മമ്മൂട്ടി അസ്സലായി പാടും, അതുകേട്ട് 4 നായികമാർക്ക് കടുത്ത ആരാധന, സംഗതി ഇങ്ങനെ

22

പഞ്ചവർണതത്തയ്ക്ക് ശേഷം രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം ഗാനഗന്ധർവ്വൻ ഷൂട്ടിംഗ് ജൂൺ ഒന്നിന് ആരംഭിക്കുകയാണ്.

Advertisements

കലാസദൻ ഉല്ലാസ് എന്ന നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നത് മെഗാസ്റ്റാർ മമ്മൂട്ടിയാണ്. ഒരു ഗാനമേള ട്രൂപ്പിലെ ഗായകനായാണ് മമ്മൂട്ടി ഈ സിനിമയിൽ വേഷമിടുന്നത്.

പൂർണമായും ഒരു ഫൺ എൻറർടെയ്‌നറായ ചിത്രത്തിൽ നാല് നായികമാരാണ് ഉള്ളത്. അതിൽ മൂന്നുപേരും പുതിയ നായികമാരാണ്. നാലാമത്തെ നായിക ആരാകും എന്ന കാര്യം സസ്‌പെൻസായി വച്ചിരിക്കുകയാണ്.

ധർമ്മജൻ, മനോജ് കെ ജയൻ, സുരേഷ് കൃഷ്ണ, മണിയൻപിള്ള രാജു, ഹരീഷ് കണാരൻ എന്നിവരാണ് പ്രധാനവേഷങ്ങൾ അവതരിപ്പിക്കുന്ന മറ്റുള്ളവർ. ദീപക് ദേവാണ് സംഗീതം.

രമേഷ് പിഷാരടി സംവിധാനം ചെയ്ത ആദ്യ ചിത്രം പഞ്ചവർണ്ണതത്ത വൻ ഹിറ്റായിരുന്നു.

ഗാനഗന്ധർവ്വനിലൂടെ ഇതുവരെ മലയാളികൾ കണ്ടിട്ടില്ലാത്ത ഒരു പുതിയ മമ്മൂട്ടിയെ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കാനാണ് രമേഷ് പിഷാരടിയുടെ ശ്രമം.

Advertisement