൽ സജീവം അല്ലാതിരുന്ന താരം ഇപ്പോൾ സിനിമയും രാഷ്ട്രീയവും ഒരേ പോലെ മികച്ചതാക്കി മുന്നോട്ട് പോവുകയാണ്.

2020 ൽ വരനെ ആവശ്യമുണ്ട് എന്ന അനൂപ് സത്യൻ സിനിമയിലൂടെ മടങ്ങി എത്തിയ താരം പിന്നീട് കാവൽ, പാപ്പൻ എന്നി സിനിമകളിലൂടെ തന്റെ പഴയകാല പ്രതാപത്തിലേക്ക് എത്തുകയായിരുന്നു. ഗരുഡൻ എന്ന സിനിമയാണ് ഇപ്പോൾ അദ്ദേഹത്തിന്റേതായി തിയ്യേറ്ററിലെത്തിയ സിനിമ. ഇപ്പോഴിതാ താരത്തിനെ കുറിച്ച് നടൻ ബാബു നമ്പൂതിരി പറഞ്ഞ ചില വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. സുരേഷ് ഗോപിയുടെ വളർച്ച കണ്ട് അസൂയപ്പെട്ടിട്ട് കാര്യമില്ലെന്ന് നടൻ ബാബു നമ്പൂതിരി പറയുന്നത്. സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം സുരേഷ് ഗോപിയെ പ്രശംസിക്കുകയാണ്.

Advertisements

താരത്തിന്റെ വാക്കുകൾ ഇങ്ങനെ: ‘ആ മനുഷ്യൻ ഒരിക്കലും ആരോടും മോശമായി പെരുമാറുകയില്ല, സുരേഷ് ഗോപി എക്‌സ്ട്രീമിലി ഡീസന്റാണ്. ബഹുമുഖ പ്രതിഭയുമാണ്. പാവങ്ങളോട് കരുണയുള്ള വ്യക്തിയാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിനു സർവേശ്വരന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും.’

ALSO READ- ‘മമ്മൂട്ടി സാർ നിങ്ങൾ എന്റെ ഹീറോയാണ്, ഈ സിനിമ കണ്ടതിന് ശേഷം അതിൽ നിന്നും പുറത്ത് വരാൻ കഴിയുന്നില്ല’:പ്രശംസിച്ച് സാമന്ത

അതേസമയം, എത്ര കിട്ടിയാലും മതിയാവാത്തതും ഒന്നും മറ്റുള്ളവർക്ക് ചെയ്ത് കൊടുക്കാത്തതുമായ ഒട്ടനവധി പേർ സിനിമയിലുണ്ടെന്നും അദ്ദേഹം വിമർശിക്കുന്നു. ആ കൂട്ടത്തിൽ സുരേഷ് ഗോപി പെടില്ലെന്നാണ് താരം പ്രശംസിക്കുന്നത്. സുരേഷ് ഗോപിയുടേത് നല്ല ക്യാരക്ടറാണ്. സുരേഷ് ഗോപിയുടെ വളർച്ച കണ്ട് മറ്റുള്ളവർ അസൂയപ്പെട്ടിട്ട് കാര്യമില്ലെന്നും അദ്ദേഹം പറയുന്നത്.

കൂടാതെ ഇപ്പോഴുണ്ടായ സുരേഷ് ഗോപിയെ കുറിച്ചുള്ള വിവാദം അനാവശ്യമാണെന്നും തൃശൂർ അദ്ദേഹം ഇലക്ഷന് നിൽക്കാൻ പോവുകയാണല്ലോ. ആ സാഹചര്യത്തിൽ വോട്ട് കുറയ്ക്കാൻ ആരെങ്കിലും ചെയ്താണോയെന്ന് തോന്നിപ്പോയെന്നുമാണ് ബാബു നമ്പൂതിരി പറയുന്നത്.

നേരത്തെ ബാബു നമ്പൂതിരി മോഹൻലാലിനെയും മമ്മൂട്ടിയെയും കുറിച്ച് പറഞ്ഞ കാര്യങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. മോഹൻലാലിന് നല്ല ആകാരസൗഭാവമുണ്ടെന്നും നീളം, തടി, അയാളുടെ അഭിനയ മികവ് എല്ലാമുണ്ട്. നാലാൾ വന്നാലും മോഹൻലാലിന് അടിച്ച് വീഴ്ത്താനാകും എന്ന തോന്നൽ ജനത്തിനുമുണ്ട്. മോഹൻലാലിന്റെ ഇടിപടങ്ങൾ അല്ല ആളുകൾക്ക് ഇഷ്ടം. അദ്ദേഹത്തിന്റെ ഇടിപടങ്ങൾ ഓടിയത് അദ്ദേഹത്തിന്റെ മികവ് കൊണ്ടുമല്ല, മറിച്ച് ആ സിനിമയിൽ പ്രവർത്തിച്ച എല്ലാവരുടെയും മികവ് കൊണ്ടാണെന്നും ബാബു നമ്പൂതിരി പറയുകയാണ്.

ALSO READ- ‘സൂപ്പർസ്റ്റാർ എന്ന വിളി ഇഷ്ടമല്ല; ആ പദവിക്ക് ഞാൻ അർഹനല്ല’,പക്ഷെ എന്റെ നടത്തമാണ് എന്നെ സൂപ്പർസ്റ്റാറാക്കുന്നത്: സൽമാൻ ഖാൻ

ഇപ്പോൾ ഉദാഹരണം ആറാംതമ്പുരാൻ, ചിത്രത്തിൽ ലാലിന് ഹീറോ പരിവേഷം കൊടുത്തിട്ടുണ്ട്, ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്ന ഒരാണ്. പിന്നെ മഞ്ജുവാര്യരുടെ അഭിനയവും. രണ്ടും കൂടെ യോജിച്ചപ്പോൾ ഭയങ്കര ക്ലിക്കായി ആ സിനിമയും പാട്ടുകളും. ഇത്രയും പടങ്ങൾ ചെയ്ത മോഹൻലാലിൽ നിന്ന് വീണ്ടും വെറൈറ്റി വേണമെന്ന് ആഗ്രഹിക്കുന്നത് തന്നെ തെറ്റാണ്.

ഇവിടെ മോഹൻലാലും മമ്മൂട്ടിയും ഇത്രയും നാളത്തെ സിനിമ ജീവിതം കൊണ്ട് എല്ലാ റോളും ചെയ്ത് കഴിഞ്ഞെന്നും തമിഴിലൊക്കെ രജിനികാന്തൊക്കെ അദ്ദേഹത്തിന് പറ്റിയ വേഷമേ ഏറ്റെടുക്കൂ. ഓടി നടന്ന് അഭിനയിക്കുന്നില്ലല്ലോയെന്നും ബാബു നമ്പൂതിരി ചൂണ്ടിക്കാണിക്കുന്നു.

സ്വന്തം ശരീരം മറ്റുള്ളവരെ കാണിക്കാൻ അദ്ദേഹത്തിന് യാതൊരു മടിയും ഇല്ല. എന്റെ തലയും താടിയും രൂപവും ഇങ്ങനെയൊക്കെയാണെന്ന് അദ്ദേഹം ധൈര്യത്തോടെ കാണിക്കും. അതാണ് ആളുകൾ ഇഷ്ടപ്പെടുന്നത്. ലാലും മമ്മൂട്ടിയും രജനികാന്തിനെപ്പോലെ അവരവരുടെ ഇപ്പോഴത്തെ രൂപത്തിൽ ഇറങ്ങി നടക്കണം, അതാണ് ചെയ്യേണ്ടതെന്നും ബാബു നമ്പൂതിരി ആവശ്യപ്പെടുകയാണ്.

താരങ്ങൾ കിടക്കുമ്പോൾ മാത്രം വിഗ് ഊരിവെക്കുന്നവരാണ്. ആണുങ്ങളും പെണ്ണുങ്ങളും ഇങ്ങനെ തന്നെയാണ്. മുടിയില്ലായ്മ കാണിക്കുന്നതിൽ പ്രശ്നം ഇല്ലെന്ന് കാണിക്കുന്നത് നടൻ സിദ്ദിഖ് മാത്രമാണെന്നും താരം പറഞ്ഞിരുന്നു.

Advertisement