Home Entertainment Celebrities

ഞെട്ടിപ്പിക്കുന്ന ഒരു കാര്യമല്ല ഞാൻ പറഞ്ഞത്; പറഞ്ഞതിൽ ഞാൻ ലജ്ജിക്കുന്നില്ല; വീണ്ടും പ്രതികരിച്ച് ഖുശ്ബു

352

ഒരുകാലത്ത് തെന്നിന്ത്യൻ സിനിമയിലെ സൂപ്പർനായിക ആയിരുന്നു നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഖുശ്ബു സുന്ദർ . മലയാള സിനിമയലും സജീവമായിരുന്ന നടിക്ക് കേരളത്തിലും ആരാധകർ ഏറെ ആയിരുന്നു. ദ ബേണിംഗ് ട്രെയിൻ എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് നടി അഭിനയ ജീവിതം ആരംഭിച്ചത്.

സംവിധായകൻ സുന്ദർ സിയെ ആണ് ഖുശ്ബു വിവാഹം കഴിച്ചിരിക്കുന്നത്. 2010ൽ കോൺഗ്രസ് രാഷ്ട്രീയത്തിൽ ചേർന്ന നടി പിന്നീട് ദേശീയ വക്താവ് സ്ഥാനമടക്കം രാജിവച്ച് 2020 ഒക്ടോബർ മാസത്തിൽ ബിജെപിയിൽ ചേർന്നിരുന്നു.

Advertisements

അതേ സമയം ഇപ്പോഴിതാ എട്ടാം വയസ്സിൽ അച്ഛൻ തന്നെ ലൈം ഗി ക മായി ചൂഷണം ചെയ്തിരുന്നു എന്ന് വെളിപ്പെടുത്തി രംഗത്ത് എത്തിയതോടെ സോഷ്യൽമീഡിയയിലടക്കം ഖുശ്ബുവിന് നേരെ വി മർ ശനം ഉയർന്നിരുന്നു. ബർഖ ദത്തിന്റെ വീ ദ വുമൺ ഇവന്റിൽ ആയിരുന്നു ഖുശ്ബുവിന്റെ വെളിപ്പെടുത്തൽ. അന്ന് താൻ പറയുന്ന ഇക്കാര്യത്തിൽ അമ്മ തന്നെ വിശ്വസിച്ചേക്കില്ലെന്ന് ഭയന്നിരുന്നുവെന്നും ഖുശ്ബു പറഞ്ഞിരുന്നുു. ഒരു കുട്ടി പീ ഡി പ്പി ക്ക പ്പെടുമ്പോൾ അത് പെൺകുട്ടി ആയാലും ആൺകുട്ടി ആയാലും അവരുടെ ജീവിതത്തിലാണ് മു റി വേൽപ്പിക്കുന്നത്. എന്റെ അമ്മ ഏറ്റവും മോശമായ ദാമ്പത്യത്തിലൂടെയാണ് കടന്നുപോയതെന്നും ഖുശ്ബു പറഞ്ഞിരുന്നു.

ALSO READ- ബാല സ്‌ട്രോങ് പേഴ്‌സണാണ്; പൂർവ്വാധികം ശക്തിയോടെ തിരിച്ചുവരും; ആകെ വിഷമം ന്യൂസ് പബ്ലിക്ക് ആയതുമാത്രമാണ്: ഭാര്യ എലിസബത്ത് ഉദയൻ

ഇപ്പോഴിതാ ഈ വെളിപ്പെടുത്തൽ വലിയ ചർച്ചയായതോടെ തന്റെ മനസ് തുറന്ന് താരം വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്.ഞെട്ടിപ്പിക്കുന്ന ഒരു കാര്യമല്ല ഞാൻ പറഞ്ഞത്. കടന്നു വന്ന പാതകളിലെ സത്യസന്ധതമായ വസ്തുതകളാണത്. പറഞ്ഞതിൽ ഞാൻ ലജ്ജക്കുന്നില്ല, കാരണം എനിക്കു സംഭവിച്ചതിൽ കുറ്റം ചെയ്തവരാണ് ലജ്ജിക്കേണ്ടത്. സത്യസന്ധതയോടെ പറഞ്ഞ സംഭവത്തിൽ ലജ്ജിക്കേണ്ട കാര്യമില്ലെന്നും നടി പറയുകയാണ്. ഈയടുത്ത് ദേശീയ വനിതാ കമ്മീഷൻ അംഗമായി ഖുശ്ബുവിനെ അടുത്തിടെ നോമിനേറ്റ് ചെയ്തിരുന്നു.

മുന്നോട്ടുള്ള പാതയിൽ തട്ടിവീഴ്ത്തരുത്, വീണാൽ ഇതാണ് അവസാനമെന്നും ചിന്തിക്കരുത്. നിങ്ങൾ ശക്തരായിരിക്കുകയും സ്വയം നിയന്ത്രിക്കുകയും വേണം. ഇതു പറയാൻ എനിക്ക് ഇത്രയും വർഷമെടുത്തെന്നും സ്ത്രീകൾ തങ്ങളുടെ ജീവിതത്തതിൽ സംഭവിച്ചിട്ടുള്ള ഇത്തരം കാര്യങ്ങൾ തുറന്നു പറയണമെന്നുമാണ് ഖുശ്ബു പറയുന്നത്. എന്തുതന്നെയായാലും താൻ തന്റെ യാത്ര തുടരുകയാണെന്നും, ഖുശ്ബു കൂട്ടിച്ചേർത്തു.

ഖുശ്ബു മുൻപ് വെളിപ്പെടുത്തിയതിങ്ങനെ: ഒരു കുട്ടി പീ ഡി പ്പി ക്ക പ്പെടുമ്പോൾ അത് പെൺകുട്ടി ആയാലും ആൺകുട്ടി ആയാലും അവരുടെ ജീവിതത്തിലാണ് മുറിവേൽപ്പിക്കുന്നത്. എന്റെ അമ്മ ഏറ്റവും മോശമായ ദാമ്പത്യത്തിലൂടെയാണ് കടന്നുപോയത്.

ALSO READ- കേരളം നേരിടുന്ന ആഭ്യന്തരപ്രശ്‌നമാണോ ഞങ്ങളുടെ ദാമ്പത്യം? എന്റെ സുഹൃത്തുക്കൾ ഇനിയും വീട്ടിൽ വരും; വിമ ർശകരോട് മഞ്ജു സുനിച്ചൻ

ഭാര്യയെ ത ല്ലു ന്നതും മക്കളെ ത ല്ലു ന്നതും ഏക മകളെ ലൈം ഗി ക മായി പീഡിപ്പിക്കുന്നതും തന്റെ ജന്മാവകാശം ആണെന്ന് കരുതിയിരുന്ന ഒരാളായിരുന്നു അച്ഛൻ.എട്ടാമത്തെ വയസിലാണ് അച്ഛൻ എന്നെ ലൈം ഗി ക മാ യും ശാ രീ രി ക മായും പീഡിപ്പിച്ചത്.

15 വയസ്സുള്ളപ്പോഴാണ് അച്ഛനെതിരെ സംസാരിക്കാൻ എനിക്ക് ധൈര്യമുണ്ടായത്. മറ്റ് കുടുംബാംഗങ്ങൾ കൂടി ദുരുപയോഗം ചെയ്യപ്പെടുമോ എന്ന ഭയം നിലനിൽക്കുമ്പോൾ ആിരുന്നു അങ്ങനെ ഒരു നിലപാട് എടുത്തത് എന്ന് ഖുശ്ബു പറയുന്നു. അമ്മ എന്നെ വിശ്വസിക്കില്ല എന്നതായിരുന്നു ഭയം.

കാരണം ഭർത്താവ് ദൈവം എന്ന ചിന്താഗതിയായിരുന്നു അക്കാലത്തെന്നും ഖുശ്ബു പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. തൻറെ 16 വയസിൽ അച്ഛൻ തങ്ങളെ ഉപേക്ഷിച്ച് പോയെന്നും ഖുശ്ബു കൂട്ടിച്ചേർത്തു. അടുത്തിടെ ദേശീയ വനിതാ കമ്മീഷൻ അംഗമായി ഖുശ്ബുവിനെ തെരഞ്ഞെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് നടിയുടെ വെളിപ്പെടുത്തൽ.

Advertisement