സിനിമാ താരങ്ങളുടെ മക്കളും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ്. ബിന്ദു പണിക്കരുടെ മകള്‍ കല്യാണിയും പ്രേക്ഷകര്‍ക്ക് പ്രിയങ്കരി തന്നെയാണ്. ഇപ്പോഴിതാ യുകെയില്‍ നിന്നും പഠനം കഴിഞ്ഞ് തിരികെ എത്തിയിരിക്കുകയാണ് കല്യാണി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ വിശേഷങ്ങളെല്ലാം ശ്രദ്ധനേടാറുണ്ട്.
സായ്കുമാറിന്റെയും ബിന്ദു പണിക്കരുടെയും മകള്‍ എന്നറിയപ്പെടാനാണ് എനിക്കിഷ്ടമെന്നും താരപുത്രി പറഞ്ഞിരുന്നു. കല്യാണി യുകെയില്‍ ഷെഫ് പഠനമാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്.
ഇതിനിടെ താരം ഇപ്പോഴിതാ സിനിമയില്‍ അരങ്ങേറാന്‍ ഒരുങ്ങുകയാണ്.മോഹന്‍ലാലിനെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം റമ്പാനിലൂടെയാണ് കല്യാണി അരങ്ങേറ്റം കുറിക്കുന്നതെന്നാണ് വിവരം പുറത്തെത്തിയരിക്കുന്നത്.
ALSO READ- ‘എല്‍സിയു കണക്ഷന് ആ ഓര്‍ഫനേജാണ്’; ലിയോയിലെ ഫ്ളാഷ് ബാക്ക് കള്ളം പറയുന്നത്; കൂടുതല്‍ വെളിപ്പെടുത്തലുമായി ലോകേഷ് കനകരാജ്
ചെമ്പന്‍ വിനോദ് ജോസ് തിരക്കഥയൊരുക്കുന്ന ജോഷിയുടെ സംവിധാനത്തില്‍ ാെരുങ്ങുന്ന ഒരു പക്കാ മാസ് ആക്ഷന്‍ പടമായിരിക്കും റമ്പാന് എന്ന് ഫസ്റ്റ് ലുക്കില്‍ നിന്നും തന്നെ വ്യക്തമായിരിക്കുകയാണ്.
ഈ ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകളുടെ വേഷത്തിലാണ് കല്യാണിയെത്തുക. ടിക്ടോക്കിലും ഇന്‍സ്റ്റഗ്രാമിലും ഡാന്‍സും പാട്ടും അഭിനയവും ഒക്കെയായി താരമായ കല്യാണി സിനിമയിലും ശോഭിക്കുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. വിദേശത്തെ പഠനം പൂര്‍ത്തിയാക്കിയ അരുന്ധതി എന്ന കല്യാണിയുടെ വിശേഷങ്ങള്‍ ഇടയ്കക്കിടെ വാര്‍ത്തകളില്‍ നിറയാറുമുണ്ട്.
കല്യാണി ലോകപ്രശസ്തമായ ലെ കോര്ഡന് ബ്ലൂവില്‍ നിന്നാണ് ഫ്രഞ്ച് പാചകത്തില്‍ ബിരുദം കരസ്ഥമാക്കിയത്. അങ്കമാലി ഡയറീസ്, ഭീമന്റെ വഴി എന്നീ സിനിമകള്‍ക്ക് രചന നിര്‍വ്വഹിച്ച ചെമ്പന്‍ വിനോദിന്റെ തിരക്കഥയില്‍ എത്തുന്ന റമ്പാന് സിനിമയില്‍ പ്രേക്ഷകര്‍ക്ക് വലിയ ആകാംക്ഷയാണ് ഉള്ളത്.
കഴിഞ്ഞദിവസം പുറത്തെത്തിയ സിനിമയുടെ മോഷന്‍ പോസ്റ്ററില്‍ കയ്യില്‍ ചുറ്റികയും തോക്കും പിടിച്ച് മുണ്ട് മടക്കുക്കുത്തി നില്ക്കുന്ന മോഹന്‍ലാലിനെയാണ് കാണുന്നത്. ചിത്രം ഒരു മാസ് എന്റര്ടെയ്നറായിരിക്കും എന്ന് ഇതില്‍ നിന്നു തന്നെ വ്യക്തമായതാണ്.
ചെമ്പോസ്കി മോഷന്‍ പിക്ചേഴ്സ്, ഐന്സ്റ്റിന് മീഡിയ, നെക്സ്റ്റല്‍ സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ ചെമ്പന്‍ വിനോദ് ജോസ്, ഐന്സ്റ്റിന് സാക്ക് പോള്‍, ശൈലേഷ് ആര് സിംഗ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സമീര്‍ താഹിര്‍ ആണ് ഛായാഗ്രഹണം ഒരുക്കുന്നത്. സംഗീതം വിഷ്ണു വിജയ്.
വസ്ത്രാലങ്കാരം മഷര്‍ ഹംസ, മേക്കപ്പ് റോണക്സ് സേവ്യര്‍, എഡിറ്റിംഗ് വിവേക് ഹര്ഷന് തുടങ്ങി മികച്ച സാങ്കേതിക പ്രവര്‍ത്തകരെ കൊണ്ട് സമ്പന്നമാണ് അണിയറ.സിനിമയുടെ റിലീസ് 2025 ലെ വിഷു അല്ലെങ്കില്‍ ഈസ്റ്റര്‍ ആഘോഷങ്ങളോട് അനുബന്ധിച്ച് ആകുമെന്നാണ് സൂചന