24 മണിക്കൂറും അഞ്ച് പേരും വീഡിയോയിലൂടെ തള്ളിക്കോണ്ടിരിക്കുന്നു, ഫോണ്‍ തുറക്കാനാവാത്ത അവസ്ഥ, ഭാര്യയുടെയും മക്കളുടെയും വീഡിയോ കണ്ട് കൃഷ്ണകുമാര്‍ പറയുന്നു

127

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സിനിമാ സീരിയല്‍ താരവും ബിജെപി നേതാവുമാണ് കൃഷ്ണ കുമാര്‍. നിരവധി സിനികളില്‍ നായകനായും വില്ലനായും സഹനടനായും എല്ലാം വേഷമിട്ട അദ്ദേഹം സീരയലുകളിലും ശ്രദ്ദേയമായ വേഷങ്ങള്‍ ചെയ്തിരുന്നു.

കൃഷ്ണ കുമാറിനെ പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബവും ആരാധകര്‍ക്ക് പ്രിയപ്പെട്ടവരാണ്. സോഷ്യല്‍ മീഡിയ യിലെ ഹാപ്പി ഫാമിലി എന്നാണ് കൃഷ്ണ കുമാറിനേയും കുടുംബത്തിനെയും ആരാധകര്‍ വിശേഷിപ്പിക്കുന്നത്. ഭാര്യയും നാല് പെണ്‍മക്കളും അടക്കം ഇവര്‍ ആറു പേരും സോഷ്യല്‍ മീഡിയയില്‍ ഒരു പോലെ സജീവമാണ്.

Advertisements

കുടുംബത്തിലെ മിക്ക വിശേഷങ്ങളും ഇവരെല്ലാവരും തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ പങ്ക് വെക്കാറുണ്ട്.കൃഷ്ണ കുമാര്‍, ഭാര്യ സിന്ധു കൃഷ്ണ, മക്കളായ അഹാന, ഇഷാനി, ദിയ, ഹന്‍സിക എന്നീ കുടുംബത്തിലെ എല്ലാം അംഗങ്ങള്‍ക്കും യൂട്യൂബ് ചാനലുണ്ട്. മികച്ച കണ്ടന്റ് ക്രിയേറ്റര്‍മാരായ നാലു പേര്‍ക്കും വലിയ തോതില്‍ കാണികളുമുണ്ട്.

Also Read: നഷ്ടങ്ങൾ മത്രമാണ് ബിഗ് ബോസ് നൽകിയത്, പക്ഷേ തിരികെ എത്തിയപ്പോൾ വലിയ ഒരു സമ്മാനം കാത്തിരുന്നിരുന്നു: റോൺസൻ റോൺസൻ വിൻസന്റ്

വീട്ടിലെ റംബൂട്ടാന്‍ മരം കായ്ച്ചത് മുതലുള്ള ചെറിയ ചെറിയ കാര്യങ്ങള്‍ പോലും മനോഹരമായി ഇവര്‍ യൂട്യൂബ് വീഡിയോയായി ചെയ്തിട്ടുണ്ട്. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവേഴ്‌സ് ആയ അഹാനയും സഹോദരിമാരും നിരവധി ബ്രാന്‍ഡുകളുമായി സോഷ്യല്‍ മീഡിയ വഴി സഹകരിക്കുന്നുണ്ട്.

കൃഷ്ണ കുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണയും സോഷ്യല്‍മീഡിയയില്‍ താരമാണ്. സ്വന്തമായി യൂട്യൂബ് ചാനലുള്ള സിന്ധുവിന് നിരവധി ആരാധകരാണുള്ളത്. ഇവര്‍ പങ്കുവെക്കാറുള്ള പല വീഡിയോകളും പലപ്പോഴും ട്രെന്‍ഡിങില്‍ എത്താറുണ്ട്. വളരെ ലളിതമായ സംസാരമാണ് സിന്ധുവിന്റെ പ്രത്യേകത.

ഇപ്പോഴിതാ സിന്ധു പങ്കുവെച്ച ഒരു വീഡിയോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഈ വീഡിയോയില്‍ നടി നൂറിനും സിന്ധുവിനൊപ്പമുണ്ട്. അഹാനയുടെ സുഹൃത്തായ നൂറിന്‍ വീട്ടിലെ റംബൂട്ടാന്‍ മരങ്ങള്‍ കാണാനായി എത്തിയതായിരുന്നു.

കൂടാതെ കൃഷ്ണകുമാറും സിന്ധുവിനൊപ്പം വീഡിയോയില്‍ എത്തുന്നുണ്ട്. സിംഗപ്പൂരില്‍ പോയപ്പോള്‍ നിങ്ങള്‍ക്ക് ഞങ്ങളെ മിസ് ചെയ്‌തോയെന്ന് സിന്ധു ഭര്‍ത്താവിനോട് ചോദിച്ചു. മിസ് ചെയ്തില്ലെന്ന് നിനക്കറിയാം, പിന്നെ എന്റെ വായില്‍ നിന്ന് തന്നെ കേള്‍ക്കണോ എന്ന് കൃഷ്ണകുമാര്‍ മറുപടി പറഞ്ഞു.

Also Read:വീട്ടുകാർക്ക് പോലും അറിയാതെയിരുന്ന ആ രഹസ്യം നാട്ടുകാർ കണ്ടുപിടിച്ചു, വൈകാതെ വീട്ടുകാരുടെ ചെവിട്ടിലും എത്തി; കുടുംബവിളക്കിലെ ഇന്ദ്രജയുടെ വെളിപ്പെടുത്തൽ

വീട്ടിലുള്ള പെണ്ണുങ്ങളെയൊന്നും കാണാതെ സമാധാനമായിരുന്നോ എന്നായിരുന്നു സിന്ധുവിന്റെ അടുത്ത ചോദ്യം. തനിക്ക് സമാധാനവും സന്തോഷവുമില്ലെന്നും താന്‍ തന്റെ ജോലികളുമായി തിരക്കിലായിരുന്നുവെന്നുമായിരുന്നു കൃഷ്ണകുമാറിന്റെ മറുപടി.

ഫോണ്‍ തുറക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നും 24 മണിക്കൂറും അഞ്ച് പേരും വീഡിയോയിലൂടെ തള്ളിക്കോണ്ടിരിക്കുകയാണെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. എന്നിട്ട് ചോദിക്കുവാ എന്നെ മിസ് ചെയ്‌തോ എന്ന്, എവിടെ മിസ്സാവാനാണെന്നും കൃഷ്ണകുമാര്‍ സിന്ധുവിനോട് പറഞ്ഞു.

Advertisement