റൂം എനിക്ക് തന്നു, എന്നിട്ട് അദ്ദേഹം ആ ചൂടില്‍ പുറത്തിരുന്നു, മോഹന്‍ലാലിനൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവം തുറന്നുപറഞ്ഞ് ലക്ഷ്മി ഗോപാലസ്വാമി

3742

22 വര്‍ഷത്തോളമായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന നടിയാണ് ലക്ഷ്മി ഗോപാല സ്വാമി. ഒടു നടി എന്നതില്‍ ഉപരി മികച്ച ഒരു നര്‍ത്തകി കൂടിയാണ് താരം. ലോഹിതദാസ് സംവിധാനം ചെയ്ത് 2000 ല്‍ റിലീസായ അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായിക ആയിട്ടാണ് ലക്ഷ്മി ഗോപാല സ്വാമി മലയാളത്തിലേക്ക് അരങ്ങേറിയത്.

ആദ്യ ചിത്രത്തില്‍ തന്നെ വളരെ അധികം ശ്രദ്ധിക്കപ്പെട്ട നടി വീണ്ടും സിനിമയില്‍ സജീവം ആകുകയിരുന്നു. കര്‍ണാടകയിലെ ബാംഗ്ലൂരില്‍ എംകെ ഗോപാല സ്വാമിയുടേയും ഡോ. ഉമയുടേയും മകളായി 1970 നവംബര്‍ ഏഴിന് ജനിച്ച ലക്ഷ്മിക്ക് ഒരു സഹോദരനാണ് ഉള്ളത്.

Advertisements

അറിയപ്പെടുന്ന നര്‍ത്തകി കൂടിയായ ലക്ഷ്മി ഗോപാലസ്വാമി ഇതിനോടകം നിരവധി പ്രശസ്ത വേദികളില്‍ തന്റെ നൃത്ത സാനിധ്യം അറിയിച്ചുകഴിഞ്ഞു. ഇന്ന് ലോകമറിയുന്ന പ്രശസ്ത നര്‍ത്തകരില്‍ ഒരാളാണ് ലക്ഷ്മി ഗോപാലസ്വാമി. അതേ സമയം 52 ഓളം വയസ്സായ നടി ഇനിയും വിവാഹം കഴിച്ചിട്ടില്ല.

Also Read: 24 മണിക്കൂറും അഞ്ച് പേരും വീഡിയോയിലൂടെ തള്ളിക്കോണ്ടിരിക്കുന്നു, ഫോണ്‍ തുറക്കാനാവാത്ത അവസ്ഥ, ഭാര്യയുടെയും മക്കളുടെയും വീഡിയോ കണ്ട് കൃഷ്ണകുമാര്‍ പറയുന്നു

മുന്‍നിര നായകന്മാരായ മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം എന്നിവര്‍ക്കൊപ്പമെല്ലാം നടി അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ മോഹന്‍ലാലിനെക്കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. താരരാജാവ് മോഹന്‍ലാലിനൊപ്പം കീര്‍ത്തി ചക്ര, പരദേശി എന്നീ സിനിമകളിലാണ് ലക്ഷ്മി ഗോപാല സ്വാമി അഭിനയിച്ചത്.

താന്‍ ശരിക്കും മോഹന്‍ലാലിന്റെ നല്ല മനസ്സിനെ നേരിട്ട് കണ്ടിട്ടുണ്ടെന്ന് ലക്ഷ്മി ഗോപാലസ്വാമി പറയുന്നു. ‘കീര്‍ത്തിചക്രയില്‍ മുകിലേ മുകിലേ പാട്ട് ഷൂട്ട് ചെയ്യുമ്പോള്‍ ഭാരതപ്പുഴ മുഴുവന്‍ ഡ്രൈ ആയിരുന്നു. ഭയങ്കര ചൂടായിരുന്നു. എനിക്ക് തലവേദനയുടെ പ്രശ്‌നം ഉണ്ടായിരുന്നു. എന്റെ ഹോട്ടല്‍ ദൂരെ ആയിരുന്നു.

Also Read: നഷ്ടങ്ങൾ മത്രമാണ് ബിഗ് ബോസ് നൽകിയത്, പക്ഷേ തിരികെ എത്തിയപ്പോൾ വലിയ ഒരു സമ്മാനം കാത്തിരുന്നിരുന്നു: റോൺസൻ റോൺസൻ വിൻസന്റ്

അവിടെ അടുത്ത് ഗസ്റ്റ് ഹൗസിലായിരുന്നു ലാലേട്ടന്‍ താമസിച്ചിരുന്നത് . അത് ലൊക്കേഷന് അടുത്തായതിനാല്‍ അവിടെ ലഞ്ച് അറേഞ്ച് ചെയ്തു. ഞാനും എന്റെ ഹെയര്‍ ഡ്രസറും അവിടെ പോയി, അപ്പോള്‍ ഞാന്‍ തലവേദനയില്‍ പുളയുകയായിരുന്നു. ഇതറിഞ്ഞ ലാലേട്ടന്‍ അദ്ദേഹത്തിന്റെ റൂം എനിക്ക് വിട്ടു തന്നു.” ലക്ഷ്മി ഗോപാലസ്വാമി പറയുന്നു.

റൂം എനിക്ക് തന്നിട്ട് അദ്ദേഹം പുറത്ത് വരാന്തയിലെ ചൂട് ഫാനിന് ചുവട്ടില്‍ ഇരുന്നു. എനിക്കൊരു ബാം തന്ന് റെസ്റ്റ് എടുക്കൂ എന്ന് പറഞ്ഞു. കലാ മാസ്റ്ററെ വിളിച്ചിട്ട് ലക്ഷ്മിക്ക് നല്ല തലവേദനയുണ്ട്. 45 മിനുട്ട് കഴിഞ്ഞിട്ട് വരാം എന്ന് പറഞ്ഞു. ശരിക്കും എനിക്കത് അവിശ്വസനീയം ആയിരുന്നു. അദ്ദേഹം ഒരു നടന്‍മാത്രമല്ല, നല്ലൊരു മനുഷ്യനുമാണ്’ ലക്ഷ്മി ഗോപാലസ്വാമി പറയുന്നു.

Advertisement