അനന്ത് അംബാനിയുടെ വാച്ചിന്റെ വില കേട്ട് ഞെട്ടി സക്കര്‍ബര്‍ഗും ഭാര്യയും

121

അനന്ത് അംബാനിയുടെയും രാധിക മെര്‍ചന്റിന്റെയും പ്രീ വെഡിങ് ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ നിരവധി ആളുകളാണ് എത്തിയത്. ബോളിവുഡ് താരങ്ങള്‍ മുതല്‍ മറ്റു പ്രമുഖരും അതിഥികളായി ചടങ്ങില്‍ പങ്കെടുത്തു.

Advertisements

ഫേസ്ബുക്ക് സ്ഥാപകനും മെറ്റയുടെ സിഇഒയുമായ മാര്‍ക്ക് സക്കര്‍ബര്‍ഗും ഭാര്യ പ്രസ്സില്ല ചാനും അതിഥികളായി എത്തി. ഇവരുടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. ഇതില്‍ അനന്ത് അംബാനിയോട് ഇരുവരും കുശലം പറയുന്നത് കാണാം. ഇതിനിടെയാണ് സക്കര്‍ ബര്‍ഗിന്റെ ഭാര്യ പ്രിസില്ല അദ്ദേഹം ധരിച്ച വാച്ച് ശ്രദ്ധിച്ചത്.

കോടികള്‍ വിലമതിക്കുന്ന വാച്ചാണ് അനന്തിന്റെ കയ്യില്‍ ഉണ്ടായിരുന്നത്. വാച്ച് വളരെ നന്നായിരിക്കുന്നു എന്ന് പ്രസില്ല പറയുന്നത് വീഡിയോയില്‍ കാണാം. അതെ ഞാന്‍ ഇത് നേരത്തെ പറഞ്ഞിരുന്നു എന്ന് സക്കര്‍ബര്‍ഗ് പറയുന്നുണ്ട്.

സക്കര്‍ബര്‍ഗിന്റെ ഭാര്യ, അനന്തിന്റെ വാച്ചിന്റെ ബ്രാന്‍ഡിനെ കുറിച്ചും ചോദിച്ചു. റിച്ചാര്‍ഡ് മില്ലെ എന്ന ബ്രാന്‍ഡിന്റെ വാച്ച് ആണ് അനന്ത് ധരിച്ചിരുന്നത്. 15 കോടിയോളമാണ് ഈ വാച്ചിന്റെ വില. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്.

 

 

Advertisement