35 വയസ്സ് കഴിഞ്ഞിട്ടേ മക്കളെ കെട്ടിക്കൂ, ഇനി അവര്‍ വിവാഹം കഴിച്ചില്ലെങ്കിലും കുഴപ്പമില്ല, തുറന്നുപറഞ്ഞ് കൃഷ്ണകുമാര്‍

229

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സിനിമാ സീരിയല്‍ താരവും ബിജെപി നേതാവുമാണ് കൃഷ്ണ കുമാര്‍. നിരവധി സിനികളില്‍ നായകനായും വില്ലനായും സഹനടനായും എല്ലാം വേഷമിട്ട അദ്ദേഹം സീരയലുകളിലും ശ്രദ്ദേയമായ വേഷങ്ങള്‍ ചെയ്തിരുന്നു.

കൃഷ്ണ കുമാറിനെ പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബവും ആരാധകര്‍ക്ക് പ്രിയപ്പെട്ടവരാണ്. സോഷ്യല്‍ മീഡിയ യിലെ ഹാപ്പി ഫാമിലി എന്നാണ് കൃഷ്ണ കുമാറിനേയും കുടുംബത്തിനെയും ആരാധകര്‍ വിശേഷിപ്പിക്കുന്നത്. ഭാര്യയും നാല് പെണ്‍മക്കളും അടക്കം ഇവര്‍ ആറു പേരും സോഷ്യല്‍ മീഡിയയില്‍ ഒരു പോലെ സജീവമാണ്.

Advertisements

കുടുംബത്തിലെ മിക്ക വിശേഷങ്ങളും ഇവരെല്ലാവരും തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ പങ്ക് വെക്കാറുണ്ട്.കൃഷ്ണ കുമാര്‍, ഭാര്യ സിന്ധു കൃഷ്ണ, മക്കളായ അഹാന, ഇഷാനി, ദിയ, ഹന്‍സിക എന്നീ കുടുംബത്തിലെ എല്ലാം അംഗങ്ങള്‍ക്കും യൂട്യൂബ് ചാനലുണ്ട്.

Also Read; ഭര്‍ത്താവിനൊപ്പം പോകുന്നതിന് മുമ്പ് കെട്ടിപ്പിടിച്ച് ഉമ്മവെക്കാന്‍ വന്ന അമ്മയെ തടഞ്ഞ് ഐശ്വര്യ സുരേഷ്, ഇതെന്ത് പെണ്ണാണെന്ന് സോഷ്യല്‍മീഡിയ, വിമര്‍ശനം

മികച്ച കണ്ടന്റ് ക്രിയേറ്റര്‍മാരായ ഇവര്‍ക്കെല്ലാം വലിയ തോതില്‍ കാണികളുമുണ്ട്. തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങളെല്ലാം സിന്ധു യൂട്യൂബിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ കൃഷ്ണകുമാറിന്റെ ഒരു അഭിമുഖമാണ് ശ്രദ്ധിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.

ജീവിതത്തിലെ വിഷമഘട്ടങ്ങളെക്കുറിച്ചായിരുന്നു കൃഷ്ണകുമാര്‍ സംസാരിച്ചത്. ഒത്തിരി പ്രശ്‌നങ്ങള്‍ ജീവിതത്തില്‍ നേരിട്ടുണ്ടെന്നും ജീവിക്കാന്‍ വേണ്ടി ഓട്ടോറിക്ഷ ഓടിച്ചിട്ടുണ്ടെന്നും കൃഷ്ണകുമാര്‍ പറയുന്നു. എന്നാല്‍ താന്‍ ആ പ്രതിസന്ധികളിലൊന്നും തളര്‍ന്നുപോയില്ലെന്നും ഇപ്പോള്‍ അഭിമാനമുണ്ടെന്നും താരം പറയുന്നു.

Also Read: ശ്വേത എന്റെ മൂന്നാമത്തെ മകള്‍, ആദ്യത്തെ രണ്ട് തവണയും അബോര്‍ഷനായി, ജീവിതത്തില്‍ തളര്‍ന്നുപോയ നിമിഷങ്ങളെക്കുറിച്ച് സുജാത പറയുന്നു

മക്കളെ താന്‍ മുപ്പത്തിയഞ്ച് വയസ്സിന് ശേഷമേ വിവാവഹം കഴിപ്പിച്ച് വിടുകയുള്ളൂവെന്നും അവര്‍ക്ക് ഇഷ്ടമുണ്ടെങ്കില്‍ മാത്രമേ വിവാഹം കഴിപ്പിക്കൂവെന്നും കൃഷ്ണകുമാര്‍ കൂട്ടിച്ചേര്‍ത്തു.

Advertisement