Home Entertainment Celebrities

ഈ കാണുന്ന പോലെ അല്ല ഞാൻ, പെട്ടെന്ന് ദേഷ്യപ്പെടും; പണി കിട്ടിയത് പ്രണയത്തിൽ മാത്രമല്ല, സൗഹൃദത്തിലും കിട്ടിയിട്ടുണ്ട്; കാർത്തിക് ശങ്കർ

240

സോഷ്യൽമീഡിയയിലെ വെബ് സീരീസുകളിലൂടെയും ആൽബങ്ങളിലൂടെയും പരിചിതനായ സംവിധായകനും നടനുമായ കാർത്തിക് ശങ്കർ സിനിമാ ലോകത്തേക്ക് ചുവടുവെയ്ക്കുകയാണ്. സിനിമ നടനും സംവിധായകനുമായി അരങ്ങേറ്റത്തിനാണ് കാർത്തിക് ശങ്കർ ഒരുങ്ങുന്നത്.

ഇതിനിടെ കാർത്തിക് നൽകിയ പുതിയ അഭിമുഖമാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. സൈനയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തിജീവിതത്തെ കുറിച്ച് കാർത്തിക് ശങ്കർ വെളിപ്പെടുത്തുകയാണ്. തന്റെ പ്രണയ പരാജയത്തെ കുറിച്ചും വിവാഹ സങ്കല്പങ്ങളെ കുറിച്ചുമൊക്കെ താരം മനസ് തുറക്കുകയാണ്.

Advertisements

തനിക്ക് ജീവിതത്തിൽ ഒരു പ്രണയം ഉണ്ടായിട്ടുണ്ടെന്നാണ് താരത്തിന്റെ വെളിപ്പെടുത്തൽ. എന്നാൽ അത് പരാജയം ആയിരുന്നു. പിന്നീട് ഒന്ന് ഉണ്ടായിട്ടില്ല. ഞാൻ ഭയങ്കര ഷോർട്ട് ടെംപെർഡ് ആണെന്നും കാർത്തിക് ശങ്കർ വിശദീകരിച്ചു.

ALSO READ- പഠനകാലത്ത് സുബി സുരേഷ് എൻസിസി കേഡറ്റ്; റിപ്പബ്ലിക് ദിന പരേഡിൽ മികച്ച കേഡറ്റിനുള്ള ട്രോഫി നേടി; കണ്ണുനനയിച്ച് പഴയ ചിത്രങ്ങൾ

താൻ യഥാർഥത്തിൽ ഈ കാണുന്ന പോലെ ഒന്നുമല്ല. പെട്ടെന്ന് ദേഷ്യപ്പെടുന്ന ആളാണ്. അതുകൊണ്ടുതന്നെ എന്റെ എല്ലാ ഫീലിംഗ്‌സിനും പെട്ടെന്നൊരു റിയാക്ഷൻ ഉണ്ടാകും. അതുകൊണ്ട് പെട്ടെന്ന് അറ്റാച്ചഡ് ആവുമെന്നാണ് തന്നെ കുറിച്ച് കാർത്തിക് ശങ്കർ പറയുന്നത്.

അത്തര്തിതൽ പെരുമാറുക പ്രണയത്തിൽ മാത്രമല്ല സൗഹൃദത്തിലുമാണ്. അതുകൊണ്ട്തന്നെ തനിക്ക് വലിയ പേടിയാണ്. കാരണം മുൻപ് അങ്ങനെ ചില അനുഭവങ്ങൾ ഉണ്ട്. എങ്കിലും അത്തരം കെണികളിലൊക്കെ ഇങ്ങനെ വീണു കൊണ്ടേയിരിക്കുമെന്നും കാർത്തിക് ശങ്കർ പറയുന്നു.

ALSO READ- പരിചയപ്പെട്ട് കഴിഞ്ഞപ്പോൾ അവൻ പറയുകയാണ് നിങ്ങളുടെ ചക്കിയെ എനിക്ക് കെട്ടിച്ച് തരണമെന്ന്; അതോടെ സംഭവിച്ചതിങ്ങനെ; അനുഭവം പറഞ്ഞ് ജയറാം

തന്റെ കരിയർ ആരംഭിക്കും മുൻപ് ഉള്ള ആ സൗഹൃദം വളരെ ഡെപ്ത്ത് ഉള്ളതായിരുന്നു. എന്നാൽ പിന്നീട് വന്ന ആളുകളൊക്കെ എന്തെങ്കിലും പ്രതീക്ഷിച്ചു വരുന്ന ആളുകൾ ആവാം.

മനഃപൂർവം സൗഹൃദങ്ങൾ ഉണ്ടാക്കാൻ ഇഷ്ടപ്പെടാറില്ല. വിരലിൽ എണ്ണാവുന്ന ആളുകൾ മാത്രമാണ് ഇപ്പോൾ ബെസ്റ്റ് ഫ്രണ്ട്‌സെന്നും കാർത്തിക് ശങ്കർ വിശദീകരിച്ചു.

Advertisement