സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടതോടെ അഹങ്കാരമായി, കൂട്ടുകാരും മദ്യപാനവും തുടങ്ങി, പിന്നീട് അവസരങ്ങളെല്ലാം നഷ്ടപ്പെട്ടു, നടന്‍ സായി കുമാറിന്റെ ജീവിതത്തില്‍ സംഭവിച്ച ദുരന്തങ്ങള്‍ തുറന്നുപറഞ്ഞ് കലൂര്‍ ഡെന്നീസ്

1239

മലയാളി സിനിമാപ്രേമികളുടെ പ്രിയങ്കരനായ നടനാണ് സായികുമാര്‍. സൂപ്പര്‍ഹിറ്റ് സംവിധാന ജോഡികളായിരുന്ന സിദ്ധീഖ് ലാലിന്റെ റാംജിറാവും സ്പീക്കിങ് എന്ന ചിത്രത്തിലൂടെയായിരുന്നു സായി കുമാര്‍ സിനിമയിലേക്ക് എത്തിയത്.

Advertisements

സായ്കുമാര്‍ ഒരു കാലത്ത് നായക വേഷങ്ങള്‍ ചെയ്തിരുന്നുഎ ങ്കിലും പിന്നീട് സഹനടനായും വില്ലനായും ഒക്കെ മാറുക ആയിരുന്നു. എന്നിരുന്നാലും മികച്ച കഥാപാത്രങ്ങളെ ആയിരുന്നു നാടകരംഗത്ത് നിന്നും എത്തിയ സായ് കുമാറിന് ലഭിച്ചിരുന്നത്.

Also Read: അദ്ദേഹത്തിന്റെ സംസാരത്തിൽ നിന്ന് എല്ലാം മനസ്സിലാക്കാം; വൈഫി എന്നാണ് വിളിക്കുന്നതെങ്കിൽ എനിക്ക് സംസാരിക്കാം; സുന്ദർ സിയെ കുറിച്ച് തുറന്ന് പറഞ്ഞ് ഖുശ്ബു

ഇപ്പോഴിതാ കലൂര്‍ ഡെന്നിസ് സായി കുമാറിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുന്നത്. സായികുമാര്‍ ഇന്‍ ഹരിഹര്‍ നഗര്‍ പുറത്തുവന്നതോടെ വലിയ തിരക്കുള്ള നടനായി എന്നും പല സംവിധായകരും നിര്‍മ്മാതാക്കളും ഡേറ്റിന് വേണ്ടി കാത്തിരുന്നുവെന്നും അദ്ദേഹം പറയുന്നു.

കുറേ സേവകരും സ്തുതി പാടകരും ഉണ്ടായതോടെ സായി കുമാറിന് പിന്നീട് സിനിമാജീവിതത്തില്‍ തോല്‍വികള്‍ ഉണ്ടായി തുടങ്ങി. സായിക്ക് സിനിമകള്‍ കിട്ടാതെയായി എന്നും ഇരിക്കും എംഡി അകത്തുണ്ട് എന്ന ചിത്രത്തില്‍ സായിക്ക് നല്ലൊരു വേഷമുണ്ടായിരുന്നുവെന്നും എന്നാല്‍ പ്രതിഫലത്തിന്റ കാര്യത്തില്‍ നിര്‍മ്മാതാവുമായി സായിക്ക് പ്രശ്‌നമുണ്ടായി എന്നും അദ്ദേഹം പറയുന്നു.

Also Read: എന്നാലും മോശം ആയിപ്പോയി; പ്രണയത്തിലാണെന്ന് പറഞ്ഞിരുന്നെങ്കിൽ ഓകെ, പക്ഷെ ഇത് അല്പം കൂടിപ്പോയി; ഗോസിപ്പുകൾക്ക് എതിരെ പ്രതികരിച്ച വാണി ഭോജൻ

അങ്ങനെ ആ ചിത്രത്തില്‍ നിന്നും ഒഴിവാക്കി. ഇന്നും അഭിനയത്തില്‍ നിന്നും വേറിട്ട് നില്‍ക്കുന്ന നടനാണ് സായി കുമാറെന്നും കഴിവുള്ള നടനായിട്ടും അദ്ദേഹത്തിന് അര്‍ഹതപ്പെട്ട അംഗീകാരങ്ങള്‍ ഒന്നും തന്നെ കിട്ടിയിട്ടില്ലെന്നും ഡെന്നീസ് കൂട്ടിച്ചേര്‍ത്തു.

Advertisement