അവർ എന്നോട് ചെയ്യാൻ പറഞ്ഞത് ഞാൻ വിസമ്മതിച്ചു; പിന്നീട് വന്നത് 40 ലക്ഷത്തിന്റെ വക്കീൽ നോട്ടീസ്; ഉർഫി ജാവേദ്

391

തന്റേതായ ഫാഷൻ സെൻസുക്കൊണ്ട് ആരാധകരെ സൃഷ്ടിച്ച താരമാണ് ഉർഫി ജാവേദ്. താരം ധരിച്ചെത്തുന്ന വസ്ത്രങ്ങൾ എല്ലാം തന്നെ ഇതുവരെയും ആരും ചിന്തിക്കാത്ത രീതിയിൽ ഉള്ളതായിരിക്കും. അതിന്റെ പേരിൽ പലപ്പോഴും വിമർശനങ്ങൾക്ക് താരം വിധേയ ആകാറുണ്ട്. പക്ഷേ അതൊന്നും ഉർഫിയെ തളർത്തുന്നില്ല എന്നതാണ് സത്യം.

ഇപ്പോഴിതാ തന്റെ കരിയറിന്റെ തുടക്കത്തിൽ തനിക്ക് 40 ലക്ഷത്തിന്റെ ലീഗൽ നോട്ടീസ് കിട്ടിയ അനുഭവം പങ്കുവെക്കുകയാണ് ഉർഫി ജാവേദ്. ബോളിവുഡ് ബബ്ബിളിന്റെ പോഡ്കാസ്റ്റിലായിരുന്നു ഉർഫി മനസ് തുറന്നത്. ഒരു വെബ് സീരീസിൽ ഇന്റിമേറ്റ് രംഗം അഭിനയിക്കുന്നതിന് വിസമ്മതിച്ചതോടെയായിരുന്നു ഉർഫിയ്ക്ക് ലീഗൽ നോട്ടീസ് ലഭിച്ചത്.

Advertisements

Also Read
അത് എന്നെ വളരെ അധികം ബുദ്ധിമുട്ടിച്ചു; കടുത്ത വേദന അനുഭവിച്ചു; ആരാധികയിൽ നിന്ന് നേരിട്ട ദുരനുഭവം വെളിപ്പെടുത്തി ദുൽഖർ സൽമാൻ

താരത്തിന്റെ വാക്കുകൾ ഇങ്ങനെ; എന്റെ കരിയറിന്റെ തുടക്കത്തിൽ കേസ് വന്നിട്ടുണ്ട്. ഒരു വെബ് സീരീസിൽ ഇന്റിമേറ്റ് രംഗം അഭിനയിക്കാൻ പറഞ്ഞപ്പോൾ ഞാൻ സമ്മതിച്ചിരുന്നില്ല. അത്തരം രംഗത്തിൽ അഭിനയിക്കുന്നതിൽ ഞാനന്ന് കംഫർട്ടബിൾ ആയിരുന്നില്ല”.ഞാനന്ന് ആകെ പേടിച്ചു പോയി. ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചു. എന്നാൽ ആ സംഭവത്തെ ഇന്ന് എനിക്കൊരു തയ്യാറെടുപ്പായി മാറിയെന്ന് ഞാൻ മനസിലാക്കുന്നു”

ഇപ്പോൾ ഞാൻ സ്ഥിരമായി ലീഗൽ നോട്ടീസുകളും കേസുകളും കാണുന്നുണ്ട്. എനിക്കെതിരെ എല്ലാ ദിവസവും കേസെടുക്കുന്നുണ്ട്. അന്ന് ആ സംഭവം നടന്നില്ലായിരുന്നുവെങ്കിൽ ഞാൻ ഇപ്പോൾ പേടിച്ച് ഓടിയിട്ടുണ്ടാകും. ഇപ്പോൾ നിയമപരമായി ഇതിന്റെയൊക്കെ അന്തരഫലം എന്തായിരിക്കുമെന്ന് എനിക്ക് വ്യക്തമായി അറിയാം”ജീവിതത്തിൽ താൻ നേരിട്ട വെല്ലുവിളികളും പ്രതിസന്ധികളുമെല്ലാം തന്നെ കൂടുതൽ നല്ല വ്യക്തിയാകുന്നതിൽ സഹായിച്ചിട്ടുണ്ടെന്നാണ് ഉർഫി പോഡ്കാസ്റ്റിൽ പറയുന്നുണ്ട്.

Also Read
അത് എന്നെ വളരെ അധികം ബുദ്ധിമുട്ടിച്ചു; കടുത്ത വേദന അനുഭവിച്ചു; ആരാധികയിൽ നിന്ന് നേരിട്ട ദുരനുഭവം വെളിപ്പെടുത്തി ദുൽഖർ സൽമാൻ

”എന്റെ ജീവിതത്തിൽ സംഭവിച്ചതൊക്കെയാണ് ഇന്ന് കാണുന്ന എന്നെ ഉരുവാക്കിയത്. ഒരുപാട് സംഭവങ്ങളുണ്ട്. പതിനാറആം വയസിലാണ് ഞാൻ വീട് വിടുന്നത്. ആ ഞാൻ എങ്ങനെയാണ് ഇവിടെ വരെ എത്തിയത്? അന്ന് ഞാൻ ചിന്തിച്ചത് ദൈവമേ എന്തിന് ഞാൻ എന്നായിരുന്നു. പക്ഷെ ഇപ്പോൾ ഞാൻ മനസിലാക്കുന്നുണ്ട്, അതൊക്കെ ക്യാരക്ടർ ബിൽഡിംഗിൽ പ്രധാനമായിരുന്നു എന്ന്. അപ്പോഴാണ് തീരുമാനങ്ങളെടുക്കാൻ പഠിക്കുക. തെറ്റാണെങ്കിൽ പോലും. അതിൽ നിന്നും പഠിക്കാനുണ്ടാകും. അത് പിന്നീട് നമ്മളെ സഹായിക്കും” എന്നും ഉർഫി പറയുന്നു.

Advertisement