ഗോപി സുന്ദറും അമൃതയും ബാലയെ വന്ന് കണ്ടതിൽ ബഹുമാനം; അവർക്ക് വേണമെങ്കിൽ വാശി കാണിക്കാമായിരുന്നു; സീക്രട്ട് ഏജന്റ് പറയുന്നു

181

ഈയടുത്ത് ഉണ്ണി മുകുന്ദനുമായുള്ള ത ർക്കത്തിന്റെ പേരിൽ സോഷ്യൽമീഡിയയിൽ ഏറെ ചർച്ചയായ പേരാണ് വ്‌ലോഗർ സീക്രട്ട് ഏജന്റ് എന്ന പേര്. മുൻപ് നടൻ ബാലയ്ക്ക് ഒപ്പമുള്ള ഫോട്ടോയും സീക്രട്ട് ഏജന്റ് പങ്കുവെച്ചിരുന്നു. ബാലയുമായി അടുത്ത സൗഹൃദമുണ്ടെന്ന് സീക്രട്ട് ഏജന്റ് തന്നെ വെളിപ്പെടുത്തിയിരുന്നു.

ബാല വളരെ ജനുവിനായ ആളാണെന്ന് സീക്രട്ട് ഏജന്റ് പറയുന്നു. സാധാരണ ഒരു സെലിബ്രിറ്റിക്ക് നമ്മളെയൊന്നും വിളിച്ച് ഇങ്ങനെ സംസാരിക്കണ്ട കാര്യമില്ല. നമ്മളിലൊരാളായാണ് അദ്ദേഹം സംസാരിക്കാറുള്ളത്. കുറേക്കാലമായി സൗഹൃദമുള്ളവർ സംസാരിക്കുന്നത് പോലെയാണ് തോന്നാറുള്ളതെന്നും താരം പറയുന്നു.

Advertisements

അതേസമയം, ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബാലയുടെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ചും സീക്രട്ട് ഏജന്റ് സംസാരിക്കുന്നുണ്ട്. ബാലയുടെ അവസ്ഥയെക്കുറിച്ച് ഞാൻ പലരോടും ചോദിച്ചിരുന്നു. അദ്ദേഹം ഓക്കെയായി വരുന്നുണ്ടെന്നാണ് അറിഞ്ഞത്. ബാലയെ കണ്ട് മടങ്ങുന്ന അമൃതയുടെയും ഗോപി സുന്ദറിന്റെയും വിഷ്വൽസ് കണ്ടിരുന്നെന്നും അവർ വന്ന് കണ്ട് പോവുമ്പോൾ അവരുടെ ഒരു മെന്റൽ സ്റ്റേറ്റുണ്ട്. അവര് വന്ന് കണ്ടത് റെസ്പെക്ടാണെന്നും അദ്ദേഹം പ്രതികരിച്ചു.

ALSO READ- ഞെട്ടിപ്പിക്കുന്ന ഒരു കാര്യമല്ല ഞാൻ പറഞ്ഞത്; പറഞ്ഞതിൽ ഞാൻ ലജ്ജിക്കുന്നില്ല; വീണ്ടും പ്രതികരിച്ച് ഖുശ്ബു

ഇക്കാര്യം ഒരാളുടെ സിറ്റുവേഷന് കൊടുക്കുന്ന റെസ്പെക്ടാണ് അത്. അതിനിടയിൽ കമന്റ് ചെയ്യുമ്പോൾ മിനിമം റെസ്പെക്ട് കൊടുക്കണമെന്നും സീക്രട്ട് ഏജന്റ് പറയുന്നു. ‘ഇവൾക്ക് വട്ടുണ്ടോ, ബാലക്ക് കുഞ്ഞിനെ അത്രക്ക് ഇഷ്ടമാ, കുഞ്ഞിനെ അല്ലേ കാണിക്കാനുള്ളത്. ഇത് കണ്ടാൽ ബാലയുടെ ഉള്ള സമാധാനം കൂടെ കളയാൻ വന്നതാണെന്ന് തോന്നും’. ഇതാണോ സ്നേഹമെന്നൊക്കെയായിരുന്നു ചിലർ കമന്റ് ചെയ്തത്.

ഇത് കണ്ടാൽ ബാലയുടെ സമാധാനം പോവുമെന്ന് പറയാൻ നിങ്ങളാണോ ബാലയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ. ഇവരെ കണ്ടതോടെ ബോധം പോയിട്ടുണ്ടാവുമെന്നായിരുന്നു വേറൊരു കമന്റ്. കമന്റിട്ടവരുടെ മാതാപിതാക്കൾ ആശുപത്രിയിലായാലും ഇങ്ങനെ തന്നെ പറയണമെന്നും സീക്രട്ട് ഏജന്റ് വിമ ർ ശിക്കുന്നു.

ALSO READ- ബാല സ്‌ട്രോങ് പേഴ്‌സണാണ്; പൂർവ്വാധികം ശക്തിയോടെ തിരിച്ചുവരും; ആകെ വിഷമം ന്യൂസ് പബ്ലിക്ക് ആയതുമാത്രമാണ്: ഭാര്യ എലിസബത്ത് ഉദയൻ

ഗോപി സുന്ദറും അമൃതയും വന്നതിൽ അവരോട് ബഹുമാനമാണ് തോന്നുന്നത്. അവർക്ക് വേണമെങ്കിൽ വാശി കാണിക്കാമായിരുന്നു. അങ്ങനെയല്ലല്ലോ അവർ ചെയ്തത്. അത് മനസിലാക്കുകയാണ് വേണ്ടതെന്നും സീക്രട്ട് ഏജന്റ് അഭിപ്രായപ്പെട്ടു.

Advertisement