Home Entertainment Celebrities

ഗംഗയുടെ നിലവിളി കേട്ട് പേടിച്ച് ഛര്‍ദിച്ചുപോയി, അവളും കരഞ്ഞു, ദുബായി അനുഭവം പങ്കുവെച്ച് കാര്‍ത്തിക് സൂര്യ

84

മഴവില്‍ മനോരമയിലെ ഒരു ചിരി ഇരു ചിരി ബംബര്‍ ചിരി എന്ന ഷോയിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ ആളാണ് കാര്‍ത്തിക് സൂര്യ. അതിന് മുമ്പ് യൂട്യൂബ് വ്‌ളോഗിങ്ങിലൂടെയാണ് താരം അറിയപ്പെട്ടിരുന്നത്. കാര്‍ത്തിക്കിന്റെ അവതരണം വളരെ വ്യത്യസ്തമാണ്.

Advertisements

തന്റെ നിത്യജീവിതത്തിലെ എല്ലാ ദിവസവും എങ്ങനെയാണെന്ന് പലപ്പോഴായി പല വ്‌ളോഗിലൂടെ താരം കാണിച്ച് തന്നിട്ടുണ്ട്. ഇപ്പോഴും സോഷ്യല്‍മീഡിയയില്‍ ഒത്തിരി സജീവമാണ് കാര്‍ത്തിക് സൂര്യ. അടുത്തിടെ താരം കൂട്ടുകാര്‍്‌ക്കൊപ്പം ദുബായിയില്‍ പോയിരുന്നു.

Also Read:അമ്മച്ചി എപ്പോഴും പറയുന്ന ഒരു വാക്കുണ്ട് , അവനെ വിട്ടു ഞാന്‍ എവിടെയും പോകില്ല; നോവോടെ നടന്‍ ദാവീദ് ജോണ്‍

ഇതിന്റെ വീഡിയോകളാണ് താരം ഇപ്പോള്‍ പങ്കുവെച്ചുകൊണ്ടിരിക്കുന്നത്. ഗ്ലാമി ഗംഗയും ശരണ്യയും കാര്‍ത്തിക്കുമെല്ലാം ഇവര്‍ക്കപ്പമുണ്ട്. ഇപ്പോഴിതാ കാര്‍ത്തിക് സൂര്യ പങ്കുവെച്ച പുതിയ വീഡിയോയും ദുബായി യാത്രയെ കുറിച്ചുള്ളതാണ്.

രാത്രിയില്‍ ഗംഗയുടെ നിലവിളി കേട്ട് പേടിച്ച് ഛര്‍ദിച്ചതിനെ കുറിച്ചും കാര്‍ത്തിക്ക് സംസാരിക്കുന്നു. രാത്രിയില്‍ എന്ത് കണ്ടാലും ഗംഗ നിലവിളിക്കുമെന്നും മൂത്രമൊഴിക്കാന്‍ ഇറങ്ങി നടന്ന തന്റെ നിഴലുകണ്ട ഗംഗ നിലവിളിക്കുകയായിരുന്നുവെന്നും താനും പേടിച്ചുപോയി എന്നും കാര്‍ത്തിക്ക് പറയുന്നു.

Also Read:ഇനി ചെറിയൊരു ഇടവേള ആവാം; സന്തോഷവാര്‍ത്ത പങ്കുവെച്ച് സജിനും ഷെഫ്‌നയും

താന്‍ പേടിച്ച് ഛര്‍ദിച്ചുപോയി. ജീവിതത്തില്‍ ആദ്യമായിട്ടായിരുന്നു ഇങ്ങനെ ഒരു അനുഭവമെന്നും ആശിച്ചുകഴിച്ച ഷവര്‍മ മൊത്തം ഛര്‍ദിച്ച് പോയി എന്നും താന്‍ പേടിച്ച് ഛര്‍ദിച്ചുപോയല്ലോ എന്നാലോചിച്ച് ഗംഗ കരയുകയായിരുന്നുവെന്നും പിന്നെ അവളെ ആശ്വസിപ്പിക്കേണ്ടി വന്നുവെന്നും കാര്‍ത്തിക്ക് പറയുന്നു.

Advertisement