അറുബോറന്‍ വിഷയമായിട്ടും എന്റെ ക്ലാസ് കുട്ടികള്‍ കട്ട് ചെയ്യാറില്ല, മോഹന്‍ലാലിനെ അനുകരിച്ച് ക്ലാസെടുത്തതിന് ജോലി വരെ പോയിട്ടുണ്ട്; എന്നാലും ലാലേട്ടന്‍ ഫാന്‍: അധ്യാപിക നിഷ

231

അധ്യാപികയും മോട്ടിവേഷണല്‍ സ്പീക്കറുമായ നിഷ റാഫേല്‍ നിരവധി പേരെയാണ് സോഷ്യല്‍മീഡിയയിലൂടെയും അല്ലാതേയും അമ്പരപ്പിക്കുന്നത്. രസകരമായി ക്ലാസെടുക്കുന്നതാണ് നിഷയുടെ പ്രത്യേകത. സിനിമാ താരങ്ങളെ അനുകരിച്ച് ക്ലാസെടുത്താണ് ആദ്യമായി നിഷ ശ്രദ്ധിക്കപ്പെട്ടത്.

വലിയ മോഹന്‍ലാല്‍ ഫാനായ താന്‍ മോഹന്‍ലാലിനെ അനുകരിച്ച് ക്ലാസ് എടുത്തതുകൊണ്ട് ജോലി വരെ പോയിട്ടുണ്ടെന്ന് വെളിപ്പെടുത്തുകയാണ് ഇപ്പോള്‍. താനൊരു ലാലേട്ടന്‍ ഫാനാണെന്നും അതുകൊണ്ട് ക്ലാസുകളില്‍ കുട്ടികളുമൊത്ത് മോഹല്‍ലാലിന്റെ സിനിമയിലെ സീനുകള്‍ ഡബ്‌സ്മാഷ് ചെയ്ത് അഭിനയിക്കാറുണ്ട് ന്നെും നിഷ പറയുന്നു.

Advertisements

എന്നാല്‍ ഇത് മാനേജ്മന്റ് അറിഞ്ഞ് പല പ്രശ്‌നങ്ങളും ഉണ്ടായി എന്നാണ് നിഷ വെളിപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും അറുബോറന്‍ വിഷയമെന്ന് വിശേഷിപ്പിക്കുന്ന തന്റെ വിഷയത്തിന് പോലും കുട്ടികള്‍ ക്ലാസ് കട്ട് ചെയ്യാറില്ലെന്നാണ് നിഷ പറയുന്നത്. കുട്ടികള്‍ക്ക് തന്റെ ക്ലാസ്സില്‍ ഇരിക്കാന്‍ ഇഷ്ടമാണെന്നും നിഷ ബിഹൈന്‍ഡ്വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ALSO READ- ചിത്രം കണ്ട് ആവേശം അടക്കാനായില്ല; ലിയോ സിനിമയുടെ സസ്‌പെന്‍സ് പൊളിച്ച് ഉദയനിധി സ്റ്റാലിന്‍; നിരാശയില്‍ ചിലര്‍; ഹൈപ്പ് കൂട്ടിയെന്നും ആരാധകര്‍

താന്‍ ആദ്യമായി കണ്ട ലാലേട്ടന്റെ ഇരുപതാം നൂറ്റാണ്ടാണ്. അന്ന് ആ സിനിമ കാണുമ്പോള്‍ എനിക്ക് ആറു വയസേ ഉണ്ടായിരുന്നുള്ളൂ. അന്ന് ഇരുപതാം നൂറ്റാണ്ട് കണ്ട് ഇറങ്ങിയപ്പോള്‍ ലാലേട്ടനോടുള്ള മനസ്സില്‍ തോന്നിയ ഒരു വികാരമുണ്ട്. അത് ഇത്ര വര്‍ഷം കഴിഞ്ഞിട്ടും ഇപ്പോഴും മനസ്സിലുണ്ട്. മോഹന്‍ലാല്‍ ഫാനാണ് താനെന്നും നിഷ പറയുന്നു.

പലപ്പോഴും ലാലേട്ടന്റെ സിനിമയോടുള്ള ആരാധന കൊണ്ട് അദ്ദേഹത്തിന്റെ സിനിമയിലലെ സീനുകള്‍ ീഡബ്‌സ്മാഷ് ആയിട്ട് ക്ലാസില്‍ ചെയ്യും. സ്റ്റുഡന്‍സുമായി ചേര്‍ന്നാണ് അഭിനയം. അത് കുട്ടികളുടെ മനസ്സില്‍ തറച്ചു നില്‍ക്കും. കറക്റ്റ് ആയിട്ട് മോഹന്‍ലാലിനെ അനുകരിക്കുകയല്ല, പക്ഷേ ഡബ്‌സ്മാഷ് ആണ്. ലിപ് സിങ്ക് ചെയ്ത് പറയുന്നു എന്ന് മാത്രം.

ALSO READ- പ്രഭാസ് വിവാഹ ജീവിതത്തിലേക്ക് കടക്കുന്നു; സ്ഥിരീകരിച്ച് അടുത്ത ബന്ധു; ഇത്തവണ സത്യമെന്ന് ഉറപ്പിച്ച് ആരാധകര്‍

പിന്നെ അത് പലരും പറഞ്ഞറിഞ്ഞ് മാനേജ്‌മെന്റിലേക്ക് എത്തും. അങ്ങനെ പല ഇഷ്യൂസും ഉണ്ടായിട്ടുണ്ട്. എങ്കിലും കുട്ടികള്‍ക്ക് ക്ലാസില്‍ ഇരിക്കാന്‍ ഭയങ്കര ഇഷ്ടമാണ്. ഞാന്‍ അധികവും പഠിപ്പിച്ചിട്ടുള്ളത് എന്‍ജിനീയറിങ് കോളേജിലാണെന്നും നിഷ പറയുന്നു.

പൊതുവെ എഞ്ചിനീയറിങ് കോളേജിലെ കുട്ടികള്‍ക്ക് സ്‌കിപ്പ് ചെയ്യാന്‍ ഏറ്റവും താല്പര്യമുള്ള സബ്ജക്ട് ആണ് ഇക്കണോമിക്‌സ്. തനിക്ക് ഇക്കണോമിക്‌സില്‍ ഡോക്ടറേറ്റ് ഉണ്ട്. ഇക്കണോമിക്‌സ് അറുബോറന്‍ സബ്ജക്ട് ആണെന്നും, കുട്ടികള്‍ക്ക് ബങ്ക് ചെയ്യാന്‍ ഇഷ്ടപ്പെട്ട വിഷയമാണെന്നുമാണ് പേറയുക.

എന്നാല്‍ ന്റെ ക്ലാസില്‍ എല്ലാവരും ഉണ്ടാവും, ഒറ്റയാളും ക്ലാസില്‍ നിന്ന് ചാടി പോകില്ല. എന്റെ ക്ലാസില്‍ ഇരിക്കാനാണ് പിള്ളേര്‍ക്കിഷ്ട്ടം. കാരണം തേടിപ്പിടിച്ച് മാനേജ്‌മെന്റ് വന്നപ്പോള്‍ ഇവിടെ തമാശയും കളിയും ചിരിയുമൊക്കെയാണെന്ന് പറയും.

പക്ഷെ, തന്റെ വിഷയത്തില്‍ കുട്ടികള്‍ക്ക് മുഴുവന്‍ മാര്‍ക്കും കിട്ടും. മലയാളികളുടെ ഒരു സ്വഭാവമെന്തെന്നാല്‍ കുറ്റം കണ്ടെത്തി അതിനെ എങ്ങനെ പരിപോഷിപ്പിക്കാം എന്നാണ്. ആ രീതിയില്‍ കുറച്ച് പ്രശ്‌നങ്ങളൊക്കെ ഉണ്ടായിട്ടുണ്ടെന്നും നിഷ റാഫേല്‍ പറയുന്നു.

Advertisement