വില്ലനിസം മാത്രമല്ല, ഹാസ്യവും വിനായകൻ ജയിലറിൽ ഗംഭീരമായി ചെയ്തു; ഈ നടന്റെ അഭിനയം കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്, മലയാള താരത്തെ വാഴ്ത്തി സൂപ്പർസ്റ്റാർ ശിവരാജ്കുമാർ

5705

നടന്‍ രജനീകാന്തിന്റെ ജയിലര്‍ സൂപ്പര്‍ ഹിറ്റ് ചിത്രമായി കഴിഞ്ഞു. നെല്‍സണ്‍ ദിലീപ് കുമാറിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ഈ സിനിമയില്‍ മലയാള നടന്‍ മോഹന്‍ലാല്‍ ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. കന്നഡ സൂപ്പര്‍താരം ശിവരാജ് കുമാറും ഗംഭീരമായ കാമിയോ റോളിലാണ് എത്തിയത്. മലയാളി താരം വിനായകനായിരുന്നു വില്ലനായി എത്തിയത്.

ഇപ്പോഴും ജയിലര്‍ തന്നെയാണ് ഇപ്പോഴും സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. നിലവില്‍ മുന്‍കാല റെക്കോഡുകള്‍ തകര്‍ത്തെറിഞ്ഞ് മുന്നേറുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. ആഗോളതലത്തില്‍ കളക്ഷനില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ ജയിലറിന് സാധിച്ചു.

Advertisements

ഇപ്പോഴിതാ ഗംഭീര വിജയത്തിന് പിന്നാലെ ജയിലര്‍ സിനിമയിലെ വില്ലനായുള്ള വിനായകന്റെ പ്രകടനത്തിന് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് സൂപ്പര്‍സ്റ്റാര്‍ ശിവ രാജ്കുമാര്‍. വിനായകന്‍ ഗംഭീര പ്രകടനമാണ് കാഴ്ചവച്ചത് എന്ന് ശിവരാജ്കുമാര്‍ പ്രശംസിച്ചു.

ALSO READ- അറുബോറന്‍ വിഷയമായിട്ടും എന്റെ ക്ലാസ് കുട്ടികള്‍ കട്ട് ചെയ്യാറില്ല, മോഹന്‍ലാലിനെ അനുകരിച്ച് ക്ലാസെടുത്തതിന് ജോലി വരെ പോയിട്ടുണ്ട്; എന്നാലും ലാലേട്ടന്‍ ഫാന്‍: അധ്യാപിക നിഷ

പ്രധാന വില്ലന്‍ കഥാപാത്രമായ വര്‍മനായി വിനായകന്‍ തിളങ്ങുമ്പോഴും അതിനൊപ്പം ഹാസ്യവും കൂടെ കോര്‍ത്തിണക്കി നിരവധി എക്സ്പ്രഷന്‍സ് അയാള്‍ കൈയില്‍ നിന്നിടുന്നുണ്ടെന്ന് ബിഹൈന്‍ഡ് വുഡ്സിനോട് ശിവരാജ്കുമാര്‍ അഭിപ്രായപ്പെട്ടു.

എല്ലാ മലയാള അഭിനേതാക്കളുടെയും വലിയ പ്രത്യേകതയായി തനിക്ക് ഭാവാഭിനയം തോന്നിയിട്ടുണ്ട്. മലയാളികള്‍ ആ കാര്യത്തില്‍ ഒരുപാട് കഴിവുള്ളവരാണ്. ചെയ്യുന്ന വേഷങ്ങള്‍ക്കനുസരിച്ച് കഥാപാത്രത്തിന് ആവശ്യമായ ഭാവ പ്രകടനങ്ങള്‍ മനോഹരമായി സ്‌ക്രീനില്‍ കൊണ്ടുവരാന്‍ അവര്‍ക്ക് സാധിക്കാറുണ്ട്. വിനായകനിലും അത് പ്രകടമാണെന്ന് ശിവരാജ്കുമാര്‍ പ്രശംസിച്ചു.
ALSO READ- ചിത്രം കണ്ട് ആവേശം അടക്കാനായില്ല; ലിയോ സിനിമയുടെ സസ്‌പെന്‍സ് പൊളിച്ച് ഉദയനിധി സ്റ്റാലിന്‍; നിരാശയില്‍ ചിലര്‍; ഹൈപ്പ് കൂട്ടിയെന്നും ആരാധകര്‍

തനിക്ക് തിലകന്‍ സാറിന്റെ അഭിനയം ഒരുപാട് ഇഷ്ടമാണ്. അദ്ദേഹം അഭിനയിക്കുന്നത് കണ്ട് അത്ഭുതം തോന്നിയിട്ടുണ്ടെന്നും ശിവരാജ്കുമാര്‍ പറഞ്ഞു. കൂടാതെ, മോഹന്‍ലാല്‍ ആണെങ്കിലും മമ്മൂട്ടിയാണെങ്കിലുമെല്ലാം അവരുടേതായ രീതിയില്‍ പ്രത്യേകതയുള്ള താരങ്ങളാണ്.

മലയാളത്തിലെ എല്ലാവര്‍ക്കുംപ്രത്യേകമായ ഓരോ അഭിനയ രീതിയുണ്ട്. പൃഥ്വിരാജിന്റെ സിനിമകളെല്ലാം താന്‍ കാണാറുണ്ട്. പുതിയ താരങ്ങളില്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്റെ ഫേവറിറ്റ് ആക്ടറാണ്.

കൂടാതെ, ഫഹദ് ഫാസിലിന്റെ പ്രകടനവും ഒരുപാട് ഇഷ്ടമാണെന്നും ശിവ രാജ്കുമാര്‍ പറഞ്ഞു.

Advertisement