നാല് ലക്ഷം രൂപ നല്‍കി വീട്ടുജോലിക്കാരിയുടെ കടംവീട്ടി നയന്‍താര, വിശാലമായ ഹൃദയവും മനസ്സലിവുമുള്ള കുട്ടിയാണെന്ന് വിഘ്‌നേഷിന്റെ അമ്മ

148

തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍താരമാണ് മലയാളിയായ നയന്‍ താര. തിരുവല്ല സ്വദേശിനിയായ ഡയാന കുര്യന്‍ സത്യന്‍ അന്തിക്കാടിന്റെ മനസിനക്കരെ എന്ന സിനമയിലൂടെയാണ് അഭിനയ രംഗത്ത് എത്തിയതും പേരുമാറ്റ് നയന്‍താര എന്നാക്കിയതും.

മനസ്സിനക്കരെയുടെ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ ഒന്നു രണ്ട് മലയാള സിനിമകളില്‍ കൂടി അഭിനയിച്ച നയന്‍താരം പിന്നീട് തമിഴകത്തേക്ക് ചേക്കേറുകയായിരുന്നു. അതോടെ തെന്നിന്ത്യ ഇന്നുവരെ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വമ്പന്‍ താരമായി നയന്‍സ് മാറുകയും ചെയ്തു.

Advertisements

തുടര്‍ച്ചയായി പുറത്തിറങ്ങിയ നയന്‍താര ചിത്രങ്ങള്‍ എല്ലാം വന്‍ വിജയം നേടിയതിന് പിന്നാലെ നയന്‍ താര തന്റെ പ്രതിഫലം കുത്തനെ ഉയര്‍ത്തിയിരുന്നു. അടുത്തിടെ ആയിരുന്നു നയന്‍താര വിവാഹിത ആയത്. കാമുകനും സംവിധായകനുമായി വിഘ്നേഷ് ശിവനെ ആയിരുന്നു നടന്‍ താര വിവാഹം കഴിച്ചത്.

Also Read: ദിലീപേട്ടന്‍ അത് ചെയ്തുവെന്ന് തെളിയിച്ചിട്ടില്ല, പിന്നെ അദ്ദേഹം എങ്ങനെ കുറ്റക്കാരനാവും, ദിലീപിനെ പിന്തുണച്ച് കൂട്ടിക്കല്‍ ജയചന്ദ്രന്‍

ചെന്നൈ മഹാബലിപുരത്തെ ആഡംബര റിസോര്‍ട്ടില്‍ വളരെ അടുത്ത ബന്ധുക്കളും സിനിമ പ്രവര്‍ത്തകരും, സുഹൃത്തുക്കളും ചേര്‍ന്നായിരുന്നു വിവാഹചടങ്ങുകള്‍ നടത്തിയത്. ഏഴ് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. ഇരുവരും ചേര്‍ന്ന് ഇപ്പോള്‍ റൗഡി പിക്‌ചേഴ്‌സ് എന്ന പേരില്‍ ഒരു പ്രൊഡക്ഷന്‍ കമ്പനിയും നടത്തി വരുന്നുണ്ട്.

ഇപ്പോഴിതാ വിഘ്‌നേഷിന്റെ അമ്മ മരുമകളായ നയന്‍താരയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. മകനും മരുമകളും വളരെ കഠിനാധ്വാനികളാണെന്നും നയന്‍താര പാവങ്ങളെ സഹായിക്കുന്ന നല്ല മനസ്സുള്ള കുട്ടിയാണെന്നും വിഘ്‌നേഷിന്റെ അമ്മ പറയുന്നു.

Also Read: ചെയ്തതെല്ലാം തന്നേക്കാള്‍ പ്രായമുള്ള കഥാപാത്രങ്ങള്‍, നടി രമ്യ സുരേഷിന്റെ യഥാര്‍ത്ഥ ജീവിതം അറിയാം

ഒരിക്കല്‍ വീട്ടുജോലിക്കാരിയായ സ്ത്രീയെ നാല് ലക്ഷം രൂപ നല്‍കി അവരുടെ കടം വീട്ടി സഹായിച്ചിരുന്നുവെന്നും ഇത്രയും തുക നല്‍കണമെങ്കില്‍ അവര്‍ക്ക് വിശാലമായ ഒരു ഹൃദയവും മനസ്സലിവും ഉള്ള ആളായിരിക്കണമെന്നും വിഘ്‌നേഷിന്റെ അമ്മ പറയുന്നു.

വിഘ്‌നേഷിന്റെ അമ്മയുടെ വാക്കുകള്‍ ഇങ്ങനെ

എന്റെ മകന്‍ ഒരു മികച്ച സംവിധായകനും മരുമകള്‍ നയന്‍താര മികച്ച അഭിനേത്രിയുമാണ്. രണ്ടുപേരും കഠിനാധ്വാനികളാണ്. നയന്‍താരയുടെ വീട്ടില്‍ എട്ട് ജോലിക്കാരാനാണ് ഉള്ളത്. നാല് സ്ത്രീകളും നാല് പുരുഷന്മാരും. ഒരിക്കല്‍ അവരില്‍ ഒരു സ്ത്രീ, നാല് ലക്ഷം രൂപ കടം ഉള്ളതിനാല്‍ ജീവിതം ശരിക്കും ബുദ്ധിമുട്ടുകയാണെന്ന് നയന്‍താരയോട് പറഞ്ഞു.

നയന്‍താര ഉടന്‍ തന്നെ ആ പണം അവര്‍ക്ക് നല്‍കി. കടങ്ങളെല്ലാം ഉടന്‍തന്നെ തീര്‍ക്കണമെന്നും അവരോടു പറഞ്ഞു. ഒരു വീട്ടുജോലിക്കാരിക്ക് ഇത്രയും തുക പെട്ടെന്ന് എടുത്തു നല്‍കണമെങ്കില്‍ അവര്‍ക്ക് വിശാലമായ ഒരു ഹൃദയവും മനസ്സലിവും ഉള്ള ആളായിരിക്കണം. മാത്രമല്ല ആ സ്ത്രീ അതിനര്‍ഹയാണ്. കാരണം രണ്ട് മൂന്ന് വര്‍ഷമായി ആ വീട്ടില്‍ ജോലി എടുക്കുന്നവരാണ് അവര്‍. ഒരിക്കല്‍ നയന്‍താരയുടെ അമ്മ സ്വന്തം കയ്യിലെ സ്വര്‍ണവള അവര്‍ക്ക് ഊരി നല്‍കിയിരുന്നു.

Advertisement