ഇന്നലെ എന്റെ കുഞ്ഞു ചെറുക്കന്‍, ഇന്ന് എന്റെ ഉറ്റ സുഹൃത്ത്, എന്നും എന്റെ കുഞ്ഞ്; നസ്രിയയുടെ പോസ്റ്റ്

61

നടി നസ്രിയയോടും ഫഹദ് ഫാസിലിനോടും ആരാധകര്‍ക്ക് ഒരു പ്രത്യേക ഇഷ്ടം തന്നെയാണ്. രണ്ടുപേരെയും പ്രേക്ഷകര്‍ തങ്ങളുടെ കുടുംബത്തിലെ അംഗങ്ങളെ പോലെയാണ് കാണുന്നത്. രണ്ടുപേരും അഭിനയത്തിലും സജീവമാണ്.

Advertisements

തങ്ങളുടെ വിശേഷങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയ വഴി ഇരുവരും പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഇവരുടെ പ്രിയപ്പെട്ട വളര്‍ത്തുനായ ഒറിയോയുടെ ജന്മദിനമാണ് ഇന്ന്. ഈ ദിനത്തില്‍ നസ്രിയ പങ്കുവെച്ച ഒരു പോസ്റ്റും ശ്രദ്ധ നേടുകയാണ് .

‘ഒന്‍പത് വര്‍ഷങ്ങള്‍, പരിശുദ്ധമായ സ്നേഹം. നീ ഞങ്ങള്‍ക്ക് നല്‍കിയ ഈ ജീവിതത്തിന് നന്ദി. നിന്റെ സ്നേഹത്തിനും, നിന്റെ കുരയ്ക്കും, ചുംബനങ്ങള്‍ക്കും നിരുപാധികമായ സ്നേഹത്തിനും എല്ലാത്തിനും നന്ദി.’

നീ ആദ്യമായി ഞങ്ങളുടെ അടുത്തേക്ക് വന്ന ദിവസം ഞാന്‍ ഇന്നും ഓര്‍ക്കുന്നു. വെറും നാല്‍പത് ദിവസം പ്രായമുള്ള കുഞ്ഞി കുരങ്ങ്, എന്റെ ജീവിതം ഇത്രമേല്‍ മാറ്റുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. ഇന്നലെ എന്റെ കുഞ്ഞു ചെറുക്കന്‍, ഇന്ന് എന്റെ ഉറ്റ സുഹൃത്ത്, എന്നും എന്റെ കുഞ്ഞ്. ഞങ്ങള്‍ക്കുള്ളതെല്ലാം തന്ന് നിന്നെ സ്നേഹിക്കുന്നു.

നിന്റെ സന്തോഷത്തിനും ആരോഗ്യത്തിനും വേണ്ടിയാണ് ഞാന്‍ എന്നും പ്രാര്‍ത്ഥിയ്ക്കുന്നത്. കാരണം നീ ഏറ്റവും മികച്ചത് അര്‍ഹിക്കുന്നു”എന്റെ ഹൃദയമിടിപ്പാണ് നീ, നിനക്ക് ഞാന്‍ വാക്ക് തരുന്നു, ഞാനോ നീയോ അവസാന ശ്വാസം എടുക്കുന്നത് വരെ, മരണം വരെ കൂടെ ഉണ്ടാവും എന്ന്’ നസ്റിയ കുറിച്ചു.

 

 

Advertisement