ഞങ്ങള്‍ക്ക് പിരിയാന്‍ പറ്റില്ല; വിഘ്‌നേശ് ശിവനെ ചേര്‍ത്തുപിടിച്ച് നയന്‍താര

108

ഈ അടുത്തായിരുന്നു നയന്‍താരയുടെ വിഘ്‌നേഷും പിരിയാന്‍ പോകുന്ന എന്ന തരത്തിലുള്ള വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ എത്തിയത്. നയന്‍ വിഗ്‌നേഷനെ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് നയന്‍ അണ്‍ഫോളോ ചെയ്തത് ശ്രദ്ധയില്‍ പെട്ടതോടെയാണ് ഇവര്‍ക്കിടയില്‍ ഇനി എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന ചോദ്യം ഉയര്‍ന്നത്.

Advertisements

നിമിഷ നേരം കൊണ്ടാണ് ഈ വാര്‍ത്ത പരന്നത്. എന്നാല്‍ ഇതിന് പിന്നാലെ തന്നെ വിഘ്‌നേഷിനെ ഫോളോ ചെയ്യുകയും ചെയ്തു നയന്‍. വിഘ്‌നേഷ് തന്റെ ഭാര്യയുടെ ഒരു ഫോട്ടോ പങ്കുവെച്ച് ഇന്‍സ്റ്റഗ്രാമില്‍ എത്തി. ഇപ്പോഴിതാ അതൊക്കെ വെറും ഗോസിപ്പ് മാത്രമാണെന്ന് തെളിയിക്കുന്ന ഇവരുടെ ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്.

ഓടക്കുഴല്‍ വിദ്വാന്‍ നവീനൊപ്പമുള്ള പഴയൊരു വീഡിയോ ആണ് വിഘ്‌നേശ് ശിവന്റെയും നയന്‍താരയുടെയും ആരാധകര്‍ വലിയ ചര്‍ച്ചയാക്കി മാറ്റിയിരിക്കുന്നത്. മറുവാര്‍ത്തൈ കേള്‍ക്കാതെ എന്ന പാട്ടിന് വീഡിയോയില്‍ ഓടക്കുഴല്‍ വായിക്കുകയാണ് നവീന്‍ ചെയ്യുന്നത്.

നയന്‍താര വിഘ്‌നേശ് ശിവനെ ചുംബിക്കുന്നതും വീഡിയോയില്‍ കാണാം. വിഘ്‌നേശ് ശിവന്റെയും നയന്‍താരയുടെയും വിവാഹ വാര്‍ഷികത്തിന് എടുത്തതാണ് നവീന്‍ പുറത്തുവിട്ട ആ വീഡിയോ എന്നതും കൗതുകമാണ്.

 

 

Advertisement