ചിത്രം കണ്ട് ആവേശം അടക്കാനായില്ല; ലിയോ സിനിമയുടെ സസ്‌പെന്‍സ് പൊളിച്ച് ഉദയനിധി സ്റ്റാലിന്‍; നിരാശയില്‍ ചിലര്‍; ഹൈപ്പ് കൂട്ടിയെന്നും ആരാധകര്‍

138

ഒരിടവേളക്ക് ശേഷം തമിഴകത്തിന്റെ സൂപ്പര്‍സ്റ്റാര്‍ ദളപതി വിജയ് നായകന്‍ ആകുന്ന ഏറ്റവും പുതിയ സിനിമയാണ് ലിയോ. മാസ്റ്റര്‍ എന്ന ചിത്രത്തിന്റെ തകര്‍പ്പന്‍ വിജയത്തിന് ശേഷം വിജയിയെ നായകനാക്കി സംവിധായകന്‍ ലോകേഷ് കനകരാജ് വീണ്ടും ഒരുക്കുന്ന ചിത്രമാണ് ലിയോ.

ഒക്ടോബര്‍ 19 ന് തിയേറ്ററുകളില്‍ എത്തുന്ന ബ്രഹ്‌മാണ്ഡ കൊമേര്‍ഷ്യല്‍ ചിത്രത്തിന്റെ ആദ്യ ഒഫിഷ്യല്‍ പോസ്റ്റര്‍ ദളപതിയുടെ പിറന്നാള്‍ ദിനത്തിന്റെ ആദ്യ സെക്കന്റില്‍ പുറത്തിറക്കിയിരുന്നു. ഇത് ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ ഒന്നടങ്കം സ്വീകരിച്ചത്.

Advertisements

ഇപ്പോള്‍ ഒക്ടോബര്‍ 19 എത്താന്‍ വേണ്ടിയുള്ള കാത്തിരിപ്പിലാണ് വിജയ് ആരാധകര്‍. മലയാളത്തില്‍ ഉള്‍പ്പെടെ ഒരു സിനിമക്കും ലഭിക്കാത്ത പ്രീ സെയില്‍ ആണ് ലിയോക്ക് കേരളത്തില്‍ ലഭിച്ചത്.

ALSO READ- പ്രഭാസ് വിവാഹ ജീവിതത്തിലേക്ക് കടക്കുന്നു; സ്ഥിരീകരിച്ച് അടുത്ത ബന്ധു; ഇത്തവണ സത്യമെന്ന് ഉറപ്പിച്ച് ആരാധകര്‍

വിജയ്യും ലോകേഷ് കനകരാജും ഒന്നിയ്ക്കുന്നെന്നതാണ് ചിത്രത്തിന് ആരാധകര്‍ ഇത്ര ഹൈപ്പ് നല്‍കാന്‍ കാരണം തന്നെ. ഈ സിനിമയ്ക്ക് പ്രേക്ഷകരുടെ ഇടയില്‍ മാത്രമല്ല,സിനിമാ പ്രവര്‍ത്തകര്‍ക്കിടയിലും വലിയ ഹൈപ്പാണ് സൃഷ്ടിച്ചിരിക്കുന്നത് എന്ന് വ്യക്തമാണ്.

ഇതിനിടെ ചിത്രത്തെ ചുറ്റിപ്പറ്റി നിരവധി വാര്‍ത്തകളും എത്തിയിരുന്നു. ആദ്യം ത്തുന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് റദ്ദാക്കിയിരുന്നു. പിന്നീട് സെന്‍സര്‍ ചെയ്യാത്ത ട്രെയ്‌ലര്‍ പുറത്തുവിട്ടെന്നായി വിവാദം. ഇതിനിടെ ഡിഎംകെ നേതാവും മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍ രാഷ്ട്രീയ നീക്കങ്ങള്‍ നടത്തിയെന്ന വിവാദവും വന്നിരുന്നു.
ALSO READ- ‘സിനിമകളിലെ വില്ലന്‍; ജീവിതത്തില്‍ നൈര്‍മല്യവും നിഷ്‌കളങ്കതയും നിറഞ്ഞ, സ്‌നേഹസമ്പന്നനായ പച്ചമനുഷ്യന്‍’; കുണ്ടറ ജോണിയെ കുറിച്ച് വേദനയോടെ മോഹന്‍ലാല്‍

ഒടുവില്‍ മറ്റൊരു വിവാദമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ചിത്രത്തിന്റെ പ്രീമിയര്‍ ഷോ കണ്ട് ആവേശം മൂത്ത ഉദയനിധി പങ്ക് വെച്ച ട്വീറ്റ് ലിയോയുടെ സസ്‌പെന്‍സ് പൊളിച്ചെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ചിത്രം കഴിഞ്ഞ ദിവസം ഉദയനിധി സ്റ്റാലിന്‍ കണ്ടിരുന്നു. ഇതിന് ശേഷം പങ്കുവെച്ച ട്വീറ്റില്‍ ലിയോയെ കുറിച്ചുള്ള എല്ലാ പ്രതീക്ഷയും ഒരൊറ്റ വാക്കില്‍ കുതിച്ചുയര്‍ത്തിയിരിക്കുകയാണ്.

വിജയിയേയും ലോകേഷ് കനകരാജിന്റെ ഫിലിം മേക്കിംഗിനേയും അഭിനന്ദിച്ച് കൊണ്ടാണ് ഉദയനിധിയുടെ ട്വീറ്റ്. ഒപ്പം അനിരുദ്ധിനേയും അന്‍പറിവിനേയും അഭിനന്ദിക്കുന്നുണ്ട്. താഴെ നല്‍കിയ ഹാഷ്ടാഗില്‍ എല്‍സിയു എന്ന് സ്‌മൈലിയോട് കൂടി ഉദയനിധി സ്റ്റാലിന്‍ കുറിച്ചതാണ് ചിലരെ പ്രകോപിപ്പിച്ചത്.

ഇതോടെ ലിയോയും എല്‍സിയുവിന്റെ ഭാഗമാണ് എന്ന സൂചന ലഭിച്ചിരിക്കുകയാണ്. കാര്‍ത്തി, സൂര്യ, കമല്‍ഹാസന്‍, വിജയ് സേതുപതി, ഫഹദ് ഫാസില്‍, നരേന്‍ എന്നിവര്‍ ഉള്‍പ്പെട്ട എല്‍സിയുവിലേക്ക് വിജയ് കൂടി കടന്നുവരുന്നു എന്നാണ് ഇത് കൊണ്ട് വ്യക്തമാക്കിയിരുന്നത്.

ലിയോ സിനിമ പ്രഖ്യാപിച്ചത് മുതല്‍ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ (എല്‍സിയു) ഭാഗമാണോ ചിത്രമെന്ന തരത്തില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. ലോകേഷിന്റെ മുന്‍ചിത്രങ്ങളായ കൈതിയും വിക്രമും തമ്മിലുള്ള കണക്ഷനായിരുന്നു ഈ സംശയം ജനിപ്പിച്ചിരുന്നത്. എന്നാല്‍ അണിയറ പ്രവര്‍ത്തകരാരും ഇതിനെ കുറിച്ച് വെളിപ്പെടുത്തിയിരുന്നില്ല. ഈ സസ്പെന്‍സ് ഉദയനിധി സ്റ്റാലിന്‍ പൊളിച്ചെന്നാണ് ആരാധകര്‍ പറയുന്നത്.

‘ദളപതി വിജയ് അണ്ണയുടെ ലിയോ കണ്ടു. സംവിധായകന്‍ ലോകേഷ് കനകരാജിന്റെ മികച്ച ഫിലിം മേക്കിംഗ്, അനിരുദ്ധ്, അന്‍പറിവ്, സെവന്‍ത് സ്റ്റുഡിയോ മികച്ച ടീം” എന്ന് കുറിച്ച ഉദയനിധി, ഇതിനൊപ്പം എല്‍സിയു എന്ന് എഴുതി സൈറ്റ് അടിക്കുന്ന ഒരു സ്‌മൈലിയും ചേര്‍ത്തിട്ടുണ്ട്.

അനുരഞ്ജന ചർച്ചകൾ നടന്നിച്ചില്ല, പ്രശ്‌നങ്ങൾ ഒത്തു തീർപ്പായില്ല.

Advertisement