നമ്മുടെ മുന്‍നിര താരങ്ങള്‍ 1000 കോടി ലക്ഷ്യമാക്കി പോകുന്നു, മഹാനായ കലാകാരന്‍ മമ്മൂട്ടി സ്‌ക്രീനില്‍ വ്യത്യസ്തമായെന്തോ അവതരിപ്പിക്കുന്നു, കാതല്‍ സിനിമയെ കുറിച്ച് തമിഴ് മാധ്യമപ്രവര്‍ത്തകന്‍ പറയുന്നു

347

വീണ്ടും അമ്പരപ്പിച്ച് മമ്മൂട്ടി, ഒറ്റവാക്കില്‍ ഇതാണ് സിനിമാപ്രേമികള്‍ക്ക് കാതല്‍, ദ് കോര്‍ എന്ന ചിത്രത്തെ കുറിച്ച് പറയാനുള്ളത്. അടുത്തകാലത്തായി പ്രമേയ വൈവിധ്യങ്ങള്‍ കൊണ്ട് സിനിമയെ ഞെട്ടിക്കുകയാണ് മമ്മൂട്ടിയും മമ്മൂട്ടി കമ്പനി എന്ന പ്രൊഡക്ഷന്‍ ഹൗസും.

Advertisements

ഇത്തരത്തില്‍ സമീപകാലത്ത് ഇറങ്ങിയ വ്യത്യസ്തമായ പ്രമേയങ്ങള്‍ കൊണ്ട് സമ്പന്നമായ ചിത്രമൊരുക്കിയ അതേ രീതി തന്നെയാണ് കാതല്‍ എന്ന സിനിമയേയും മമ്മൂട്ടിയും ജിയോ ബേബിയും സമീപിച്ചിരിക്കുന്നത്. ജ്യോതികയാണ് ചിത്രത്തിലെ നായിക.

Also Read: അടി കൊള്ളാതെ വളരെ തന്ത്രപരമായി പോയേക്കണം; ആറാട്ടണ്ണന്റെ ഭാവി പറഞ്ഞു ഹരി പത്തനാപുരം

ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ സിനിമ പോലെ തന്നെ പ്രമേയം കാതലായ സ്ലോ പേയ്‌സ്ഡ് ആയ സിനിമയാണ് കാതല്‍. ഈ വര്‍ഷത്തെ മികച്ചൊരു ചലച്ചിത്രമാണ് കാതല്‍ എന്നാണ് സിനിമ കണ്ട ഓരോരുത്തരുടേും പ്രതികരണം.

ഇപ്പോഴിതാ കാതല്‍ സിനിമയെയും മമ്മൂട്ടിയെയും അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് തമിഴ് മാധ്യമപ്രവര്‍ത്തകന്‍ വിശന്‍ വി. തങ്ങളുടെ താരങ്ങളെല്ലാം കോടി ക്ലബ്ബിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നതെന്നും എന്നാല്‍ മമ്മൂട്ടി വ്യത്യസ്തത തേടിയാണ് പോയിക്കൊണ്ടിരിക്കുന്നതെന്നും വിശന്‍ പറയുന്നു.

Also Read: ബാലേട്ടന്‍ സിനിമയിലെ മോഹന്‍ലാലിന്റെ സഹോദരി വൈകാതെ സിനിമയില്‍ എത്തും, നടി ഇപ്പോള്‍ എവിടെയാണെന്ന് അറിയുമോ ?

നമ്മുടെ താരങ്ങള്‍ 500 കോടിയും 1000 കോടിയും ലക്ഷ്യമാക്കി കുതിക്കുമ്പോള്‍ അയല്‍ സംസ്ഥാനത്തിലെ മഹാനായ കലാകാരന്‍ മമ്മൂട്ടി സ്‌ക്രീനില്‍ വ്യത്യസ്തമായ എന്തോ അവതരിപ്പിക്കുകയാണെന്നും ആ സിനിമ കണ്ടിട്ട് കുറേ സമയം കഴിഞ്ഞുവെന്നും എന്നിട്ടും ആ ഞെട്ടലും ആശ്ചര്യവും കുറഞ്ഞിട്ടില്ലെന്നും വിശന്‍ പറയുന്നു.

ആ സിനിമ ഒടിടിയില്‍ റിലീസ് ചെയ്യുന്നത് വരെ കാത്തിരിക്കരുത്. കഴിയുമെങ്കില്‍ ഉടന്‍ തിയ്യേറ്ററില്‍ പോയി സിനിമ കാണണമെന്നും കാതലിലെ മമ്മൂട്ടിയുടെ ഒരു ക്യാരക്ടര്‍ ലുക്ക് പങ്കുവെച്ചുകൊണ്ട് വിശന്‍ കുറിച്ചു.

Advertisement