Home Entertainment

ഞങ്ങൾ ഒരുമിച്ച് കഴിയാൻ തീരുമാനിച്ചു, കൊച്ചിയിൽ ഒരുമാസം ഉണ്ടാവും, അതു കഴിഞ്ഞ് ഹൈദരാബാദിലേക്ക് പോകും അമൃതമായുള്ള വിവാഹത്തെക്കുറിച്ച് ആദ്യമായി വെളിപ്പെടുത്തി ഗോപി സുന്ദർ

1224

മലയാളികളുടെ പ്രിയ ഗായിക അമൃത സുരേഷും പ്രമുഖ സംഗീത സംവിധായകനായ ഗോപി സുന്ദറും പുതിയ ജീവിതം തുടങ്ങി യിരിക്കുകയാണ്. ഗോപി സുന്ദറിനോട് ചേർന്നു നിന്നൊരു ചിത്രവുമായെത്തി അമൃതയായിരുന്നു ഇവരുടെ ബന്ധം പരസ്യമാക്കിയത്. ഗോപി സുന്ദറും ആ പോസ്റ്റ് പങ്കു വെച്ചിരുന്നു. നേരത്തെ ഇൻസ്റ്റഗ്രാമിൽ ഗോപി സുന്ദറിനൊപ്പമുള്ള ചിത്രങ്ങൾ അമൃത പോസ്റ്റ് ചെയ്തപ്പോൾ അത് പുതിയ പാട്ടിനായി ഒന്നിച്ചതായിരിക്കും എന്നായിരുന്നു എല്ലാവരും കരുതിയത്.

ദിവസങ്ങൾക്ക് ശേഷമായാണ് ഇവർ തങ്ങളുടെ ബന്ധം വ്യക്തമാക്കിയത്. താനും അമൃതയും വിവാഹിതരായത് സ്ഥിരീകരിച്ച് ഗോപി സുന്ദർ എത്തിയിരുന്നു. ഗുരുവായൂർ സന്ദർശനത്തിന് ഇടയിലായിരുന്നു അദ്ദേഹം വിവാഹത്തെ കുറിച്ച് പ്രതികരിച്ചതെന്ന് ക്യാൻ ചാനൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Advertisements

അമൃത സുരേഷും ഗോപി സുന്ദറും വിവാഹിതരായി എന്ന തരത്തിലുള്ള വാർത്തകൾ നേരത്തെ തന്നെ പ്രചരിച്ചിരുന്നു. കഴുത്തിൽ മാലയണിഞ്ഞ് നിൽക്കുന്ന ഇവരുടെ ചിത്രം വൈറലായിരുന്നു. പളനി സന്ദർശനത്തിന് ഇടയിലെ ചിത്രങ്ങൾ ആയിരുന്നു പ്രചരിച്ചത്. അന്ന് അമൃതയ്ക്കൊപ്പം ഗോപി സുന്ദറും ഉണ്ടായിരുന്നു. കൈയ്യിൽ മാലയുമായി നിൽക്കുന്ന ഫോട്ടോയായിരുന്നു അദ്ദേഹം പോസ്റ്റ് ചെയ്തത്.

Also Read
നടി ഷംന കാസിമിന് കല്യാണം, നിശ്ചയം കഴിഞ്ഞു, വരൻ ആരാണെന്ന് അറിയാമോ

ഇതോടെയാണ് ഇരുവരും വിവാഹിതരായെന്ന തരത്തിലുള്ള ചർച്ചകൾ സജീവമായത്. പിറന്നാൾ ദിനത്തിൽ ഗോപി സുന്ദർ ഗുരുവായൂർ ക്ഷേത്രസന്ദർശനം നടത്തിയിരുന്നു. അമൃതയും മകൾ അവന്തികയും ഗോപി സുന്ദറിനൊപ്പമുണ്ടായിരുന്നു. ക്ഷേത്ര സന്ദർശനത്തിന്റെ ചിത്രം ഇരുവരും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ഇവർക്കിടയിൽ ചിരിച്ച് നിന്നിരുന്ന പാപ്പുവിന്റെ സന്തോഷത്തെ കുറിച്ചായിരുന്നു കമന്റുകൾ.

ഈ ചിത്രം നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയത്. ഇപ്പോഴിതാ വിവാഹം കഴിഞ്ഞുവെന്ന് ഗോപി സുന്ദർ പ്രതികരിച്ചതായാണ് ക്യാം ചാനൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഞങ്ങളുടെ വിവാഹം കഴിഞ്ഞു, ഒരുമാസം കൊച്ചിയിലുണ്ടാവും അതുകഴിഞ്ഞ് ഹൈദരാബാദിലേക്ക് പോവുമെന്ന് ഗോപി സുന്ദർ പ്രതികരിച്ചതായായാണ് ക്യാം ചാനൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ഗുരുവായൂർ സന്ദർശനത്തിനിടയിലെ വിശേഷങ്ങൾക്കൊപ്പമായാണ് ഗോപി സുന്ദറിന്റെ പ്രതികരണവും പ്രചരിക്കുന്നത്.
ഗോപി സുന്ദറും അമൃതയും ഒന്നിച്ചുവെന്നറിഞ്ഞപ്പോൾ മുതൽ ഇവർക്കെതിരെ രൂക്ഷമായ സൈബർ ആക്രമണങ്ങളും തുടങ്ങിയിരുന്നു. ആശംസകൾ അറിയിച്ചതിനൊപ്പമായി സ്വകാര്യ ജീവിതത്തിലെ കാര്യങ്ങൾ പറഞ്ഞ് പലരും ഇവരെ വിമർശിക്കുകയായിരുന്നു.

Also Read
ഞങ്ങൾ ഏകദേശം ഒരേ പ്രായമുള്ളവരാണ്, അവിടെ ഞങ്ങളെ അഴിച്ചു വിട്ടിരിക്കുകയാണ്, എഡിറ്റോ സ്റ്റാർട്ട് ആക്ഷൻ കട്ടോ ഒന്നുമില്ല: സിത്താര കൃഷ്ണകുമാർ പറയുന്നു

മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തിൽ ഇടപെടുന്ന ഒരു പണിയും ഇല്ലാത്തവർക്കായി ഈ പുട്ടും മുട്ടക്കറിയും സമർപ്പിക്കുന്നു എന്ന ക്യാപ്ഷനോടെയായാണ് ഗോപി സുന്ദർ വിമർശകർക്ക് മറുപടി നൽകിയത്. അമൃതയും പോസ്റ്റ് പങ്കുവെച്ചിരുന്നു. കനൽവരമ്പ് കടന്ന് കാലും കാറ്റും പുതിയ വഴികളിലേക്ക് എന്ന ക്യാപ്ഷനോടെയായിരുന്നു അമൃത ഗോപി സുന്ദറിനൊപ്പമുള്ള ആദ്യ ഫോട്ടോ പോസ്റ്റ് ചെയ്തത്.

ഇതിന് പിന്നാലെയായാണ് ജിമ്മിലെ ചിത്രങ്ങളും പിറന്നാൾ ദിനത്തിലെ ഫോട്ടോകളുമെല്ലാം വൈറലായി മാറിയത്. അമൃതയുടെ സഹോദരിയായ അഭിരാമി സുരേഷും ഗോപി സുന്ദറിനൊപ്പമുള്ള ചിത്രങ്ങൾ പങ്കിട്ടിരുന്നു. അമൃതയുടേയും ഗോപി സുന്ദറിന്റെയും ചിത്രങ്ങൾ പുറത്തുവന്നപ്പോൾ വ്യത്യസ്ത തരത്തിലുള്ള പ്രതികരണങ്ങളായിരുന്നു ലഭിച്ചിരുന്നത്.

ഇവർക്ക് ആശംസയുമായി ഒരുവിഭാഗം എത്തിയപ്പോൾ മറുവിഭാഗം രൂക്ഷ വിമർശനങ്ങൾ ഉന്നയിക്കുകയായിരുന്നു. അമൃതയും ഗോപിയും ഒന്നിച്ചതിൽ ഇത്രയേറെ അസ്വസ്ഥപ്പെടാൻ എന്തിരിക്കുന്നു എന്നായിരുന്നു പലരുടേയും ചോദ്യം.

Advertisement