നമ്മ ജയിച്ചിട്ടോം മാരാ, നേര് പ്രേക്ഷകര്‍ ഏറ്റെടുത്തതിന് പിന്നാലെ ലാലേട്ടനൊപ്പമുള്ള ഫോട്ടോയുമായി കൃഷ്ണപ്രഭ, വൈറലായി പോസ്റ്റ്

79

കഴിഞ്ഞ ദിവസമാണ് മോഹന്‍ലാല്‍ നായകനായി എത്തിയ നേര് എന്ന ചിത്രം തിയ്യേറ്ററുകളിലെത്തിയത്. പ്രേക്ഷകരുടെ ഇഷ്ടം നേടിയാണ് ചിത്രത്തിന്റെ ആദ്യ ഷോകള്‍ പൂര്‍ത്തിയായിരിക്കുന്നാത്. കോര്‍ട്ട് റൂം ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണിത്.

Advertisements

ചിത്രത്തില്‍ കഥാപാത്രത്തിനും കഥയ്ക്കും വേണ്ട മികച്ച അഭിനയമാണ് മോഹന്‍ലാല്‍ കാഴ്ചവെച്ചിരിക്കുന്നത്. താരത്തിന്റെ സ്വഭാവമില്ലാത്ത കഥാപാത്രമായി മാറിയ മോഹന്‍ലാലിന് കൈയ്യടിക്കുകയാണ് ആരാധകരും. മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

Also Read:പൃഥ്വിരാജ് ഒരു സൂപ്പര്‍സ്റ്റാര്‍, ഞാന്‍ ശരിക്കും പ്രണയത്തിലായി, മനസ്സുതുറന്ന് പ്രഭാസ്

തങ്ങള്‍ കാണാന്‍ ആഗ്രഹിച്ച ‘ലാലേട്ടന്‍’ തിരിച്ചെത്തി എന്നാണ് ആരാധകര്‍ പറയുന്നത്. ജിത്തു ജോസഫ് ഒരുക്കിയ ചിത്രത്തിന് മികച്ച പ്രേക്ഷക പിന്തുണ ലഭിച്ചുകൊണ്ടിരിക്കുകയാണ്.നേരില്‍ മോഹന്‍ലാലിനൊപ്പം നടി കൃഷ്ണപ്രഭയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

ഇപ്പോഴിതാ കൃഷ്ണ പ്രഭ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്. മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു കൃഷ്ണപ്രഭയുടെ പോസ്റ്റ്. നമ്മ ജയിച്ചിട്ടോം മാര എന്ന ക്യാപ്ഷനോടെയായിരുന്നു കൃഷ്ണപ്രഭയുടെ പോസ്റ്റ്.

Also Read:ക്രിസ്ത്യന്‍ വധുവായി മാളവിക, ഫോട്ടോ വൈറല്‍, നവനീത് ക്രിസ്ത്യാനിയാണോ എന്ന് സോഷ്യല്‍ മീഡിയയും

നേരിന് ലോകമെമ്പാടുമുള്ള പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും കൃഷ്ണപ്രഭ പങ്കുവെച്ച പോസ്റ്റില്‍ കുറിച്ചു. താരത്തിന്റെ പോസ്റ്റ് ഇതിനോടകം വൈറലായിക്കഴിഞ്ഞു.

Advertisement