മുൻഭാര്യ സുസന്നെ ഖാന്റെ പുതിയ ഹോട്ടൽ ഉദ്ഘാടത്തിന് കാമുകിക്കൊപ്പം എത്തി ഹൃതിക് റോഷൻ. ഗോവയിൽ തുടങ്ങിയ ഹോട്ടലിന്റെ ഉദ്ഘാടനത്തിന് സുസന്നെയുടെ കാമുകനായ അർസ്ലാനും ഹൃതിക്കിന്റെ കാമുകി സബ ആസാദും എത്തിയിരുന്നു. ഇവർ ഒന്നിച്ചുള്ള ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ ആരാധകർ ഏറ്റെടുക്കുന്നത്.
ALSO READ

നടൻ അർസ്ലാൻ ഗോണിയും സുസന്നെ ഖാനും ഒന്നിച്ചു വിമാനത്താവളത്തിൽ നിന്നും ഇറങ്ങി വരുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. സുസന്നെയും അർസ്ലാനും വരുന്നതിനു തൊട്ടു പുറകെയാണ് ഹൃതിക്കും കാമുകി സബ ആസാദും എത്തിയത്.

ഹൃതിക് റോഷനും ഗായിക സബയും പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയിട്ട് കുറച്ച് നാളുകളായി. പൊതുസ്ഥലങ്ങളിൽ ഇരുവരും ഒന്നിച്ചു പ്രത്യക്ഷപ്പെട്ടതോടെയാണ് ഗോസിപ്പുകൾ ശക്തമായത്.
View this post on Instagram
ALSO READ
അടുത്തിടെ ഹൃതിക്കിന്റെ കുടുംബത്തിനൊപ്പം അവധി ദിനം ആഘോഷിക്കുന്ന സബയുടെ ചിത്രങ്ങളും വൈറലായിരുന്നു. നടൻ അർസ്ലാൻ ഗോണിയുമായി തന്റെ പ്രണയം സുസന്നെ നേരത്തേ തന്നെ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചതാണ്.









