ഭര്‍ത്താവിനൊപ്പം പോകുന്നതിന് മുമ്പ് കെട്ടിപ്പിടിച്ച് ഉമ്മവെക്കാന്‍ വന്ന അമ്മയെ തടഞ്ഞ് ഐശ്വര്യ സുരേഷ്, ഇതെന്ത് പെണ്ണാണെന്ന് സോഷ്യല്‍മീഡിയ, വിമര്‍ശനം

1247

ഒത്തിരി ആരാധകരുള്ള മലയാള സീരിയലുകളില്‍ ഒന്നാണ് കന്യാദാനം. സീരിയല്‍ പ്രേമികളുടെ പ്രിയപ്പെട്ട സീരിയല്‍ തന്നെയാണ് സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന കന്യാദാനം എന്ന് വേണമെങ്കില്‍ പറയാം. ഐശ്വര്യ സുരേഷ് ആണ് കന്യാദാനത്തിലെ നായിക.

ഈ സീരിയലിലൂടെ ഒത്തിരി ആരാധകരെയാണ് നടി വാരിക്കൂട്ടിയത്. കഴിഞ്ഞ ദിവസമായിരുന്നു ഐശ്വര്യയുടെ വിവാഹം. വ്യാസ് ആണ് ഐശ്വര്യയുടെ ഭര്‍ത്താവ്. ഇപ്പോഴിതാ ഐശ്വര്യയുടെയും വ്യാസിന്റെയും വിവാഹ വിശേഷങ്ങളാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്.

Advertisements

വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. വിവാഹത്തോടനുബന്ധിച്ച് നടന്ന ചടങ്ങുകളെയെല്ലാം ചിത്രങ്ങളും വീഡിയോകളുമെല്ലാം താരം തന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവെച്ചിരിരുന്നു.

Also Read: ശ്വേത എന്റെ മൂന്നാമത്തെ മകള്‍, ആദ്യത്തെ രണ്ട് തവണയും അബോര്‍ഷനായി, ജീവിതത്തില്‍ തളര്‍ന്നുപോയ നിമിഷങ്ങളെക്കുറിച്ച് സുജാത പറയുന്നു

വിവാഹം കഴിഞ്ഞ് വളരെ സന്തോഷത്തോടെയാണ് ഐശ്വര്യ ഭര്‍ത്താവിന്റെ വീട്ടിലേക്ക് മടങ്ങിയത്. ചിരിച്ച മുഖത്തോടെ ഭര്‍ത്താവിനൊപ്പം പോകുന്ന ഐശ്വര്യയുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. സാധാരണ പെണ്‍കുട്ടികള്‍ കരഞ്ഞുകൊണ്ടും വിഷമത്തോടെയുമാണ് വീടിന്റെ പടിയിറങ്ങുന്നത്.

താന്‍ സാധരാണ പെണ്‍കുട്ടികളെപ്പോലെ അല്ലെന്ന തരത്തിലായിരുന്നു ഐശ്വര്യയുടെ പെരുമാറ്റം. തന്നെ അമ്മ കെട്ടിപ്പിടിച്ച് ഉമ്മ വെക്കുമ്പോള്‍ അയ്യോ തന്റെ കമ്മല്‍ പോയെ എന്നായിരുന്നു താരം പറഞ്ഞത്. അമ്മയോട് തമാശ പറഞ്ഞ് ചിരിച്ചുകൊണ്ടാണ് ഐശ്വര്യ വീട്ടില്‍ നിന്നും ഇറങ്ങിയത്.

Also Read: എല്ലാ സീനുകളും ഒറിജിനൽ ആണ്, കഥാപാത്രം ഡിമാൻഡ് ചെയ്യുന്ന കാര്യങ്ങൾ എല്ലാം ചെയ്തിട്ടുണ്ട്, ആ കാലുകളും എന്റേതാണ്, എന്റെ കാലുകൾ അത്യാവശ്യം ഭംഗിയുള്ളതാണ്: തുറന്നു പറഞ്ഞ് സ്വാസിക

ഇൗ ചിത്രങ്ങള്‍ കണ്ട് നിരവധി പേരാണ് നെഗറ്റീവ് കമന്റുകളിട്ടത്. അയ്യേ ഇതെന്ത് പെണ്ണാണെന്നാണ് പലരും ചോദിക്കുന്നത്. അതേസമയം പെണ്‍കുട്ടികളായാല്‍ ഇങ്ങനെ വേണമെന്ന് പറഞ്ഞവരുമുണ്ട്.

Advertisement