വെറും പണത്തിന്റെ കൊഴുപ്പാണ്, മണ്ണുവാരി തിന്നാലും ആരും ബിജെപിക്ക് വോട്ട് ചെയ്യില്ല, ബിജെപിക്കും സുരേഷ് ഗോപിക്കുമെതിരെ ശബ്ദമുയര്‍ത്തി ഗണേഷ് കുമാര്‍

64

മലയാളികള്‍ക്ക് ഏറെ സുപരിചിതനായ വ്യക്തിയാണ് കെബി ഗണേഷ് കുമാര്‍. മലയാള സിനിമാരംഗത്തും രാഷ്ട്രീയ പ്രവര്‍ത്തനത്തിലും തിളങ്ങി നില്‍ക്കുന്ന ഗണേഷ് കുമാര്‍ മിക്കപ്പോഴും മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കാറുണ്ട്.

Advertisements

പത്തനാപുരത്തെ എംഎല്‍എ ആണ് ഗണേഷ് കുമാര്‍. ഇപ്പോള്‍ മന്ത്രി സഭയിലേക്കും എത്തിയിരിക്കുകയാണ്. സിനിമയിലും രാഷ്ട്രീയത്തിലും ഒരുപോലെ ആരാധകരുള്ള താരമായ കെബി ഗണേഷ് കുമാര്‍സാമൂഹ്യപ്രവര്‍ത്തനത്തിലും മുന്‍നിരയിലുള്ളയാളാണ്.

Also Read;വൈകി ഉറക്കം, ഉണരുന്നത് രാവിലെ പത്തുമണി കഴിഞ്ഞ്, ഷാരൂഖ് ഖാന്റെ വീട്ടിലെ ദിനചര്യ ഇങ്ങനെ, തുറന്നുപറഞ്ഞ് ഭാര്യ ഗൗരി

ഇപ്പോഴിതാ ബിജെപിക്കും സുരേഷ് ഗോപിക്കുമെതിരെ ശബ്ദമുയര്‍ത്തി രംഗത്തെത്തിയിരിക്കുകയാണ് ഗണേഷ് കുമാര്‍. കേരളത്തിലെ ജനങ്ങള്‍ മണ്ണുവാരി തിന്നാലും ബിജെപിക്ക് വോട്ട് ചെയ്യില്ലെന്നും ഇന്ത്യയില്‍ ബിജെപിക്കെതിരെ പോരാടാന്‍ കരുത്തുള്ളത് ഇടതുപക്ഷത്തിന് മാത്രമാണെന്നും സുരേഷ് ഗോപി പറയുന്നു.

വിരട്ടുന്നവര്‍ക്ക് വോട്ട് ചെയ്യാത്തവരാണ് മലയാളികള്‍. ആരും തന്നെ കരുതേണ്ട പേടിപ്പിച്ച് അവരുടെ വോട്ട് നേടാമെന്ന് എന്നും തിരുവനന്തപുരത്ത് മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി മുതലാളിയാണെന്നും സ്വര്‍ണ്ണത്തളികയുള്ളയാളാണ് തൃശ്ശൂരില്‍ മത്സരിക്കുന്നതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

Also Read:കോടികള്‍ പ്രതിഫലം വാങ്ങുന്ന താരദമ്പതികള്‍, സൂര്യയേക്കാള്‍ ആസ്തി ജ്യോതികയ്ക്ക്, പുറത്തുവന്ന വിവരങ്ങള്‍ കേട്ട് ഞെട്ടി ആരാധകര്‍

ജനാധിപത്യ സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ ബിജെപി കോടിക്കണക്കിന് രൂപ മുടക്കി കുതിരക്കച്ചവടം നടത്തുകയാണെന്നും അതു നക്കി കൊണ്ടു പോകുന്ന കോണ്‍ഗ്രസുകാരനെയും തെരഞ്ഞെടുപ്പില്‍ മാറ്റി നിര്‍ത്തണമെന്നും രാഹുല്‍ ഗാന്ധിയെ കണ്ടിട്ടാണ് ജനങ്ങള്‍ വോട്ട് ചെയ്തതെന്നും ഗണേഷ് കുമാര്‍ പറയുന്നു.

എന്നാല്‍ ആ രാഹുല്‍ ഗാന്ധി തെക്കു നിന്ന് വടക്കോട്ടും, കിഴക്കുനിന്ന് പടിഞ്ഞാറോട്ടും നടക്കുന്നതല്ലാതെ പാര്‍ലമെന്റില്‍ പോയി ഇതുവരെ വയനാടിന് വേണ്ടിയും കേരളത്തിന് വേണ്ടിയും ഒന്നും പറയുകയും ചെയ്യുകയും ചെയ്തിട്ടില്ലെന്നും ഗണേഷ് കുമാര്‍ തുറന്നടിച്ചു.

Advertisement