തന്റെ എട്ടാം വയസ്സിൽ അഭിനയരംഗത്തെത്തിയ താരമാണ് ഉർവ്വശി. ബാലതാരമായാണ് ആദ്യം അഭിനയം തുടങ്ങിയതെങ്കിലും, തന്റെ പതിമൂന്നാം വയസ്സിൽ നായികയായി താരം അരങ്ങേറ്റം നടത്തി. കാർത്തിക് നായകനായ തൊടരും ഉണർവ്വ് എന്ന തമിഴ് ചിത്രത്തിലാണ് നായികയായി താരം ആദ്യം അഭിനയിക്കുന്നത്. പക്ഷേ പുറത്തിറങ്ങിയ ചിത്രമാകട്ടെ മുന്താണെ മുടിച്ചായിരുന്നു. ഈ സിനിമയുടെ വിജയം താരത്തെ തിരക്കുള്ള നായികയാക്കി മാറ്റി.
മലയാളത്തിൽ എതിർപ്പ് എന്ന ചിത്രത്തിലാണ് ഉർവ്വശി നായികയായി അഭിനയിക്കുന്നത്. 80 ലും, 90 ലും തെന്നിന്ത്യയിൽ ഏറ്റവും തിരക്കുള്ള നായിക നടിമാരിൽ ഒരാളായി താരം മാറി. ഇപ്പോഴിതാ ഉലകനായകൻ കമലഹാസനെ കുറിച്ച് താരം പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. കമൽ തന്നെ പറ്റിക്കാൻ ശ്രമിച്ചു എന്നാണ് ഉർവ്വശി വെളിപ്പെടുത്തിയത്.
ഒരു സിനിമയിൽ അഭിനയിക്കുന്നതിനിടെ തന്നെകൊണ്ട് പാമ്പിന്റെ കറി കഴിപ്പിക്കാൻ കമലഹാസൻ ശ്രമിച്ചിരുന്നു എന്നാണ് താരം പറഞ്ഞത്. ഉർവ്വശിയുടെ വാക്കുകൾ ഇങ്ങനെ; അന്ത ഒരു നിമിഡം എന്ന സിനിമയാണ് ലൊക്കേഷൻ. മീൻ കറിയൊക്കെ കൊണ്ടുപോയി, വീട്ടിൽ നിന്നുള്ള ഭക്ഷണം കഴിക്കുന്നതിനാൽ പലപ്പോഴും ഒറ്റക്കിരുന്നാണ് കഴിച്ചിരുന്നതെന്നും എന്നാൽ ഒരു ദിവസം കമൽ വന്ന് ഉച്ച ഊണിന് എല്ലാവരും ഒന്നിച്ചിരുന്ന് കഴിക്കണമെന്ന് നിർബന്ധം പിടിച്ചു.
അങ്ങനെ ഒന്നിച്ചിരുന്ന് കഴിക്കുമ്‌ബോൾ പെട്ടെന്ന് കമൽ തിന്നുകൊണ്ടിരുന്ന കറി കേരളത്തിലെ കണവയാണ്, ഇത് കഴിക്ക് ഉർവശി, നന്നാക്കി എടുക്കാൻ പാടാണ്, വട്ടത്തിൽ മുറിച്ച് കറിവച്ചതാണ് എന്ന് പറഞ്ഞു. കൂടെ ഇരുന്ന അനുരാധ അയ്യോ, അത് പാമ്ബിനെ കൊന്ന് കറി വച്ചതാണ് കഴിക്കരുതെന്ന് പറഞ്ഞു വിലക്കി, അത് കേട്ട കമൽ അത് പാമ്ബ് അല്ല കണവയാണെന്ന് പറഞ്ഞ് അനുരാധയെ നോക്കി ദേഷ്യത്തിൽ കണ്ണുരുട്ടി.
എന്നാൽ കഴിക്കാമെന്ന് കരുതിയപ്പോൾ സെറ്റിൽ നിന്നൊരാൾ വേണ്ട, അത് പാമ്ബാണെന്ന് ആംഗ്യത്തിലൂടെ കാണിച്ചു തന്നു, പിന്നെ കഴിച്ചില്ല. നോക്കുമ്‌ബോൾ കമൽ ആസ്വദിച്ച് പാമ്ബ് കറി തിന്നുവാണ്, എങ്ങനെ സാധിക്കുന്നു എന്ന് ചോദിച്ചപ്പോൾ അതിനെന്താ എന്ന് പറഞ്ഞ് വീണ്ടും പാമ്ബ് കഷ്ണം എടുത്ത് ചവച്ചരച്ച് കമൽ തിന്നു എന്നാണ് ഉർവ്വശി പറഞ്ഞത്.