സ്റ്റീഫന്‍ നെടുമ്പള്ളിയുടെ വലംകൈ അലോഷി ജോസഫ്; പൊളിച്ചടുക്കും ലൂസിഫര്‍

58

പൃഥ്വിരാജ് ആദ്യമായി സംവിധായകനാകുന്ന ലൂസിഫറിന്റെ 26 കഥാപാത്രങ്ങളുടെ കാരക്ടര്‍ പോസ്റ്ററുകള്‍ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്.

Advertisements

ഇപ്പോഴിതാ കലാഭവന്‍ ഷാജോണിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ എത്തിയിരിക്കുകയാണ്. അലോഷി ജോസെഫ് എന്ന കഥാപാത്രമായാണ് കലാഭവന്‍ ഷാജോണ്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്.

കലിപ്പ് ലുക്കില്‍ ഉള്ള ഷാജോണിന്റെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രത്തിന്റെ വലം കൈ എന്ന് വിളിക്കാവുന്ന കഥാപാത്രത്തെയാണ് ഷാജോണ്‍ ഈ ചിത്രത്തില്‍ ചെയ്തിരിക്കുന്നത്.

ദൃശ്യം, ഒപ്പം, മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കലാഭവന്‍ ഷാജോണ്‍ വീണ്ടും മോഹന്‍ലാലിന് ഒപ്പം എത്തുന്ന ചിത്രമാണ് ലൂസിഫര്‍.

മാര്‍ച്ച് 28 നു റിലീസ് ചെയ്യാന്‍ പോകുന്ന ലൂസിഫറിന്റെ ഏഴു കാരക്ടര്‍ പോസ്റ്റര്‍ കൂടി ഇനി വരാന്‍ ഉണ്ട്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

മുരളി ഗോപിയാണ് ലൂസിഫറിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്യാന്‍ പോകുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങും ഉടന്‍ ആരംഭിക്കാന്‍ പോവുകയാണ്.

ബ്രദേഴ്സ് ഡേ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തില്‍ പൃഥ്വിരാജ് ആണ് നായകന്‍. ഐശ്വര്യ ലക്ഷ്മി, പ്രയാഗ മാര്‍ട്ടിന്‍, ഐമ മേരി സെബാസ്റ്റിയന്‍ എന്നിവരും ഈ ചിത്രത്തിന്റെ താര നിരയില്‍ ഉണ്ട്.

Advertisement