എന്റെ അഭാവത്തിലും ചക്കപ്പഴം നിങ്ങളെ ചിരിപ്പിക്കുകയും , ചിന്തിപ്പിക്കുകയും ചെയ്യട്ടെ, സീരിയലില്‍ നിന്നും പിന്മാറി സബീറ്റ, വിഷമത്തിലായി ആരാധകര്‍

152

ഫ്ളവേഴ്സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന സൂപ്പര്‍ഹിറ്റ് പരമ്പരയായ ചക്കപ്പഴം മലയാളി മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ്. ഉപ്പും മുളകും എന്ന പരമ്പരയ്ക്ക് നും ശേഷം ആരംഭിച്ച സീരിയല്‍ ചെറിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കുകയായിരുന്നു.

Advertisements

ഉപ്പും മുളകും പോലെ ഒരു കുടുംബത്തില്‍ നടക്കുന്ന സംഭവവികാസങ്ങള്‍ തന്നെയാണ് ചക്കപ്പഴവും ചര്‍ച്ച ചെയ്തത്. ഒരു കൂട്ടുകുടുംബത്തില്‍ നടക്കുന്ന സംഭവങ്ങള്‍ നര്‍മ്മത്തില്‍ ചാലിച്ചായിരുന്നു അവതരിപ്പിച്ചത്. ഇത് പ്രേക്ഷകരുടെ ഇടയില്‍ വിജയിക്കുകയും ചെയ്തു.

Also Read: നാല് ലക്ഷം രൂപ നല്‍കി വീട്ടുജോലിക്കാരിയുടെ കടംവീട്ടി നയന്‍താര, വിശാലമായ ഹൃദയവും മനസ്സലിവുമുള്ള കുട്ടിയാണെന്ന് വിഘ്‌നേഷിന്റെ അമ്മ

ഈ പരമ്പര പോലെ തന്നെ ഇതിലെ താരങ്ങളും വളരെ വേഗം തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറിയിരുന്നു. ചക്കപ്പഴത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് സബീറ്റ ജോര്‍ജ്. സ്വന്തം പേരിനെക്കാളും ലളിതാമ്മ എന്നാണ് നടിയെ അറിയപ്പെടുന്നത്.

ചക്കപ്പഴത്തിലൂടെയാണ് സബീറ്റ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയാവുന്നത്. സിനിമയിലും സജീവമാണ് താരമിപ്പോള്‍. എന്നാല്‍ ഇപ്പോഴിതാ താന്‍ ചക്കപ്പഴത്തില്‍ നിന്നും പിന്മാറുകയാണെന്ന് അറിയിച്ചിരിക്കുകയാണ് സബീറ്റ.’തന്ന സ്‌നേഹത്തിനും കരുതലിനും ഒരുപാട് നന്ദിയുണ്ട്. എന്നാല്‍ ഇനി നിങ്ങളുടെ ലളിതാമ്മയായി തുടരാനാവില്ല. ” എന്ന് താരം സോഷ്യല്‍മീഡിയയില്‍ കുറിച്ചു.

Also Read: ദിലീപേട്ടന്‍ അത് ചെയ്തുവെന്ന് തെളിയിച്ചിട്ടില്ല, പിന്നെ അദ്ദേഹം എങ്ങനെ കുറ്റക്കാരനാവും, ദിലീപിനെ പിന്തുണച്ച് കൂട്ടിക്കല്‍ ജയചന്ദ്രന്‍

”കാരണങ്ങള്‍ നിരത്താനും ആഗ്രഹിക്കുന്നില്ല. ചില സമയം നിശബ്ദതയാണ് ഏറ്റവും ശക്തം. തുടര്‍ന്നും എവിടെയെങ്കിലുമൊക്കെ വെച്ച് നമ്മള്‍ കണ്ടുമുട്ടുമെന്ന് എനിക്കുറപ്പുണ്ട്.’ എന്റെ അഭാവത്തിലും ചക്കപ്പഴം നിങ്ങളെ ചിരിപ്പിക്കുകയും , ചിന്തിപ്പിക്കുകയും ഒക്കെ ചെയ്യട്ടെ. ചേര്‍ത്ത് നിര്‍ത്തുക. കഴിയുവോളം’, എന്നാണ് താരം കുറിച്ചത്. താരത്തിന്റെ പിന്മാറ്റം ആരാധകരെ വിഷമത്തിലാഴ്ത്തുന്നുവെങ്കിലും വീണ്ടും തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് അവര്‍.

Advertisement