പഠനകാലത്ത് സുബി സുരേഷ് എൻസിസി കേഡറ്റ്; റിപ്പബ്ലിക് ദിന പരേഡിൽ മികച്ച കേഡറ്റിനുള്ള ട്രോഫി നേടി; കണ്ണുനനയിച്ച് പഴയ ചിത്രങ്ങൾ

867

ഊർജ്ജസ്വലയായി നടന്നിരുന്ന സഹപ്രവർത്തക പെട്ടെന്ന് വിട്ടുപോയ ആഘാതത്തിലാണ് സിനിമാ ലോകം. പ്രതീക്ഷിക്കാതെ പെട്ടെന്നുണ്ടായ സുബിയുടെ മരണം ആരാധകരെയും ദുഖത്തിലാഴ്ത്തിയിട്ടുണ്ട്. കുട്ടിപ്പട്ടാളം പോലുള്ള പരിപാടികൾ ചെയ്യാൽ സുബിക്കല്ലാതെ മറ്റാർക്കും കഴിയില്ലെന്നുള്ള കാഴ്ച്ചപ്പാടിലാണ് ആരാധകരെല്ലാവരും. നിരവധി പേരാണ് സുബിക്ക് ആദരാഞ്ജലി അർപ്പിച്ച് രംഗത്ത് വന്നിരിക്കുന്നത്.

കോമഡി വേദികളിൽ നിന്നും സിനിമയിൽ എത്തിയ താരമാണ് സുബി സുരേഷ്. വളരെ ചെറിയ പ്രായത്തിൽ തന്നെ കോമഡി വേദികളിൽ എത്തിയ താരം അതുകൊണ്ട് തന്നെ അത്തരം ഷോകളോട് മുഖം തിരിച്ചിരുന്നില്ല എന്ന് തന്നെ പറയാം. കോമഡി പരിപാടികളോട് തനിക്കുള്ള ആത്മാർത്ഥയെ കുറിച്ച് ഒരിക്കൽ സുബി മനസ്സ് തുറന്നിരുന്നു. അന്ന് സുബി പറഞ്ഞത് ചത്തില്ലെങ്കിൽ ഏറ്റ പ്രോഗ്രാം ഞാൻ ചെയ്യുമെന്നായിരുന്നു.

Advertisements

അതേസമയം, സുബിയുടെ വേർപാട് ഇതുവരെ ഉൾക്കൊള്ളാൻ സഹപ്രവർത്തകർക്കായിട്ടില്ല. സഹ താരങ്ങൾ എല്ലാം തന്നെ സുബിയുടെ വേർപ്പാടിനെ കുറിച്ച് കുറിപ്പുകൾ പങ്കുവെക്കുകയാണ്. സുബിയുടെ പഴയ കല ചിത്രങ്ങളും വീഡിയോകളും എല്ലാമാണ് ഇപ്പോഴും സോഷ്യൽ മീഡിയകളിൽ നിറഞ്ഞു നിൽക്കുകയാണ്.

ALSO READ- പരിചയപ്പെട്ട് കഴിഞ്ഞപ്പോൾ അവൻ പറയുകയാണ് നിങ്ങളുടെ ചക്കിയെ എനിക്ക് കെട്ടിച്ച് തരണമെന്ന്; അതോടെ സംഭവിച്ചതിങ്ങനെ; അനുഭവം പറഞ്ഞ് ജയറാം

ഈ ചിത്രങ്ങളുടെ കൂട്ടത്തിൽ സുബിയുടെ പഠനകാലത്തെ ചിത്രവും പ്രചരിക്കുന്നുണ്ട്. സുബി് ഒരിക്കൽ തന്റെ സ്‌കൂൾ പഠനകാലത്തെ ഒരു ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. അന്ന് ഏറെ ശ്രദ്ധ നേടിയ ചിത്രം വീണ്ടും വൈറലാവുകയാണ്. പഠനകാലത്ത് എൻസിസി കേഡറ്റ് ആയിരുന്ന സുബി സുരേഷ്.

ഡൽഹിയിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ ക്രോസ് കൺട്രി മത്സരത്തിൽ മികച്ച കേഡറ്റിനുള്ള ട്രോഫിയും കരസ്ഥമാക്കിയിരുന്നു. അന്ന് പത്രത്തിൽ വന്ന തന്റെ ചിത്രം ഉൾപ്പെടെയുള്ള വാർത്തയുടെ ഒരു കട്ടിംഗ് ആയിരുന്നു സുബി സുരേഷ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നത്.

ALSO READ-സൈഗുവും സുനുവുമാണ് ആദ്യമക്കൾ; അവർ വിളിക്കുന്നത് തന്നെ കുഞ്ഞ് ഇബ്രാനും വിളിക്കും; മനസ് നിറച്ച് മഷൂറയും സുഹാനയും

പഠനത്തോടൊപ്പം മറ്റു കലാ-കായിക പരിപാടികളിലും വളരെ അധികം ആക്ടീവ് ആയിരുന്ന സുബി. സുബിക്ക് എൻ സി സി മേഖലയിലേക്ക് പോവാനായിരുന്നു ആഗ്രഹമെന്ന് സുബിയുടെ അമ്മ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

സുബി സുരേഷ് സിനിമാല എന്ന ടെലിവിഷൻ പരിപാടിയിലൂടെയാണ് മലയാള ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായത്. കൊച്ചിൻ കലാഭവൻ ട്രൂപ്പിലൂടെ മിമിക്രി ആർട്ടിസ്റ്റ് ആയി കരിയർ അരങ്ങേറ്റം കുറിച്ച് പിന്നീട് ടെലിവിഷൻ ഷോകകളും അവതാരികയായും എല്ലാം നിറഞ്ഞു നിൽക്കുകയായിരുന്നു.

Advertisement