ആ കാരണങ്ങള്‍ കൊണ്ട് സീരിയലിലെ അവസരങ്ങളെല്ലാം നഷ്ടമായി, പ്രണയവിവാഹത്തെക്കുറിച്ചും സീരിയലിനെക്കുറിച്ചും നടി സിനി വര്‍ഗീസ്

147

മലയാള സീരിയല്‍ പ്രേമികളുടെ പ്രിയങ്കരിയായ നടിയാണ് സിനി വര്‍ഗീസ്. ഇതിനോടകം നിരവധി സീരിയലുകളിലാണ് സിനി അഭിനയിച്ചത്. അതുപോലെ തന്നെ നിരവധി ആരാധകരുണ്ട് താരത്തിന്. പ്രണയവിവാഹമായിരുന്നു താരത്തിന്റേത്.

വിവാഹത്തിന് പിന്നാലെ സീരിയലില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണ് നടി. ഇപ്പോഴിതാ നടി ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. പ്രണയവിവാഹമായിരുന്നുവെന്നും ആന്റണിയുമായുള്ള വിവാഹശേഷവും സന്തോഷത്തോടെ ജീവിക്കുന്നുവെന്നും താരം പറയുന്നു.

Advertisements

”മുന്നാട് പീപ്പിള്‍സ് കോളേജിലായിരുന്നു ഞങ്ങള്‍ ഇരുവരും പഠിച്ചിരുന്നത്. അപ്പോള്‍ ആന്റണി ചേട്ടന്‍ എന്റെ സീനിയര്‍ ആയിരുന്നു. ബികോം പഠിച്ചിരുന്ന കാലത്ത് അവിടുത്തെ കുട്ടികളെല്ലാം ചുരിദാറും ഷാളും ധരിച്ച് അച്ചടക്കത്തോടെയായിരുന്നു കോളേജില്‍ എത്തിയിരുന്നത്.

Also Read: റൂം എനിക്ക് തന്നു, എന്നിട്ട് അദ്ദേഹം ആ ചൂടില്‍ പുറത്തിരുന്നു, മോഹന്‍ലാലിനൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവം തുറന്നുപറഞ്ഞ് ലക്ഷ്മി ഗോപാലസ്വാമി

എന്നാല്‍ ഞാന്‍ മാത്രം ജീന്‍സും ടോപ്പും ധരിച്ചായിരുന്നു വന്നത്. ആന്റണി വന്നിട്ട് പറഞ്ഞു ഇനി ജീന്‍സ് ഇടരുത്, ചുരിദാര്‍ ഇട്ട് വരണമെന്ന്. അപ്പോള്‍ താന്‍ പറഞ്ഞു ചുരിദാര്‍ ഇടണമെങ്കില്‍ മേടിച്ചു തരണമെന്ന്. ഇതിന് പിന്നാലെ ഞങ്ങള്‍ സുഹൃത്തുക്കളായി” എന്ന് സിനി പറയുന്നു.

പിന്നീട് ആന്റണി ചേട്ടന്‍ തന്നോട് പ്രണയം പറഞ്ഞുവെന്നും താനും തിരിച്ച് പറഞ്ഞുവെന്നും താരം വെളിപ്പെടുത്തി. ആന്റണിച്ചേട്ടന്‍ ഒരുപാട് ചുരിദാറും അതില്‍ കൂടുതല്‍ സ്‌നേഹവും തന്ന് ഇന്നും തന്നെ പൊന്ന് പോലെ നോക്കുന്നുവെന്നാണ് സിനി പറയുന്നത്.

വര്‍ഷങ്ങളോളം സീരിയലില്‍ തിളങ്ങി നിന്ന താരത്തിന് പിന്നീട് സീരിയലില്‍ അവസരങ്ങള്‍ കുറഞ്ഞു. ഇതിന്റെ കാരണവും സിനി പറയുന്നു. തടി 54 കിലോയില്‍ നിന്നും 75 കിലോയില്‍ എത്തി. തടി കൂടി തുടങ്ങിയതോടെയതോടെയാണ് അവസരങ്ങള്‍ നഷ്ടപ്പെട്ട് തുടങ്ങിയതെന്ന് സിനി പറയുന്നു.

Also Read: 24 മണിക്കൂറും അഞ്ച് പേരും വീഡിയോയിലൂടെ തള്ളിക്കോണ്ടിരിക്കുന്നു, ഫോണ്‍ തുറക്കാനാവാത്ത അവസ്ഥ, ഭാര്യയുടെയും മക്കളുടെയും വീഡിയോ കണ്ട് കൃഷ്ണകുമാര്‍ പറയുന്നു

തടി കുറയ്ക്കണമെന്ന് തോന്നി, പിന്നീട് കഷ്ടപ്പെട്ട് ഭക്ഷണത്തില്‍ ക്രമീകരണങ്ങള്‍ എല്ലാം നടത്തി, ഇപ്പോള്‍ 60 കിലോയെത്തി. ഇതിന് പിന്നാലെ തനിക്ക് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന സീത കല്യാണത്തില്‍ അവസരം ലഭിച്ചുവെന്നും ഇനി സീരിയലില്‍ സജീവമാകുമെന്നും നടി പറയുന്നു.

Advertisement