ഞാന്‍ യെസ് പറഞ്ഞു, നാണത്തോടെ ദിയ കൃഷ്ണ, പ്രണയം വെളിപ്പെടുത്തി താരം

46

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബം ആണ് ബിജെപി നേതാവും നടനുമായ കൃഷ്ണ കുമാറിന്റേത്. നിരവധി സിനിമകളിലും സീരിയലുകളിലും വേഷമിട്ടിട്ടുള്ള നടന്‍ ആണ് കൃഷ്ണ കുമാര്‍. അഭിനയത്തിന് ഒപ്പം തന്നെ സജീവ രാഷ്ട്രീയ പ്രവര്‍ത്തനവും മുമ്പോട്ട് കൊണ്ടുപോവുകയാണ് അദ്ദേഹം.

Advertisements

സോഷ്യല്‍ മീഡിയകളിലൂടെയാണ് ഈ താര കുടുംബം ഏറ്റവും കൂടൂതല്‍ വൈറലായിരിക്കുന്നത്. നടനും ഭാര്യയും നാല് പെണ്‍മക്കളും ഇന്‍സ്റ്റ ഗ്രാമിലൂടെയും യൂട്യൂബ് ചാനലിലൂടെയും എല്ലാം തിളങ്ങി നില്‍ക്കുക ആണ്. എല്ലാവര്ക്കും നിറയെ ആരാധകരാണുള്ളത്.

Also Read:അബീക്ക എത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ടെന്ന് എനിക്ക് അറിയാം, അദ്ദേഹത്തിന്റെ മകന്‍ ഇങ്ങനെ ആയതില്‍ വിഷമം ഉണ്ട്; കോട്ടയം നസീര്‍

അതേ സമയം കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകള്‍ ദിയ കൃഷ്ണയുടെ വീഡിയോകളും വൈറലാണ്. നിരവധി ഫോളോവേഴ്സ് ആണ് ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലും ഒക്കെയായി ദിയയ്ക്കും ഉള്ളത്. ഓസി എന്നാണ് ദിയയെ വിളിക്കുന്നത്.

ഇപ്പോഴിതാ ദിയ പങ്കുവെച്ച പുതിയ പോസ്റ്റാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ഒരു റൊമാന്റിക് ഫോട്ടോകളാണ് ദിയ പങ്കുവെച്ചിരിക്കുന്നത്. ഒരു പുരുഷന്റെ കൈയ്യില്‍ പിടിച്ച് വളരെ നാണത്തോടെ നില്‍ക്കുകയാണ് ദിയ ഫോട്ടോയില്‍.

Also Read:കങ്കണയുടെ പുതിയ കാമുകന്‍ , ഇരുവരും ഡേറ്റിംഗിലോ; ചിത്രം വൈറല്‍

ഞാന്‍ യെസ് പറഞ്ഞു എന്നാണ് ദിയ ഫോട്ടോയ്ക്ക് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. മോതിരത്തിന്റെ ഒരു ഇമോജിയും ദിയ നല്‍കിയിട്ടുണ്ട്. അതേസമയം താന്‍ ആരുടെ കൈകളിലാണ് പിടിച്ചിരിക്കുന്നതെന്നും ആരാണ് തന്റെ കാമുകമെന്നും ദിയ വെളിപ്പെടുത്തിയിട്ടില്ല.

Advertisement