അവളും ഞാനുമായി കമിതാക്കളെപ്പോലെയാണെന്ന് തെറ്റിദ്ധരിച്ചു; പക്ഷെ അവളെനിക്ക് സഹോദരിയെ പോലെ ആയിരുന്നു, ശ്രീദേവിയുടെ ഓർമ്മകൾ പങ്ക് വെച്ച് ഉലകനായകൻ

548

ഇന്ത്യയുടെ സൂപ്പർ താര പദവിയിലേക്ക് നടന്ന് കയറിയ നടിയാണ് ശ്രീദേവി. താരം അഭിനയിച്ച് ഫലിപ്പിച്ച കഥാപാത്രങ്ങൾ എല്ലാം അഭ്രപാളിയിൽ ഭദ്രം. 2018 ഫെബ്രുവരി മാസത്തിലാണ് ആകസ്മികമായി നടിയെ നഷ്്ടമാവുന്നത്. ദുബായിലെ ഹോട്ടൽ റൂമിലെ ബാത് ടബ്ബില്ഡ മരിച്ച് കിടക്കുകയായിരുന്നു നടി. കുടുംബത്തിലെ ഒരു വിവാഹത്തിന് വേണ്ടിയാണ് താരം ദുബായിൽ എത്തിയത്. ഇപ്പോഴിതാ ശ്രാദേവിയെ കുറിച്ച് കമൽഹാസൻ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

ഉലകനായകന്റെ വാക്കുകൾ ഇങ്ങനെ; എനിക്ക് തോന്നുന്നത് ഏകദേശം ഇരുപത്തിയേഴ് സിനിമകളിൽ ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട് എന്നാണ്. സ്‌ക്രീനിൽ പ്രണയജോഡികളായി മാറിയവരാണ് ഞങ്ങൾ. അതുകൊണ്ട് തന്നെ ഞങ്ങൾക്ക് പരസ്പരം സഹോദരനും സഹോദരിയുമായി ഇരിക്കാൻ കഴിയുമോ എന്ന് പലർക്കും സംശയം തോന്നാം.

Advertisements

Also Read
ആ ഇരുട്ടിൽ അവർ ഞങ്ങളെ ഫോളോ ചെയ്ത് കൊണ്ടിരുന്നു, പ്രതിരോധത്തിനായി കയ്യിൽ ഉള്ളത് സെൽഫി സ്റ്റിക്ക്; ഭയപ്പെടുത്തിയ അനുഭവം തുറന്ന്പറഞ്ഞ് സൗപർണികയും സുഭാഷും

കുട്ടി ആയിരിക്കുമ്പോൾ മുതൽ എനിതക്കവളെ അറിയാം. പക്ഷെ അവൾ എപ്പോ വളർന്നു എന്ന് ചോദിച്ചാൽ എനിക്കറിയില്ല. ഞങ്ങൾ ഇരുവരും ഹൈസ്‌കൂളിൽ വെച്ച് പഠനം നിറുത്തിയവരാണ്. പിന്നീട് അവൾ സ്‌കൂളിൽ പോയിട്ടില്ല എന്നാണ് എന്റെ വിശ്വാസം. അവളുടെ പഠനം എല്ലാം വീട്ടിൽ നിന്ന് തന്നെയാണ് നടത്തിയത്.

അവളെ ഞാൻ പരിചയപ്പെടുമ്പോൾ പതിനഞ്ചോ, പതിനാറോ വയസ്സ് മാത്രമാണ് പ്രായം. ഞങ്ങളന്ന് ജോഡികളായാണ് അഭിനയിച്ചത്. ഒരുമിച്ച് ഒരേ സ്‌കൂളിൽ പഠിച്ചു. സഹപാഠികളായിരുന്നു. അതാണ് എനിക്ക് ശ്രീദേവിയെ കുറിച്ച് പറയാനുള്ള ഏറ്റവും ചെറിയ കാര്യം. ഞങ്ങൾ പരസ്പരം സഹോദരി സഹോദരൻമാരെ പോലെയാണ് വളർന്നത്. എന്റെ കുടുംബത്തിൽ നിന്നുള്ള ഒരാളായിട്ടെ എനിക്കവളെ തോന്നിയിട്ടുള്ളു.

Also Read
ആ ഡ്രസ്സിൽ ഞാൻ സെ ക് സി ആണെന്ന് ഒരുപാട് പേർ പറയാറുണ്ട്, എനിക്കിഷ്ടവും അതാണ്: വെളിപ്പെടുത്തലുമായി നടി ഇനിയ

സഹോദരങ്ങളെ പോലെ ആയതിനാലാവണം, സിനിമകളിലെ റൊമാന്റിക് സീനുകൾ ചെയ്യുന്ന സമയത്ത് ഞങ്ങൾ പരസ്പരം ചിരിക്കുകയാണ് ചെയ്തത്. അവളെ ഇത്രയും വേഗം നഷ്ടപ്പെടുമെന്ന് ഞാൻ കരുതിയിട്ടില്ല. അവളെ നഷ്ടപ്പെട്ടപ്പോൾ എന്റെ കുടുംബത്തിലെ ഒരംഗത്തെ നഷ്ടപ്പെട്ടപോലെയാണ് തോന്നിയതെന്നും കമൽഹാസൻ കൂട്ടിച്ചേർത്തു.

Advertisement