സമാധാനത്തോടെ ചെയ്താല്‍ മതി, മഞ്ഞുമ്മല്‍ തമിഴ്‌നാട് തൂക്കിയടിക്കുന്നത് പോലെ ഇന്ത്യ മുഴുവന്‍ തൂക്കാനുള്ള ഐറ്റം ആയിരിക്കണം, പൃഥ്വിരാജിന്റെ എമ്പുരാന്‍ പോസ്റ്റില്‍ നിറഞ്ഞ് കമന്റുകള്‍

91

മലയാളം സിനിമാ പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ ഒരുക്കിയ ലൂസിഫര്‍ എന്ന സര്‍വ്വകാല ഹിറ്റ് സിനിമയുടെ രണ്ടാം ഭാഗമായി ആണ് എംപുരാന്‍ എത്തുന്നത്.

Advertisements

സിനിമയുടെ അനൗണ്‍സ്മെന്റ് വീഡിയോ വലിയ രീതിയില്‍ വൈറലായിരുന്നു. ആദ്യ ഭാഗത്തിലെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് എമ്പുരാന്റെ ദൈര്‍ഘ്യമേറിയ അനൗണ്‍സ്മെന്റ് വീഡിയോ പുറത്തുവിട്ടത്.മലയാളത്തില്‍ പുറത്തിറങ്ങുന്ന ഏറ്റവും വലിയ ചിത്രമായിരിക്കും എമ്പുരാന്‍.

Also Read;ഇത് ശരിക്കും ഐശ്വര്യ തന്നെയാണോ, പ്രിയ നടിയുടെ ചിത്രങ്ങള്‍ കണ്ട് ഞെട്ടി ആരാധകര്‍, സത്യാവസ്ഥ

അത്രയേറെ പ്രതീക്ഷയോടെയാണ് മലയാളികള്‍ എമ്പുരാനായി കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് അമേരിക്കയില്‍ പുരോഗമിക്കുകയാണ്. ഈ അവസരത്തില്‍ പൃഥ്വിരാജ് പങ്കുവെച്ച പോസ്റ്റും അതിന് താഴെ വന്ന കമന്റുകളുമാണ് ശ്രദ്ധനേടുന്നത്.

ഒരു മിറര്‍ ഇമേജ് ഫോട്ടോയാണ് താരം സോഷ്യല്‍മീഡിയയില്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. ഇത് ലൂസുഫര്‍ ടു എന്ന ്പറയാതെ പറയുന്ന ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. പെസ്‌പെക്ടീവ് എന്ന് കുറിച്ചുകൊണ്ടായിരുന്നു പോസ്റ്റ്.

Also Read;ആ മോഹന്‍ലാല്‍ ചിത്രം അധികം വൈകാതെ വീണ്ടും റിലീസ് ചെയ്യും, പ്രേക്ഷകര്‍ കാത്തിരിക്കൂ, നിര്‍മ്മാതാവ് പറയുന്നു

ഫോട്ടോ വൈറലായതിന് പിന്നാലെ നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. സമാധാനത്തോടെ സിനിമ ചെയ്താല്‍ മതി, മഞ്ഞുമ്മല്‍ തമിഴ്‌നാട് തൂക്കിയടിക്കുന്നത് പോലെ ഇന്ത്യ മുഴുവന്‍ തൂക്കാനുള്ള ഐറ്റം ആയിരിക്കണമെന്നാണ് ഒരാളുടെ കമന്റ്. ലൂസിഫറിനേക്കാള്‍ മുകളിലുള്ള ഒന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് അടുത്തയാളുടെ കമന്റ്.

Advertisement