രണ്ട് പേരുടെ വാക്കിൽ മുറിയുന്നതല്ല ഷാഫി കൊല്ലം എന്ന കലാകാരനോടുള്ള ഇഷ്ടം ; അതിങ്ങനെ ചേർത്ത് നിർത്തി തന്നെ വലംകൈക്ക് ഇടംകയ്യായി ഇങ്ങനെ തന്നെ ഉണ്ടാകും : ഷാഫിയെ കുറിച്ച് സലീം കോടത്തൂർ

109

ഒരു കാലത്ത് യുവാക്കളുടെ ഹരമായി മാറിയ ഗാനങ്ങളൊരുക്കിയ താരങ്ങളാണ് ഷാഫി കൊല്ലം, സലീം കോടത്തൂർ തുടങ്ങിയവർ. മാപ്പിളപ്പാട്ടുകൾ പോലെ വേറിട്ട ഗാനങ്ങളുമായി എത്തിയാണ് താരങ്ങൾ ശ്രദ്ധേയരായത്. അടുത്തിടെ തന്റെ വിവാഹവിശേഷങ്ങളും ഭാര്യയെയും മക്കളെയും കുറിച്ചുമൊക്കെ ഷാഫി കൊല്ലം തുറന്ന് സംസാരിച്ചിരുന്നു.

കഴിഞ്ഞ ദിവസം ആരാധകരുടെ കൂടെയുള്ള വീഡിയോയും അതിന് താഴെ ഒരു കുറിപ്പുമായി ഷാഫി എത്തിയിരുന്നു. അവഹേളിക്കാൻ ആരോ ഒരുങ്ങി പുറപ്പെട്ടപ്പോഴാണ് അഭിമാനത്തോടെ നെഞ്ചിലേറ്റിയവർ സ്നേഹക്കടലു പോലെ ശക്തമായി പിന്തുണച്ചതെന്ന് പറഞ്ഞാണ് ഷാഫി എത്തിയത്. ആരാധകരുടെ കൂടെ സെൽഫി എടുക്കുന്ന വീഡിയോയും താരം പങ്കുവെച്ചു. ഇതിനുള്ള മറുപടിയുമായിട്ടാണ് സലീം കോടത്തൂരും വന്നത്.

Advertisements

ALSO READ

കാവ്യയും കുഞ്ഞും ക്ഷേത്രത്തിലെ സമൂഹ സദ്യയിൽ പങ്കെടുക്കുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യൽമീഡിയയിൽ വൈറൽ ; മുമ്പ് കണ്ടിട്ടുള്ള ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തയായി തല മൊട്ടയിടിച്ച് മഹാലക്ഷ്മി

ഷാഫിയെ കുറിച്ച് സലീം പറയുന്നതിങ്ങനെ… ഉള്ളത് മുഖത്ത് നോക്കി തുറന്ന് പറഞ്ഞത് കൊണ്ട് ജാഡക്കാരൻ എന്ന പട്ടം ചാർത്തി കൊടുക്കാൻ ശ്രമിക്കുന്നവരോട്. ഷാഫി കൊല്ലം എന്ന കലാകാരനുമായി ഒരു അരമണിക്കൂറെങ്കിലും അടുത്ത് ഇടപഴകിയിട്ട് മതിയായിരുന്നല്ലോ നിങ്ങളുടെ എടുത്തു ചാട്ടം. സ്വയം തങ്ങളെ എത്രപേർ അംഗീകരിക്കുന്നു എന്ന് വിലയിരുത്തിയിട്ട് വേണ്ടേ മറ്റുള്ളവരെ താറടിച്ചു കാണിക്കാനുള്ള അങ്കപുറപ്പാട്. നിങ്ങൾ വന്ന് ഒരു വീഡിയോയിൽ എന്തെങ്കിലുമൊക്കെ വിളിച്ചു പറഞ്ഞതു കൊണ്ട് മാത്രം തകരാൻ പോകുന്നതല്ല ഷാഫി കൊല്ലം എന്ന കലാകാരനും അദ്ദേഹത്തെ അടുത്തറിയുന്നവർക്കും അദ്ദേഹത്തോടുളള ഇഷ്ടവും..

എല്ലാ കലാകാരന്മാർക്കും മറ്റുള്ളവർക്കുള്ളത് പോലെ അവരുടേതായ ശാരീരിക പ്രശ്നങ്ങളും പ്രയാസങ്ങളും ഉണ്ടാവും. കാരണം അവരും സാധാരണ മനുഷ്യർ തന്നെയാണ്. അതുകൊണ്ട് തന്നെ പ്രതികരിക്കേണ്ടിടത് അവർക്കും പ്രതികരിക്കാനുള്ള അവകാശമുണ്ട്. പലർക്കും കലാകാരൻമ്മാർ എന്നാൽ അവരുടെ എല്ലാ ആഘോഷങ്ങൾക്കും ആശംസ വീഡിയോ നൽകാൻ മാത്രമുള്ള ഉപകരണം മാത്രമായി കാണുന്നു. ഒരിക്കൽ പോലും സുഖവിവരം തിരക്കാത്തവർ ആശംസ വീഡിയോ ലഭിക്കാൻ മാത്രം കലാകാരൻ എന്ന പരിഗണന നൽകുന്നു. പുളിഞ്ചാർ പാട്ടുകാർ, നെയ്യ്ചോറ് പാട്ടുകാർ, വിളിച്ചു അവഹേളിക്കുന്നവർ ആശംസവീഡിയോ ആവശ്യം വരുമ്പോൾ സെലിബ്രിറ്റി എന്ന് വിശേഷിപ്പിക്കുന്നു.

ALSO READ

ദുർഗ്ഗാ കൃഷ്ണയായത് കൊണ്ട് വളരെ കംഫർട്ടബിൾ ആയി ആ രംഗം ചെയ്യാൻ സാധിച്ചു ; ഉടലിലെ ഇന്റിമേറ്റ് സീനിനെ കുറിച്ച് ധ്യാൻ ശ്രീനിവാസൻ

ഉള്ളിൽ എത്ര സങ്കടങ്ങൾ ഉണ്ടെങ്കിലും പുറമെ ചിരിച്ചു നിൽക്കേണ്ടി വരുന്നവരാണ് പലപ്പോഴും ഞങ്ങൾ. നൂറു പേരെ സന്തോഷിപ്പിച്ചാലും ഒരാൾ നിരാശ പെട്ടാൽ അവിടെ ജാഡക്കാരൻ എന്ന പേര് ചാർത്തി തരുന്നു. രണ്ട് വർഷം പ്രോഗ്രാംസ് ഒന്നുമില്ലാതെ തന്റെ നിത്യ ചിലവിനു പോലും ബുദ്ധിമുട്ടി പ്രയാസപ്പെട്ടിരുന്നപ്പോളും തന്റെ മുന്നിലേക്ക് സഹായം ചോദിച്ചു വന്നവരെ കടം വാങ്ങിയാണെങ്കിലും സന്തോഷിപ്പിക്കാൻ കഴിഞ്ഞവരാണ് ഞങ്ങൾ ചിലരെങ്കിലും.

സത്യത്തിൽ ഞങ്ങളുടെ അവസ്ഥകൾ തിരക്കാൻ പലരുമുണ്ടായില്ല എന്നതായിരുന്നു സത്യം. അപ്പോഴും ചിരിച്ചു നിൽക്കാൻ ശ്രമിച്ചവരാണ് ഞങ്ങൾ. ടിക് ടോക് വീഡിയോ ഓൺ ചെയ്തു വെച്ചു ആരുടെ അടുത്തേക്കാണെങ്കിലും അതു പകർത്താൻ ശ്രമിക്കുമ്പോൾ അവരുടെ മാനസിക അവസ്ഥ കൂടി മനസ്സിലാക്കാൻ ശ്രമിക്കുക. അതുകൊണ്ട് തന്നെ പറയട്ടെ രണ്ട് പേരുടെ വാക്കിൽ മുറിയുന്നതല്ല ഷാഫി കൊല്ലം എന്ന കലാകാരനോടുള്ള ഇഷ്ട്ടം. അതിങ്ങനെ ചേർത്ത് നിർത്തി തന്നെ വലംകൈക്ക് ഇടംകയ്യായി ഇങ്ങനെ തന്നെ ഉണ്ടാകും. നന്മകൾ നേരുന്നു എല്ലാവർക്കും.. എന്നുമാണ് സലീം കോടത്തൂർ പങ്കുവെച്ച കുറിപ്പിലുള്ളത്.

Advertisement