Home Entertainment Celebrities

ദിലീപേട്ടന്‍ അത് ചെയ്തുവെന്ന് തെളിയിച്ചിട്ടില്ല, പിന്നെ അദ്ദേഹം എങ്ങനെ കുറ്റക്കാരനാവും, ദിലീപിനെ പിന്തുണച്ച് കൂട്ടിക്കല്‍ ജയചന്ദ്രന്‍

79

മിമിക്രി രംഗത്ത് നിന്നും സിനിമയിലെത്തി വ്യത്യസ്തമാര്‍ന്ന നിരവധി സിനിമകളിലൂടെ മലയാളികളുടെ ജനപ്രിയ നടനായി മാറിയ താരമാണ് നടന്‍ ദിലീപ്. സംവിധായകന്‍ കമലിന്റെ സഹായി ആയി എത്തിയ ദിലീപ് പിന്നീട് ചെറിയ വേഷങ്ങളൂടെ അഭിനയിച്ച് തുടങ്ങുകയായിരുന്നു.

Advertisements

തുടര്‍ന്ന നായകസ്ഥാനത്തേക്ക് എത്തിയ അദ്ദേഹം മലയാള സിനിമയെ തന്റെ കൈപ്പിയിര്‍ ഒതുക്കുന്ന കാഴ്ചയാണ് മലയാളികള്‍ കണ്ടത്. ഈ പറക്കും തളിക, സിഐഡി മൂസ, പഞ്ചാബി ഹൗസ് തുടങ്ങിയ ചിരി ചിത്രങ്ങള്‍ കൊണ്ട് കുട്ടി മനസുകളിലടക്കം ഇടം നേടിയ ദിലീപ് ഇന്നും പ്രേക്ഷകരുടെ പ്രിയ താരമാണ്.

Also Read: മോഹന്‍ലാലിനെയും മമ്മൂട്ടിയെയും പോലെ സൂപ്പര്‍സ്റ്റാര്‍ ആവേണ്ടതായിരുന്നു, എന്റെ കൈയ്യിലിരിപ്പ് കൊണ്ട് ഒന്നും നടന്നില്ല, വേദനയോടെ റഹ്‌മാന്‍ പറയുന്നു

ഹാസ്യകഥാപാത്രങ്ങളും സീരിയസ് കഥാപാത്രങ്ങളും ദിലീപിന്റെ കൈകളില്‍ ഭഭ്രമാണ്. മലയാളികളുടെ ജനപ്രീയ നടന്‍ എന്നാണ് ദിലീപിനെ അറിയപ്പെടുന്നത്. ഇതിനിടെ കേസുകളും വിവാദങ്ങളും ദിലിപീനെ തേടിയെത്തിയിരുന്നു. ജയില്‍വാസത്തിന് ശേഷം പുറത്തിറങ്ങിയ ദിലീപിന്റെ കരിയറില്‍ വലിയ തിരിച്ചടികള്‍ വീണ്ടും സംഭവിച്ചിരുന്നു.

സിനിമകള്‍ ഹിറ്റ് ആയെങ്കിലും താരത്തിന്റെ ആരാധകരുടെ എണ്ണത്തില്‍ കുറവുണ്ടായെന്നാണ് വിലയിരുത്തല്‍. ഇപ്പോഴിതാ നടനും മിമിക്രി താരവുമായ കൂട്ടിക്കല്‍ ജയചന്ദ്രന്‍ ദിലീപിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ചാന്തുപൊട്ടില്‍ അഭിനയിക്കുമ്പോഴായിരുന്നു ദിലീപിനെ പരിചയപ്പെട്ടതെന്നും പിന്നീട് സുഹൃത്തുക്കളായി മാറിയെന്നും ജയചന്ദ്രന്‍ പറയുന്നു.

Also Read: ചെയ്തതെല്ലാം തന്നേക്കാള്‍ പ്രായമുള്ള കഥാപാത്രങ്ങള്‍, നടി രമ്യ സുരേഷിന്റെ യഥാര്‍ത്ഥ ജീവിതം അറിയാം

ദിലീപേട്ടന്‍ നല്ലൊരു വ്യക്തിയാണെന്നും അദ്ദേഹത്തിന്റെ പേരില്‍ വന്ന കേസ് അദ്ദേഹം ചെയ്‌തെന്ന് ഉറപ്പില്ലാത്ത കാര്യമാണെന്നും കാരണം അത് തെളിയിക്കപ്പെട്ടിട്ടില്ലെന്നും കൂട്ടിക്കല്‍ ജയചന്ദ്രന്‍ പറയുന്നു. ദിലീപേട്ടന്‍ അങ്ങനെയൊരു സംഭവം ചെയ്തുവെന്ന് ആരും കണ്ടിട്ടില്ലെന്നും ജയചന്ദ്രന്‍ പറയുന്നു.

Advertisement