പ്രീ റിലീസ് കളക്ഷൻ 200 കോടിയിലേക്ക്? സകല റെക്കോർഡുകളും തകർത്ത് മുന്നേറി ലിയോ! എല്ലാ ചിത്രങ്ങളുടെയും റെക്കോർഡ് കടത്തിവെട്ടാൻ വിജയ്‌യും ലോകേഷും

50

ഒരിടവേളക്ക് ശേഷം തമിഴകത്തിന്റെ സൂപ്പര്‍സ്റ്റാര്‍ ദളപതി വിജയ് നായകന്‍ ആകുന്ന ഏറ്റവും പുതിയ സിനിമയാണ് ലിയോ. മാസ്റ്റര്‍ എന്ന ചിത്രത്തിന്റെ തകര്‍പ്പന്‍ വിജയത്തിന് ശേഷം വിജയിയെ നായകനാക്കി സംവിധായകന്‍ ലോകേഷ് കനകരാജ് വീണ്ടും ഒരുക്കുന്ന ചിത്രമാണ് ലിയോ.

ഒക്ടോബര്‍ 19 ന് തിയേറ്ററുകളില്‍ എത്തുന്ന ബ്രഹ്‌മാണ്ഡ കൊമേര്‍ഷ്യല്‍ ചിത്രത്തിന്റെ ആദ്യ ഒഫിഷ്യല്‍ പോസ്റ്റര്‍ ദളപതിയുടെ പിറന്നാള്‍ ദിനത്തിന്റെ ആദ്യ സെക്കന്റില്‍ പുറത്തിറക്കിയിരുന്നു. ഇത് ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ ഒന്നടങ്കം സ്വീകരിച്ചത്.

Advertisements

ഇപ്പോള്‍ വ്യാഴാഴ്ച ചിത്രം എത്താന്‍ വേണ്ടിയുള്ള കാത്തിരിപ്പിലാണ് വിജയ് ആരാധകര്‍. മലയാളത്തില്‍ ഉള്‍പ്പെടെ ഒരു സിനിമക്കും ലഭിക്കാത്ത പ്രീ സെയില്‍ ആണ് ലിയോക്ക് കേരളത്തില്‍ ലഭിച്ചത്.വിജയ്യും ലോകേഷ് കനകരാജും ഒന്നിയ്ക്കുന്നെന്നതാണ് ചിത്രത്തിന് ആരാധകര്‍ ഇത്ര ഹൈപ്പ് നല്‍കാന്‍ കാരണം തന്നെ. ഇതിനോടകം 160 കോടി രൂപ ചിത്രം നേടിക്കഴിഞ്ഞു. റിലീസിന് മുന്‍പ് തന്നെ 100 കോടി ക്ലബിലെത്തിയതോടെ ചിത്രം ഇനിയും പല കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.

ALSO READ- ‘ഒറ്റയ്ക്ക് എവിടെയും വിട്ടിരുന്നില്ല, ഒറ്റയ്ക്ക് എവിടെയും താമസിക്കാന്‍ ഇന്നും പറ്റില്ല’; എന്നാല്‍ മകള്‍ അങ്ങനെയാകരുത്: വെളിപ്പെടുത്തി ഉര്‍വശി

കേരളത്തിലടക്കം ലിയോയുടെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗില്‍ വന്‍ നേട്ടമാണ് ഉണ്ടായിരിക്കുന്നത്. ലിയോ കേരളത്തിലും റിലീസ് ദിവസത്തെ കളക്ഷനില്‍ റെക്കോര്‍ഡ് തീര്‍ത്തു. കെജിഎഫ് രണ്ടിനെയും ഒടിയനെയുമൊക്കെയാണ് വിജയ് ചിത്രം ലിയോ മറികടന്നത് എന്നാണ് അമ്പരപ്പിക്കുന്ന കണക്ക്.

റിലീസിന് മുന്‍പേ വിജയ്-ലോകേഷ് കനകരാജ് ചിത്രം ലിയോ 100 കോടി ക്ലബില്‍ എത്തിയിരിക്കുന്നു എന്നതും അപൂര്‍വ്വമായ ഒരു റെക്കോര്‍ഡ് തന്നെയാണ്.

ഇന്ത്യയില്‍ നിന്ന് ലിയോയുടെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗില്‍ നേടിയത് 90 കോടി രൂപയും വിദേശത്ത് നിന്ന് 73 കോടി രൂപയുമാണെന്നാണ് കണക്കുകള്‍. ചിത്രം ഇന്ന് ഇന്ത്യയില്‍ മാത്രം 100 കോടി തികയുമെന്നാണ് പ്രതീക്ഷ.

ഒരുപക്ഷേ റിലീസിനു മുന്നേ 200 കോടി രൂപ ലിയോ നേടാനും ഇപ്പോഴത്തെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് സൂചനകള്‍ വെച്ച് സാധ്യതയുണ്ടെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇത് സത്യമായാല്‍ ലിയോ വമ്പന്‍ വിജയ ചിത്രമായി മാറുമെന്നതില്‍ തര്‍ക്കമില്ല.

ALSO READ- വില്ലനിസം മാത്രമല്ല, ഹാസ്യവും വിനായകൻ ജയിലറിൽ ഗംഭീരമായി ചെയ്തു; ഈ നടന്റെ അഭിനയം കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്, മലയാള താരത്തെ വാഴ്ത്തി സൂപ്പർസ്റ്റാർ ശിവരാജ്കുമാർ

ലിയോ തമിഴ്‌നാട്ടില്‍ മാത്രം 50 കോടിയിലധികം നേടിയിട്ടുണ്ട്. പുലര്‍ച്ച നാലിനുള്ള ഫാന്‍സ് ഷോ തമിഴ്‌നാട്ടില്‍ ഉണ്ടാകില്ലെന്ന് വ്യക്തമായപ്പോള്‍ വിസ്മയിപ്പിക്കുന്ന അഡ്വാന്‍സ് ബുക്കിംഗ് കളക്ഷനാണ് തമിഴ്‌നാട്ടില്‍ നിന്ന് ലഭിക്കുന്നത്.

നിലവില്‍ കര്‍ണാടകയിലും ജയിലറിന്റെയടക്കം പ്രീറിലീസ് കളക്ഷന്‍ റെക്കോര്‍ഡ് വിജയ്‌യുടെ ലിയോ മറികടന്നിട്ടുണ്ട്. തെലുങ്കില്‍ വിജയ്‌യ്ക്ക് നിരവധി ആരാധകരുണ്ട്. അതുകൊണ്ട് തന്നെ ടൈഗര്‍ നാഗേശ്വര റാവു എന്ന സിനിമയും ഭഗവന്ത് കേസരിയും ലിയോയ്‌ക്കൊപ്പം എത്തുന്നുണ്ടെങ്കിലും വിജയ് ചിത്രം സ്വീകരിക്കപ്പെടുമെന്ന് തന്നെയാണ് വിശ്വാസം.

ഇ്കാരണങ്ങള്‍ കൊണ്ട് തന്നെ എല്ലാ തമിഴ് സിനിമകളുടെയും കളക്ഷന്‍ റെക്കോര്‍ഡ് ലിയോ മറികടന്നേക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

Advertisement