Home Entertainment Celebrities

ഇനി ചെറിയൊരു ഇടവേള ആവാം; സന്തോഷവാര്‍ത്ത പങ്കുവെച്ച് സജിനും ഷെഫ്‌നയും

155

സീരിയല്‍ മേഖലയിലെ മിന്നും താരങ്ങളാണ് നടി ഷഫ്‌നയും നടന്‍ സജിനും. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. വീട്ടുകാര്‍ ശക്തമായി എതിര്‍ത്തെങ്കിലും അതിനെ മറികടന്നു കൊണ്ടാണ് ഇവര്‍ ഒന്നിച്ചത്. രണ്ടുപേരും സീരിയലിലൂടെയാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. എന്നാല്‍ സിനിമയിലൂടെയാണ് അഭിനയത്തില്‍ ഇവര്‍ എത്തിയത്. 

സാന്ത്വനം എന്ന സീരിയല്‍ ശിവനായി എത്തിയതോടെയാണ് സജിന് ആരാധകര്‍ ഏറെ ആയത്. സാന്ത്വനം സീരിയല്‍ ഈ അടുത്താണ് അവസാനിച്ചത്. തന്റെ അടുത്ത സീരിയലിനെ കുറിച്ചോ സിനിമയെ കുറിച്ചോ സജിന്‍ പറഞ്ഞിട്ടില്ല. അതേസമയം തങ്ങള്‍ക്ക് കിട്ടിയ ഈ ചെറിയ ഇടവേള ആഘോഷമാക്കുകയാണ് സജിനും ഷഫ്‌നയും.

Advertisements

ഇപ്പോഴിതാ, ഇരുവരുടെയും അവധിക്കാല ആഘോഷങ്ങളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. മണാലിയില്‍ അടിച്ചു പൊളിക്കുകയാണ് ഇരുവരും. നിരവധി ചിത്രങ്ങളും വീഡിയോകളുംമാണ് ഇരുവരും ആരാധകര്‍ക്കായി പങ്കുവെക്കുന്നത്. ഈ വര്‍ഷത്തെ ഏറ്റവും മികച്ചത് ഈ മഞ്ഞുകാലമാണെന്നായിരുന്നു യാത്രയുടെ ചിത്രങ്ങള്‍ പങ്കുവെച്ച് ഷഫ്‌ന കുറിച്ചത് .

സാന്ത്വനം ലഭിക്കുന്നതിന് മുമ്പ് സിനിമയ്ക്കും കഥാപാത്രത്തിനും വേണ്ടി നടക്കുകയായിരുന്നു. ഡിപ്രഷന്‍ സ്റ്റേജ് വരെ പോയിരുന്നു. ഓഡീഷനില്‍ നിന്ന് പലതവണ റിജക്ട് ആയിട്ടുണ്ട് മുഖത്ത് ഭാവങ്ങള്‍ വരുന്നില്ലെന്ന് പറഞ്ഞ്. ഇപ്പോഴും സിനിമ തന്നെയാണ് ലക്ഷ്യം എന്നായിരുന്നു നേരത്തെ ഒരു അഭിമുഖത്തില്‍ സജിന്‍ പറഞ്ഞത്.

 

 

Advertisement