Home Entertainment Celebrities

കീര്‍ത്തി സുരേഷും രാധിക ആംപ്‌തേ ഒന്നിച്ച് വെബ് സീരീസില്‍ എത്തുന്നു; ആകാംഷയോടെ ആരാധകര്‍

99

ആരാധകർ ഏറെയുള്ള നടിയാണ് കീർത്തി സുരേഷ്. ഈ അടുത്ത് താൻ നായികയായതിന്റെ 10 വർഷം തികഞ്ഞ സന്തോഷം ഈ താരം പങ്കുവെച്ചു. നന്ദി പറഞ്ഞുകൊണ്ട് ഒരു വീഡിയോ പങ്കുവെച്ചാണ് നടി എത്തിയത്. അതേസമയം ഈ പത്തുവർഷം കൊണ്ട് ശക്തമായ നിരവധി കഥാപാത്രങ്ങളെ നടി അവതരിപ്പിച്ചു. സിനിമ വാരിവലിച്ച് ചെയ്യുന്ന ഒരാൾ അല്ല കീർത്തി. കഥാപാത്രത്തിന്റെ പ്രധാന്യം നോക്കികൊണ്ടാണ് കീർത്തി സിനിമ എടുക്കാർ.

Advertisements

ഇപ്പോഴിതാ കീർത്തി വെബ് സീരീസിൽ അരങ്ങേറ്റം കുറിക്കാൻ പോവുകയാണ്. കീർത്തിക്കൊപ്പം വെബ് സീരീസിൽ രാധിക ആംപ്‌തെയും പ്രധാന വേഷം കൈകാര്യം ചെയ്യും. ഇത് സംവിധാനം ചെയ്യുന്നത് ധർമരാജ് ഷെട്ടിയായിരിക്കും.

അതേസമയം കീർത്തി സുരേഷ് നായികയാകുന്ന പുതിയ ചിത്രം സൈറണാണ്. ജയം രവി നായകനായി എത്തുന്ന ചിത്രത്തിൽ അനുപമ പരമേശ്വരനും കീർത്തിക്കൊപ്പം നിർണായകമായ ഒരു വേഷത്തിൽ എത്തുന്നുണ്ട് എന്നാണ് റിപ്പോർട്ട്. കീർത്തി സുരേഷ് പൊലീസ് ഓഫീസറാകുന്ന ചിത്രം എന്ന ഒരു പ്രത്യേകതയുമുള്ള സൈറൺ ആക്ഷൻ ഇമോഷണൽ ഡ്രാമയായി എത്തുന്നു.

ചിത്രം സംവിധാനം നിർവഹിക്കുന്നത് ആന്റണി ഭാഗ്യരാജും സംഗീതം പകരുന്നത് ജി വി പ്രകാശ് കുമാറും ഛായാഗ്രാഹകനാകുന്നത് സെൽവകുമാർ എസ്‌കെയും .

also readഅന്ന് വിഷമിച്ചിരിക്കുന്ന എന്നെ തേടിയൊരു കത്ത് എത്തി, മഞ്ജുവാര്യര്‍ക്കും സംയുക്തക്കുമൊപ്പം കസേര വലിച്ചിട്ട് ഇരിക്കാന്‍ പാകത്തിലൊരു നടിയാവുമെന്നായിരുന്നു അതില്‍ കുറിച്ചത്, മറക്കാനാവാത്ത സംഭവം പങ്കുവെച്ച് നവ്യ നായര്‍

Advertisement