മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബം ആണ് ബിജെപി നേതാവും നടനുമായ കൃഷ്ണ കുമാറിന്റേത്. നിരവധി സിനിമകളിലും സീരിയലുകളിലും വേഷമിട്ടിട്ടുള്ള നടൻ ആണ് കൃഷ്ണ കുമാർ. അഭിനയത്തിന് ഒപ്പം തന്നെ സജീവ രാഷ്ട്രീയ പ്രവർത്തനവും മുമ്പോട്ട് കൊണ്ടുപോവുകയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ കുടുംബത്തെ ആണ് ഇന്ന് സോഷ്യൽമീഡിയയ്ക്ക് ഏറെ പരിചയം. ഈ താര കുടുംബം ഏഎന്നും വൈറലാണ്. നടനും ഭാര്യയും നാല് പെൺമക്കളും ഇൻസ്റ്റ ഗ്രാമിലൂടെയും യൂട്യൂബ് ചാനലിലൂടെയും എല്ലാം തിളങ്ങി നിൽക്കുക ആണ്.
കൃഷ്ണകുമാറും സിന്ധുവും അഹാനയും സഹോദരിമാരുമെല്ലാം സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇപ്പോഴിതാ മുൻപ് ഒരു അഭിമുഖത്തിൽ മക്കളെ കുറിച്ചും അവരുടെ വിവാഹത്തെ കുറിച്ചും കൃഷ്ണകുമാർ പറഞ്ഞ കാര്യങ്ങളാണ് വീണ്ടും ചർച്ചയാകുന്നത്.
തന്റെ മക്കൾ മുപ്പത്തിയഞ്ച് വയസ് കഴിഞ്ഞിട്ട് വിവാഹം കഴിച്ചാൽ മതിയെന്നാണ് എന്റെ അഭിപ്രായം, അതുമാത്രവുമല്ല മക്കൾ വിവാഹം കഴിക്കണമെന്ന് നിർബന്ധമുള്ള കാലമൊന്നുമല്ല ഇപ്പോഴുള്ളത്, ഇനി അവർ വിവാഹം കഴിച്ചില്ലങ്കിലും കുഴപ്പമൊന്നുമില്ലന്നും കൃഷ്ണകുമാർ പറയുന്നു, കലാകാരിയായി മുന്നോട്ട് പോകാനാണ് അവരുടെ താല്പര്യമെങ്കിൽ ആദ്യം അത് പൊസിഷനിലെത്തിക്കട്ടെ അതിനു ശേഷം മതി വിവാഹമെന്നും താരം പറയുന്നുണ്ട്.
ഇനി ചെറുപ്രായത്തിലുള്ള നമ്മുടെ മക്കൾക്ക് നമ്മൾ ഇപ്പോൾ നമ്മൾ വിവാഹം ആലോചിക്കുമ്പോൾ, ആ പയ്യനും ഏകദേശം അതേ പ്രായമായിരുനിക്കും അതുകൊണ്ടുതന്നെ പക്വത കുറവായിരിക്കും, അതുകാരണം അവരുടെ ഭാവി കുടുംബജീവിതത്തിൽ താളപ്പിഴകൾ ഉണ്ടാകാനും ഒടുവിൽ കലാജീവിതവും കുടുംബജീവിതവും തകരുന്ന അവസ്ഥ വരെയുണ്ടാകും, അതിനേക്കാൾ നല്ലതാണ് ജീവിതം എന്താണെന്ന് മനസിലാക്കിയതിനു ശേഷം കുടുംബ ജീവിതം തുടങ്ങിയാൽ മതിയെന്നാണ് തന്റെ അഭിപ്രായമെന്നും കൃഷ്ണകുമാർ വിശദീകരിക്കുന്നു.
ഒരു ഉദാഹരണം പറയുകയാണെകിൽ, നമ്മൾ ചെറുപ്പത്തിലേ അവരുടെ വിവാഹം കഴിപ്പിച്ചാൽ അവർ അതിന് ശേഷം ചെയ്ത ഒരു സിനിമയിൽ നായകന്റെ കൂടെ ഒരു ഇന്റിമേറ്റ് സീൻ ചെയ്തെന്ന് ഇരിക്കട്ടെ . ഇത് അവളുടെ ഭർത്താവും അവന്റെ കൂട്ടുകാരും കുടുംബവും കാണുമ്പോൾ, നിന്റെ ഭാര്യ ഇന്നലെ സിനിമയിൽ ഒരുത്തന്റെ കൂടെ കെട്ടിമറിഞ്ഞ് അഭിനയിക്കുന്നത് കണ്ടു എന്ന് അവരിലാരെങ്കിലും അവനോട് പറഞ്ഞാൽ അത് അവരുടെ മനസിൽ ഒരു കരടായി മാറും. ഒരു പ്രായം കഴിയുമ്ബോൾ ഇത്തരം ചിന്തകളുടെ അപ്പുറത്തുളള ഒരാൾ വരും. അങ്ങനെയാണ് എനിക്ക് തോന്നുന്നത് എന്നും അദ്ദേഹം വിശദീകരിച്ചു.
മക്കൾക്ക് നൽകുന്ന സ്ത്രീധനത്തെ കുറിച്ചും കൃഷ്ണകുമാർ സംസാരിക്കുന്നുണ്ട്. ‘അക്കാര്യത്തെക്കുറിച്ച് ഞാൻ എന്റെ മക്കളോട് തീർത്തു പറഞ്ഞിട്ടുണ്ട്. നല്ല കാശുള്ള വീട്ടിലെ പയ്യന്മാരെ വളച്ചെടുത്തോ എന്ന്’.. എനിക്ക് നാല് പെണ്മക്കൾ ആയതുകൊണ്ട് എല്ലാവരും എന്നോട് ചോദിക്കും ഇവരെയൊക്കെ എങ്ങനെ വളർത്തും, പഠിപ്പിക്കും, വിവാഹം കഴിപ്പിക്കും എന്നൊക്കെ.’
‘പക്ഷെ അന്നും ഇന്നും ഞാൻ അങ്ങനെ ചിന്തിച്ചിട്ടില്ല ഈശ്വര അനുഗ്രഹത്താൽ അവരുടെ ഇതുവരെയുള്ള ഒരു കാര്യങ്ങൾക്കും ഒരു കുറവും ഉണ്ടായിട്ടില്ല, അതുമാത്രവുമല്ല ഇപ്പോൾ ഞാൻ ഉണ്ടാക്കുന്ന വരുമാനത്തിന്റെ ഇരട്ടിയാണ് ഇന്ന് അവർ നാല് പേരും ഉണ്ടാക്കുന്നത്’ എന്നും കൃഷ്ണ കുമാർ വിശദീകരിക്കുന്നു.
Watch Video: നിങ്ങളുടെ ചതി കാരണം എന്റെ ഭാവി പോലും നശിച്ചു, ബാലയ്ക്ക് എതിരെ പൊട്ടിത്തെറിച്ച് അഭിരാമി സുരേഷ്