ജീവിതത്തിലെ കഷ്ടപ്പാടുകള്‍ തുറന്ന് പറഞ്ഞ് ഉപ്പും മുളകും നായിക നിഷ സാരംഗ്: താരത്തിന്റെ യഥാര്‍ത്ഥ ജീവിത കഥ കണ്ണു നനയ്ക്കുന്നത്

546

സ്വകാര്യ ചാനലായ ഫ് ളവേഴ്‌സിലെ ഉപ്പും മുളകം എന്ന ജനപ്രിയ പരമ്പരയലൂടെ പ്രേക്ഷക ഹൃദയങ്ങളില്‍ സ്ഥാനം നേടിയ നടിയാണ് നിഷാ സാരംഗ്. സീരിയലിലെ അഭിനയത്തിന് നല്ല അഭിപ്രായം കിട്ടുന്നുണ്ടെങ്കിലും നിഷയുടെ കുടുംബ ജീവിതത്തെ കുറിച്ച് പലതരത്തിലും ഗോസിപ്പുകള്‍ പ്രചരിക്കുന്നുണ്ടായിരുന്നു.

എന്നാല്‍ അതിനുള്ള മറുപടി നടി തന്നെ പറഞ്ഞിരിക്കുകയാണ്. തന്റെ വീട്ടുകാരുടെ സമ്മതത്തോടെയായിരുന്നു വിവാഹം നടന്നത്. അപ്പച്ചിയുടെ മകനായിരുന്നു നിഷയെ വിവാഹം കഴിച്ചിരുന്നത്.

Advertisements

ആ ബന്ധം നല്ല രീതിയില്‍ തുടരാന്‍ കഴിയാത്തത് മൂലം ഇരുവരും വേര്പിരിയുകയായിരുന്നു. ഈ വിവാഹത്തില്‍ 2 പെണ്കുട്ടികള്‍ ഉണ്ട്. നര്‍ത്തകി കൂടിയായിരുന്ന നിഷ, വിവാഹ വേര്‍പിരിയലിന് ശേഷം ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ നന്നേ കഷ്ടപ്പെട്ടു.

റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ ആയും, കുക്കറി കമ്പനിയുടെ സാധനങ്ങള്‍ വീടുകളില്‍ വില്‍ക്കാനും താന്‍ പോയിട്ടുണ്ട് എന്നു നിഷ പറയുന്നു. അഭിനയവും നൃത്തവും എല്ലാം മാറ്റിവെച്ചാണ് നിഷ വിവാഹ ജീവിതത്തിലേക്ക് കടന്നത്.

എന്നാല്‍ താന്‍ സ്വാപ്നം കണ്ടതുപോലെ വിവാഹ ജീവിതം സുഖകരമായി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിഞ്ഞില്ല എന്നും വേര്‍പിരിഞ്ഞ ഭര്‍ത്താവിനെ കുറിച്ച് പറഞ്ഞു അത് വാര്‍ത്തകള്‍ ആക്കി അദ്ദേഹത്തെ വേദനിപ്പിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല എന്നും നിഷ പറയുന്നു.

പണം പ്രശസ്തിയും എല്ലാം തന്റെ ജീവിതത്തില്‍ എത്തി എങ്കില്‍ കൂടിയും കണ്ണ് നിറഞ്ഞു മാത്രമേ തനിക്ക് ഇപ്പോഴും അഭിനയിക്കുമ്പോള്‍ പോലും ചിരിക്കാന്‍ കഴിയുന്നുള്ളൂ എന്ന് താരം പറയുന്നു.

ആദ്യ കാലത്ത് നിരവധി സീരിയലുകള്‍ തനിക്കു അഭിനയിക്കാന്‍ അവസരങ്ങള്‍ ലഭിച്ചു എങ്കിലും രണ്ട് പെണ്മക്കള്‍ ആയത് കൊണ്ട് അഭിനയ ജീവിതത്തില്‍ നിന്നും മാറി ജീവിക്കാന്‍ പ്രേരിപ്പിച്ചത് എന്നും കുട്ടികള്‍ ഇപ്പോള്‍ വളര്‍ന്നത് കൊണ്ടാണ് അഭിനയിക്കാന്‍ വീണ്ടും എത്തിയത് എന്നും നിഷ പറയുന്നു.

ചെറിയ പ്രായത്തില്‍ തന്നെ വിവാഹ മോചിതയായ തനിക്ക് രണ്ട് കുട്ടികളെ പോറ്റാന്‍ നന്നേ കഷ്ടപ്പെട്ട് എന്നും കുക്കറി സാധനങ്ങള്‍ വില്‍ക്കുന്നതിന് ഒപ്പം സഹോദരന്‍ അടിമാലിയില്‍ നിന്നും എത്തിച്ചു തരുന്ന കുടംപുളിയും തേയിലയും വിറ്റാണ് ഉപജീവനം കണ്ടെത്തിയത് എന്നും നിഷ പറയുന്നു.

മുമ്പ് ധാരളം സിനിമകളിലും നിരവധി സീരിയലുകളിലും മുഖകാണിച്ചിട്ടുള്ള നിഷ പ്രശസ്തി നേടിയത് ഉപ്പും മുളകും സീരിയല്‍ വഴിയാണ്.

അച്ഛനും അമ്മയും അഞ്ച് മക്കളുമടങ്ങുന്ന ഒരു കുടുംബത്തില്‍ നടക്കുന്ന സംഭവങ്ങളെ സ്വഭാവികതയോടെ അവതരിപ്പിക്കുന്നു എന്നതാണ് ഉപ്പുംമുളകിനെ പ്രേക്ഷകരുടെ പ്രിയങ്കരമാക്കി മാറ്റിയത്. പരമ്പരയില്‍ നീലിമ ബാലചന്ദ്രന്‍ തമ്പി എന്ന അമ്മ വേഷത്തിലഭിനയിക്കുന്ന താരമാണ് നിഷ സാരംഗ്.

Advertisement