അബീക്ക എത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ടെന്ന് എനിക്ക് അറിയാം, അദ്ദേഹത്തിന്റെ മകന്‍ ഇങ്ങനെ ആയതില്‍ വിഷമം ഉണ്ട്; കോട്ടയം നസീര്‍

701

മലയാള സിനിമയിലെ നിറസാന്നിധ്യമാണ് നടൻ കോട്ടയം നസീർ. ഇദ്ദേഹം അഭിനയത്തിൽ എത്തിയിട്ട് 28 വർഷങ്ങൾ പിന്നിട്ടു. എന്നാൽ തനിക്ക് ഇപ്പോഴാണ് നല്ല വേഷങ്ങൾ ലഭിക്കുന്നത് എന്ന് നടൻ പറയുന്നു. ഒപ്പം മരിച്ചുപോയ കലാകാരൻ അബിയെക്കുറിച്ചും ഇദ്ദേഹം സംസാരിച്ചു. താൻ മിമിക്രിയിൽ എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അതിന് ഒരുപാട് ആളുകളോട് കടപ്പാടുണ്ടെന്ന് നടൻ പറയുന്നു.

Advertisements

അതിൽ അബീക്കയോടുള്ള സ്‌നേഹവും ബഹുമാനവും വളരെ വലുതാണ്. എന്നെ ആദ്യമായി ഗൾഫ് ഷോയ്ക്ക് എല്ലാം കൊണ്ടുപോയത് അദ്ദേഹമാണ്. എന്നാൽ അർഹിക്കുന്ന പോലെ ഒരു കഥാപാത്രം അബീക്കയ്ക്ക് ലഭിച്ചില്ല. ആ വിഷമം അബീക്കയുടെ ഉള്ളിൽ ഉണ്ടാവാം. എന്നാൽ അദ്ദേഹത്തിൻറെ മകൻ ഇന്ന് പല വിഷയങ്ങളുടെയും പേരിൽ വിലക്കുകൾ നേരിടുമ്പോൾ വിഷമം ഉണ്ട്.

അബീക്ക എത്രമാത്രം ആഗ്രഹിച്ചിടത്താണ് ഇന്ന് മകൻ നിൽക്കുന്നത് എന്നെനിക്കറിയാം. സിനിമയിൽ എത്തി കൃത്യമായി ലക്ഷ്യം ഉള്ളവർ അതിനായി പരിശ്രമിക്കും. ഇങ്ങനെയൊക്കെ അങ്ങ് പോയാൽ മതി എന്ന് കരുതുന്നവരോട് പറഞ്ഞിട്ട് കാര്യമില്ല. ഉപദേശിക്കാൻ ഞാൻ ആരുമല്ല നടൻ പറഞ്ഞു.

അതേസമയം താൻ സിനിമയിൽ എത്തിയിട്ട് 28 വർഷം പിന്നിട്ടുവെങ്കിലും ഇപ്പോഴാണ് തനിക്ക് നല്ല വേഷങ്ങൾ ലഭിച്ചു തുടങ്ങിയതെന്നും കോട്ടയം നസീർ പറയുന്നു.

Advertisement