Home Entertainment

മമ്മൂട്ടിക്ക് വേണ്ടി ‘കട്ട കലിപ്പ് കുട്ടനാടന്‍ പാട്ട്’ ഏറ്റെടുത്ത് വൈറലാക്കി ആരാധകര്‍

26

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ അറുപ്പത്തിയേഴാം പിറന്നാളാണ് സെപ്തംബര്‍ 7ന് നടന്നത്. അതോടനുബന്ധിച്ച് പുറത്തിറക്കിയ മെഗാസ്റ്റാര്‍ 369 എന്ന മ്യൂസിക്കല്‍ വീഡിയോ ശ്രദ്ധേയമായി.

Advertisements

കട്ട കലിപ്പ് കുട്ടനാടന്‍ പാട്ട് എന്ന തലക്കെട്ടോടെയാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. ഒരു കുട്ടനാടന്‍ ബ്ലോഗ് എന്ന ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഗാനത്തിന്റെ ചിത്രീകരണം.

അരുണ്‍ കൃഷ്ണയാണ് ഈ മ്യൂസിക്ക് വീഡിയോയുടെ സംവിധാനം. ഷിന്‍സണ്‍ പൂവത്തിങ്ങലിന്റെതാണ് വരികള്‍. സംഗീതം നല്‍കിയിരിക്കുന്നതും പാടിയിരിക്കുന്നതും ശ്രീനാഥ് ശിവശങ്കരന്‍.

ശ്രീനാഥ് തന്നെയാണ് മമ്മൂട്ടിയുടെ പുതിയ ചിത്രം ഒരു കുട്ടനാടന്‍ ബ്ലോഗിന്റെയും സംഗീത സംവിധാനം.

Advertisement