‘ഒറ്റയ്ക്ക് എവിടെയും വിട്ടിരുന്നില്ല, ഒറ്റയ്ക്ക് എവിടെയും താമസിക്കാന്‍ ഇന്നും പറ്റില്ല’; എന്നാല്‍ മകള്‍ അങ്ങനെയാകരുത്: വെളിപ്പെടുത്തി ഉര്‍വശി

73

ബാല താരമായി സിനിമയിലേക്കെത്തി പിന്നീട് തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍നായികയായി മാറിയ താരമാണ് നടി ഉര്‍വശി. സഹോദരിമാര്‍ക്ക് പിന്നാലെ സിനിമയിലെത്തിയ താരത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ഒരുകാലത്ത് മലയാള സിനിമയിലെ സൂപ്പര്‍ നായികയായി നിറഞ്ഞു നില്‍ക്കുക ആയിരുന്നു ഈ താരം.

മലയാളത്തിന് മുന്‍പേ തന്നെ തമിഴകത്ത് തുടക്കം കുറിച്ച താരത്തിന് അന്യഭാഷകളില്‍ നിന്നും ശക്തമായ പിന്തുണയാണ് ലഭിച്ചത്. ഏത് തരത്തിലുള്ള കഥാപാത്രത്തെയും അനായാസമായി തന്നിലേക്ക് ആവാഹിക്കാനുള്ള മിടുക്കുമായി മുന്നേറിയ താരം ഇടക്കാലത്ത് വെച്ച് സിനിമയില്‍ നിന്നും അപ്രത്യക്ഷമായിരുന്നു എങ്കിലും ശക്തമായി തന്നെ തിരിച്ചു വന്നിരുന്നു.

Advertisements

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഉര്‍വശി. അടുത്തിടെയാണ് ഉര്‍വശി ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയത്. അതേസമയം, നടന്‍ മനോജ് കെ ജയനുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയ ഉര്‍വശി മറ്റൊരു ജീവിതത്തിലേക്കും കടന്നിരുന്നു.

ALSO READ- വില്ലനിസം മാത്രമല്ല, ഹാസ്യവും വിനായകൻ ജയിലറിൽ ഗംഭീരമായി ചെയ്തു; ഈ നടന്റെ അഭിനയം കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്, മലയാള താരത്തെ വാഴ്ത്തി സൂപ്പർസ്റ്റാർ ശിവരാജ്കുമാർ

ഈ ബന്ധത്തില്‍ ഒരുമകനുമുണ്ട് താരത്തിന്. മനോജ് കെ ജയനുമായുള്ള ബന്ധത്തില്‍ ഉര്‍വശിയുടെ മകളാണ് കുഞ്ഞാറ്റ എന്ന തേജലക്ഷ്മി. അച്ഛനും അമ്മയും വേര്‍പിരിഞ്ഞപ്പോള്‍ മകള്‍ കുഞ്ഞാറ്റ അച്ഛനൊപ്പം പോവുകയായിരുന്നു. ഇടയ്ക്ക് മകള്‍ അമ്മ ഉര്‍വശിക്ക് ഒപ്പം എത്താറുണ്ട്.

ഇപ്പോഴിതാ മകളെക്കുറിച്ചും തന്റെ ചെറുപ്പ കാലത്തെക്കുറിച്ചും ഉര്‍വശി ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ചര്‍ച്ചയാകുന്നത്. ചെറുപ്പം മുതലേ തന്നെ എവിടെയും ഒറ്റയ്ക്ക് വിട്ടിരുന്നില്ലെന്നാണ് ഉര്‍വശി പറയുന്നു. എവിടേയും ഒറ്റയ്ക്ക് താമസിച്ചിട്ടുമില്ല.

ALSO READ-അറുബോറന്‍ വിഷയമായിട്ടും എന്റെ ക്ലാസ് കുട്ടികള്‍ കട്ട് ചെയ്യാറില്ല, മോഹന്‍ലാലിനെ അനുകരിച്ച് ക്ലാസെടുത്തതിന് ജോലി വരെ പോയിട്ടുണ്ട്; എന്നാലും ലാലേട്ടന്‍ ഫാന്‍: അധ്യാപിക നിഷ

അതുകൊണ്ട് ഇപ്പോഴും ഒറ്റയ്ക്ക് എവിടെയെങ്കിലും പോകാനോ താമസിക്കാനോ തനിക്ക് പറ്റില്ല. ആദ്യ സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഒപ്പം അമ്മയും പാട്ടിയുമൊക്കെ ഉണ്ടായിരുന്നെന്ന് ഉര്‍വശി പറയുന്നു. പിന്നീട് കൂടെ സ്റ്റാഫുകള്‍ വന്നു. പക്ഷെ അങ്ങനെയാകരുതെന്നാണ് ഉര്‍വശി പറയുന്നത്.

തന്നെ പോലം ആകരുത് മകള്‍. അവള്‍ ഇന്‍ഡിപെന്‍ഡാകണം എന്നാണ് ഉര്‍വശി തുറന്നുപറയുന്നത്. തനിക്ക് പൊതുവെ വീട്ടിലിരിക്കാനും പാചകം ചെയ്യാനുമൊക്കെ ഇഷ്ടമാണ്. വളരെ ഡിപെന്‍ഡഡന്റ് ആയിരുന്നു താന്‍.


പക്ഷെ എന്നാല്‍ മകള്‍ അങ്ങനെ വളരാന്‍ തനിക്ക് താല്‍പ്പര്യമില്ല. അതേസമയം, മകള്‍ കുഞ്ഞാറ്റ അമ്മ ഉര്‍വശിക്കൊപ്പം ഇടയ്ക്ക് നില്‍ക്കാന്‍ എത്താറുണ്ട്. കുഞ്ഞാറ്റയും രണ്ടാം ഭര്‍ത്താവില്‍ ജനിച്ച് മകന്‍ ഇഷാനുമായി നല്ല ബന്ധമാണെന്നും ഉര്‍വശി വെളിപ്പെടുത്തിയിരുന്നു.

തനിക്ക് മകന്‍ ജനിച്ചപ്പോള്‍ ആദ്യം കാണാനെത്തിയത് മകളായിരുന്നുവെന്നും താരം പറഞ്ഞിരുന്നു. ഉര്‍വശി മകനും മകള്‍ക്കുമൊപ്പം പങ്കിടുന്ന ഫോട്ടോകള്‍ വൈറലാകാറുണ്ട്.

Advertisement