Home Entertainment Celebrities

കാവ്യയും കുഞ്ഞും ക്ഷേത്രത്തിലെ സമൂഹ സദ്യയിൽ പങ്കെടുക്കുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യൽമീഡിയയിൽ വൈറൽ ; മുമ്പ് കണ്ടിട്ടുള്ള ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തയായി തല മൊട്ടയിടിച്ച് മഹാലക്ഷ്മി

231

മലയാളികൾ പ്രിയങ്കരിയായ നടിയാണ് കാവ്യ മാധവൻ. വിവാദങ്ങൾ വ്യക്തിജീവിതത്തെ ബാധിയ്ക്കുന്നുണ്ടെങ്കിലും താരത്തിനോട് ഒരു പ്രത്യേക ഇഷ്ടം മലയാളികൾക്ക് ഉണ്ട്. ബാലതാരമായെത്തി നായിക നിരയിലേക്കുയർന്ന താരം പക്ഷേ നടൻ ദിലീപുമായുള്ള വിവാഹ ശേഷം സിനിമാലോകത്ത് സജീവമല്ല. എങ്കിലും കാവ്യയുടേയും കുടുംബത്തിൻറേയും വിശേഷങ്ങൾ സോഷ്യൽമീഡിയ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ കാവ്യയും മഹാലക്ഷ്മിയും ചേർന്നുള്ളൊരു വീഡിയോ സോഷ്യൽമീഡിയയിൽ ഏറെ വൈറലായിരിക്കുകയാണ്.

നടൻ ദിലീപിന്റേയും കുടുംബത്തിൻറേയും വിശേഷങ്ങൾ സോഷ്യൽമീഡിയയിൽ പെട്ടെന്ന് ചർച്ചയാകാറുണ്ട്. അടുത്തിടെ കൊച്ചിയിൽ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടുള്ള ഗൂഢാലോചന കേസിലുൾപ്പെടെ ദിലീപിനെയും കൂട്ടരേയും ചോദ്യം ചെയ്തത് ഉൾപ്പെടെ വലിയ രീതിയിൽ ചർച്ചയായിരുന്നു.

Advertisements

ALSO READ

ദുർഗ്ഗാ കൃഷ്ണയായത് കൊണ്ട് വളരെ കംഫർട്ടബിൾ ആയി ആ രംഗം ചെയ്യാൻ സാധിച്ചു ; ഉടലിലെ ഇന്റിമേറ്റ് സീനിനെ കുറിച്ച് ധ്യാൻ ശ്രീനിവാസൻ

ഇപ്പോഴിതാ കാവ്യാ മാധവനും മകൾ മഹാലക്ഷ്മിയും കാവ്യയുടെ അമ്മയും ഒരുമിച്ച് വെണ്ണല തൈക്കാട്ട് മഹാദേവ ക്ഷേത്രത്തിലെ സമൂഹ സദ്യ ചടങ്ങിൽ പങ്കെടുക്കാനെത്തിയ വീഡിയോയും ചിത്രങ്ങളും സോഷ്യൽമീഡിയയിൽ ദിലീപ്, കാവ്യ ഫാൻസ് ഗ്രൂപ്പുകളിലുൾപ്പെടെ വൈറലായിരിക്കുകയാണ്.

എന്നാൽ നടി ആക്രമിക്കപ്പെട്ട കേസിൽ കാവ്യയെ ആലുവയിലെ പദ്മസരോവരം വീട്ടിലെത്തി അന്വേഷണ സംഘം ചോദ്യം ചെയ്യുന്നതായി രാവിലെ മുതൽ വാർത്തകൾ പരന്നിരുന്നു. അതിനിടെ തന്നെയാണ് സമൂഹ സദ്യയിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യൽമീഡിയയിൽ പ്രചരിച്ചത്. ഇതോടെയാണ് ഇത് വലിയ ചർച്ചയായി മാറിയത്.

ALSO READ

മഞ്ജുവിനൊപ്പം ജീവിച്ചതിനെക്കാൾ കൂടുതൽ ദിലീപ് ജീവിച്ചത് കാവ്യയ്ക്കൊപ്പമാണ് ; കാവ്യ മാധവന് എല്ലാ സംഭവങ്ങളെക്കുറിച്ചും അറിയാം, വക്രബുദ്ധിയുള്ള ആളാണ് കാവ്യ : ഭാഗ്യലക്ഷ്മിയുടെ പ്രതികരണം വൈറൽ

ചിത്രങ്ങളിലേയും വീഡിയോയിലേയും പ്രധാന ആകർഷണം മഹാലക്ഷ്മി തന്നെയാണ്. മുമ്പ് കണ്ടിട്ടുള്ള ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി തല മൊട്ടയിടിച്ചാണ് മഹാലക്ഷ്മിയെ ചിത്രങ്ങളിൽ കാണാനാകുന്നത്. കാവ്യ മകൾക്ക് ചോറ് വാരിക്കൊടുക്കുന്നതും ചിത്രത്തിൽ കാണാം. കാവ്യയുടെ അമ്മയും ഒപ്പമുണ്ട്. ആളുകൾ വീഡിയോ എടുക്കുന്നതിന്റെ ഒരു അസ്വസ്ഥത മുഖത്തുണ്ടെങ്കിലും മകൾ ചോദിയ്ക്കുന്നതിന് പെട്ടന്ന് ചിരിച്ച് മറുപടി പറയുന്നുണ്ട് താരം.

 

Advertisement