മുരുഗദോസ് ചിത്രത്തില്‍ തലൈവര്‍ ഡബിള്‍ റോളില്‍; നായികമാരായി ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍ താരയും കീര്‍ത്തി സുരേഷും

20

തെന്നിന്ത്യയുടെ സ്റ്റൈല്‍മന്നന്‍ രജനീകാന്തിന്റെ ഇറങ്ങുന്ന ചിത്രങ്ങളെല്ലാം ബോക്‌സ് ഓഫീസ് ഹിറ്റുകളായി മുന്നേറുകയാണ്.

Advertisements

ഇതിനിടെ സൂപ്പര്‍ സ്റ്റാര്‍ പുതിയ ചിത്രത്തിനായുള്ള ഒരുക്കത്തിലാണ്. എആര്‍ മുരുഗദോസ് ഒരുക്കുന്ന ചിത്രത്തിലാണ് രജനീകാന്ത് അടുത്തതായി അഭിനയിക്കുക.

ഇതില്‍ രജനിയുടെ നായികമാരാകാന്‍ പോകുന്നത് ആരാണെന്ന് അറിഞ്ഞാല്‍ ആരാധകര്‍ക്ക് ഇരട്ടി സന്തോഷമാകും.

തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍ താരയും കീര്‍ത്തി സുരേഷുമാണ് നായികമാരായെത്തുന്നത് എന്നാണ് വിവരം. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ നടക്കുകയാണ്. ഈ മാസം ചിത്രീകരണം ആരംഭിക്കും.

ചിത്രത്തില്‍ രണ്ട് കഥാപാത്രങ്ങളാണ് രജനി അവതരിപ്പിക്കുക എന്നായിരുന്നു നേരത്തെ പുറത്തു വന്നിരുന്ന റിപ്പോര്‍ട്ടുകള്‍.

ചിത്രം രാഷ്ട്രീയ ലക്ഷ്യത്തോടെ ഉള്ളതാകില്ലെന്നും മറിച്ച്‌ ഒരു മുഴുവന്‍സമയ വിനോദചിത്രം ആകുമെന്നുമാണ് സംവിധായകന്‍ എആര്‍ മുരുഗദോസ് അവകാശപ്പെടുന്നത്.

എല്ലാ പ്രായത്തിലുള്ള ആളുകളെയും പിടിച്ചിരുത്താവിന്നതാകും തന്‍രെ പുതിയ ചിത്രമെന്നും സംവിധായകന്‍ പറയുന്നു.

സന്തോഷ് ശിവനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. 28 വര്‍ഷത്തിനു ശേഷം രജനീകാന്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നുവെന്ന് തന്റെ ട്വിറ്ററിലൂടെ സന്തോഷ് ശിവന്‍ അറിയിച്ചിരുന്നു.

മണി രത്‌നത്തിന്റെ ദളപതിയാണ് ഇരുവരും ഒന്നിച്ച അവസാന ചിത്രം.

Advertisement