നുണ പറയാത്ത ഒരേ ഒരു നടി അവര് മാത്രമാണ്; കങ്കണയെ പുകഴ്ത്തി നടി സോമി അലി

79

തെന്നിന്ത്യൻ പ്രേക്ഷകർക്കും, ബോളിവുഡിനും സുപരിചിതയായ താരമാണ് കങ്കണ റാണൗട്ട്്. ഫാഷൻ എന്ന ഒറ്റ ചിത്രം മതി കങ്കണയിലെ അഭിനനേത്രിയെ ഓർത്തെടുക്കാനായിട്ട്. തുടക്കകാലത്ത് ഒരുപാട് ആളുകളിൽ നിന്ന് നിരസിക്കൽ താൻ നേരിട്ടുണ്ടെന്ന് താരം വെളിപ്പെടുത്തിയിരുന്നു. മാത്രമല്ല മോഡലിങ്ങിലും, ബോളിവുഡിലും തന്നെ പോലെ ഒരാൾക്ക് പിടിച്ചു നില്ക്കുക എന്നത് ശ്രമകരമായ അവസ്ഥയാണെന്നാണ് താരം വെളിപ്പെടുത്തിയത്.

ഇപ്പോഴിതാ കങ്കണയെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ബോളിവുഡ് നടിയും ആക്ടിവിസ്റ്റുമായ സോമി അലി. ബിടൗണിൽ കള്ളം പറയാത്ത ഒരേയൊരു നടി കങ്കണയാണെന്നാണ് സോമി പറയുന്നത്. പുകമറയ്ക്കും കപടനാട്യത്തിനും പേരു കേട്ട ഇൻഡസ്ട്രിയിലെ സത്യത്തിൻറെ ഏക ദീപസ്തംഭമാണ് കങ്കണയെന്നാണ് സോമിയുടെ വിശേഷണം.

Advertisements

Also Read
അവർക്ക് അച്ഛനെ വേണ്ട എന്ന് പറഞ്ഞു; അതിന്റെ ആവശ്യമില്ല; ഇനി അവർക്ക് ഒരു അച്ഛന്റെ ആവശ്യം ഉണ്ടെങ്കിൽ അതിന് പറ്റിയ ആൾ എന്റെ അച്ഛനാണ്; സുസ്മിത സെൻ

താരത്തിന്റെ വാക്കുകൾ ഇങ്ങനെ; ഒരിക്കലും നുണ പറയാത്ത ഒരേയൊരു നടിയാണ് കങ്കണ റണൗട്ട്, ഞാൻ അവളെ വണങ്ങുന്നു, അവൾ സത്യം സംസാരിക്കുന്നു.’ ഒരു അഭിമുഖത്തിൽ സോമി പറഞ്ഞു. വെറും വാക്കുകളല്ല, ക്യാമറയെ അഭിസംബോധന ചെയ്യുന്ന ആത്മാർഥതയാണ് കങ്കണക്ക് ഈ അംഗീകാരം നേടിക്കൊടുത്തതെന്നും അവർ കൂട്ടിച്ചേർത്തു. സത്യസന്ധതയുള്ള ഒരു വ്യക്തിയെ ഇൻഡസ്ട്രി ഇഷ്ടപ്പെടുന്നില്ല എന്നത് ഒരു വസ്തുതയാണ്.

സോഷ്യൽ മീഡിയയിൽ തൻറെ അഭിപ്രായങ്ങൾ പങ്കുവെക്കുന്നതിലും വെല്ലുവിളികളെ നേരിടുന്നതിലും കങ്കണയുടെ നിഷ്‌കളങ്കമായ സമീപനം അവരുടെ ധൈര്യത്തിൻറെ തെളിവാണ് സോമി വ്യക്തമാക്കി. ഒരിക്കലും ഉയരാത്ത നിങ്ങളുടെ ശബ്ദം എനിക്കുണ്ട്, ഒരിക്കലും പറയാത്ത നിങ്ങളുടെ സത്യമുണ്ട്,’ സോമിയുടെ നല്ല വാക്കുകളോട് പ്രതികരിച്ച കങ്കണ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.

Also Read
അവർ അങ്ങനെ പറയുന്നത് അവരുടെ മനസ്സിൽ നമ്മളൊരു പ്രതിച്ഛായ സൃഷ്ടിച്ചത് കൊണ്ടാണ്; ക്ഷമിക്കണമെന്ന് എന്നെ പഠിപ്പിച്ചത് ഭർത്താവാണ്; വൈറലായി സമീറ റെഡ്ഢിയുടെ വാക്കുകൾ

നടൻ സൽമാൻ ഖാൻറെ മുൻ കാമുകിയായിരുന്ന സോമി ഒരു ആക്ടിവിസ്റ്റ് കൂടിയാണ്. 1997-ൽ പുറത്തിറങ്ങിയ ‘ചുപ്പ്’ എന്ന ചിത്രത്തിലൂടെയാണ് സോമി ശ്രദ്ധേയയാകുന്നത്. 2006-ൽ സ്ഥാപിതമായ ‘നോ മോർ ടിയേഴ്സ്’ എന്ന എൻജിഒയിലൂടെ ദക്ഷിണേഷ്യയിലെ സ്ത്രീകളുടെ അവകാശങ്ങൾക്കായി പ്രവർത്തിച്ചു.

Advertisement