2021 ലെ ഒരു ഓണക്കാലത്ത്, പ്രിയതമനൊപ്പമുള്ള ചിത്രം പങ്കുവെച്ച് കാവ്യാമാധവന്‍, കമന്റുമായെത്തി റിയയും, വൈറലായി ചിത്രം

138

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികള്‍ ആണ് നടന്‍ ദിലീപും ഭാര്യയും മുന്‍ നായിക നടിയായ കാവ്യാ മധവനും. നിരവധി സിനിമകളില്‍ ജോഡികളായി അഭിനയിച്ചിട്ടുള്ള ഇവര്‍ ഇവരുടെ രണ്ടു പേരുടേയും ജീവിതത്തിന്റെ ഒരു പ്രത്യേകഘട്ടത്തില്‍ ഇനി ഒന്നിച്ച് ജീവിക്കാം എന്ന് തീരുമാനിക്കുക ആയിരുന്നു.

Advertisements

രണ്ടു പേരുടേയും രണ്ടാം വിവാഹം ആയിരുന്നു. ദിലീപും കാവ്യ മാധവനും 2016 നവംബര്‍ 25നായിരുന്നു വിവാഹിതരായത്. അതേ സമയം ഏറ്റവും കൂടുതല്‍ വിവാദങ്ങളില്‍ ഇടം പിടിച്ച താര ദമ്പതികളും ഇവര്‍ തന്നെയാണ്. വിവാഹത്തിന് മുന്‍പ് തന്നെ ഇവര്‍ പല തവണയായി വിവാഹിതരായി എന്ന് സൈബര്‍ ലോകം പ്രഖ്യാപിച്ചു.

Also Read: നാട്ടുനടപ്പ് അങ്ങനെയായിപ്പോയില്ലേ, അഹാനയുടെ വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് കിടലന്‍ മറുപടിയുമായി സിന്ധു കൃഷ്ണ

വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുള്ളില്‍ തന്നെ വിവാഹ മോചിതര്‍ ആകുമെന്ന് വരെ പറഞ്ഞവരും ഉണ്ടായിരുന്നു. പക്ഷേ ഇരുവരും ഇപ്പോള്‍ രണ്ടു മക്കളുമായി സുഖമായി ജീവിക്കുകയാണ്. ദിലീപും ആയുള്ള വിവാഹ ശേഷം കാവ്യാ മാധവന്‍ അഭിനയരംഗത്ത് നിന്നും വിട്ടുനില്‍ക്കുകയാണ്. ദിലീപ് അഭിനയത്തിന് പുറമെ നിര്‍മ്മാണ രംഗത്തും സജീവമാണ് ഇപ്പോള്‍.

കഴിഞ്ഞ ദിവസം കാവ്യ മാധവന്‍ ഇന്‍സ്റ്റഗ്രാമില്‍ പുതിയ അക്കൗണ്ട് തുടങ്ങി സോഷ്യല്‍മീഡിയയില്‍ ആക്ടീവ് ആവാന്‍ തുടങ്ങിയിരുന്നു. ലക്ഷ്യ എന്ന തന്റെ ബിസിനസ് സംരംഭം നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോകുന്നതിന്റെ ഭാഗമായിട്ടായിരുന്നു കാവ്യ ഇന്‍സ്റ്റഗ്രാമില്‍ പുതിയ അക്കൗണ്ട് തുടങ്ങിയത്.

Also Read: അവർ എന്നോട് ചെയ്യാൻ പറഞ്ഞത് ഞാൻ വിസമ്മതിച്ചു; പിന്നീട് വന്നത് 40 ലക്ഷത്തിന്റെ വക്കീൽ നോട്ടീസ്; ഉർഫി ജാവേദ്

ലക്ഷ്യയില്‍ നിന്നുള്ള സാരിയണിഞ്ഞുകൊണ്ടുള്ള കാവ്യയുടെ ചിത്രമായിരുന്നു ആദ്യ പോസ്റ്റ്. ഇപ്പോഴിതാ കാവ്യ വീണ്ടും ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ്. ദിലീപിനൊപ്പമുള്ള ഒരു ഫോട്ടോയാണിത്. 2021 ലെ ഒരു ഓണക്കാലത്ത് എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

അനൂപ് ഉപാസനയാണ് ചിത്രം പകര്‍ത്തിയത്. വൈറലായ ചിത്രത്തിന് താഴെ നിരവധി പേരാണ് കമന്റുമായെത്തിയത്. നാത്തൂനായ റിയ മിഥുന്‍ ഉള്‍പ്പെടെ കമന്റ് ചെയ്തിട്ടുണ്ട്. ചിത്രം ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.

Advertisement