കോടതി നടപടികളിൽ വിശ്വാസമുണ്ട്, അന്വേഷണ ഉദ്യോഗസ്ഥരുമായി പൂർണമായി സഹകരിക്കും ; നെടുമ്പാശ്ശേരി എയർപോർട്ടിൽ എത്തിയ ശേഷം വിജയ് ബാബു നേരെ പോയത് ക്ഷേത്ര സന്ദർശനത്തിന്

68

യുവനടിയെ പീഡിപ്പിച്ചെന്ന കേസിന് പിന്നാലെ വിദേശത്തേക്ക് കടന്ന നടനും നിർമ്മാതാവുമായ വിജയ് ബാബു കൊച്ചിയിലെത്തി. കോടതി നടപടികളിൽ വിശ്വാസമുണ്ടെന്നും, അന്വേഷണ ഉദ്യോഗസ്ഥരുമായി പൂർണമായി സഹകരിക്കുമെന്നും വിജയ് ബാബു പ്രതികരിച്ചു.

39 ദിവസങ്ങൾക്ക് ശേഷമാണ് വിജയ് ബാബു കൊച്ചിയിലെത്തിയത്. നടി പരാതി നൽകിയത് മുൻകൂട്ടി അറിഞ്ഞ് ഇയാൾ വിദേശത്തേക്ക് കടന്നിരുന്നു. പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് വിജയ് ബാബു ദുബായിലേക്ക് കടന്നത്. അവിടെ നിന്ന് ജോർജിയയിലേക്കും പോയിരുന്നു.

Advertisements

നെടുമ്പാശ്ശേരി എയർപോർട്ടിൽ എത്തിയ ശേഷം വിജയ് ബാബു നേരെ പോയത് ആലുവയിലെ ദത്ത ആഞ്ജനേയ ക്ഷേത്ര സന്ദർശനത്തിനുവേണ്ടിയായിരുന്നു.

ALSO READ

ഞങ്ങൾ ഒരുമിച്ച് കഴിയാൻ തീരുമാനിച്ചു, കൊച്ചിയിൽ ഒരുമാസം ഉണ്ടാവും, അതു കഴിഞ്ഞ് ഹൈദരാബാദിലേക്ക് പോകും അമൃതമായുള്ള വിവാഹത്തെക്കുറിച്ച് ആദ്യമായി വെളിപ്പെടുത്തി ഗോപി സുന്ദർ

രാവിലെ ഒമ്പതരയോടെ കൊച്ചിയിൽ തിരിച്ചെത്തുമെന്ന് വിജയ് ബാബു കോടതിയിൽ സമർപ്പിച്ച രേഖകളിൽ പറഞ്ഞിരുന്നു. അറസ്റ്റ് ചെയ്യരുതെന്ന് നിർദേശമുള്ളതിനാൽ വിജയ് ബാബുവിനെ ആദ്യഘട്ട ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കും. വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷയും ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.

പ്രതിയെ ഒരു മാസമായിട്ടും പൊലീസിന് അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടില്ല. വിജയ് ബാബു നാട്ടിലെത്തേണ്ടതുണ്ട്, പ്രതിയെ നിയമത്തിന് മുന്നിൽ കൊണ്ടുവരികയാണ് പ്രധാനം.

ഇവിടുത്തെ നിയമ സംവിധാനത്തിന് വിജയ് ബാബു വിധേയമാകട്ടെ. പൊലീസിന്റെ വിശ്വാസ്യത സംരക്ഷിക്കാൻ ഉള്ളതല്ല കോടതി. സാധാരണക്കാരന്റെ ജീവനും സ്വാതന്ത്ര്യവും സംരക്ഷിക്കാനാണെന്നും കോടതി വ്യക്തമാക്കി.

പ്രതിയെ ചോദ്യം ചെയ്തതിന് ശേഷം മാത്രമെ അറസ്റ്റ് ചെയ്യാവൂ എന്നും കോടതി നിർദേശിച്ചിട്ടുണ്ട്. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.

ALSO READ

നടി ഷംന കാസിമിന് കല്യാണം, നിശ്ചയം കഴിഞ്ഞു, വരൻ ആരാണെന്ന് അറിയാമോ

കോടതി നിർദേശത്തിന്റെ പശ്ചാത്തലത്തിൽ വിജയ് ബാബുവിനെ ചോദ്യം ചെയ്ത ശേഷം വിട്ടയയ്ക്കാനാണ് പോലീസ് പദ്ധതിയിടുന്നത്. വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതു വരെ അറസ്റ്റ് പാടില്ലെന്നാണ് പോലീസിന് കോടതി നൽകിയിട്ടുള്ള നിർദേശം. വിമാനത്താവളത്തിൽ വെച്ച് പ്രതിയെ അറസ്റ്റ് ചെയ്യരുതെന്ന് ഇമിഗ്രേഷൻ വിഭാഗത്തിനും നിർദേശമുണ്ട്. അറസ്റ്റ് വിലക്കിയ വിവരം അതതു വകുപ്പുകളെ അറിയിക്കണമെന്നാണ് കോടതിയുടെ നിർദേശം.

കഴിഞ്ഞ ദിവസം വിജയ് ബാബു നാട്ടിലേക്ക് തിരിച്ചു വരാനൊരുങ്ങിയെങ്കിലും പിന്നീട് ടിക്കറ്റ് റദ്ദാക്കുകയായിരുന്നു. വിമാനത്താവളത്തിൽ വെച്ച് തന്നെ ഇയാളെ പിടികൂടാനുള്ള ഒരുക്കത്തിലായിരുന്നു പൊലീസ്. ഈ സാഹചര്യത്തിലാണ് വിജയ് ബാബു ടിക്കറ്റ് റദ്ദാക്കിയതെന്നാണ് റിപ്പോർട്ട്

 

Advertisement