പൃഥ്വിരാജ് ഒരു സൂപ്പര്‍സ്റ്റാര്‍, ഞാന്‍ ശരിക്കും പ്രണയത്തിലായി, മനസ്സുതുറന്ന് പ്രഭാസ്

105

നടനായും സംവിധായകനായും നിര്‍മ്മാതാവായും തന്റെ കഠിന പ്രയത്‌നം കൊണ്ട് ഇന്ത്യന്‍ സിനിമയിലുട നീളം അറിയപ്പെടുന്ന താരമായി മാറിയിരിക്കുകയാണ് പൃഥ്വിരാജ് സുകുമാരന്‍ ഇപ്പോള്‍. സിനിമയുടെ ഒട്ടുമിക്ക എല്ലാ മേഖലകളിലും സജീവം ആയതോടെ താരത്തിന് ലോകം എമ്പാടും നിന്നും ആരാധകരേയും ലിഭിച്ചിരിക്കുകയാണ്.

Advertisements

മലയാള സിനിമയിലെ മുന്‍കാല സൂപ്പര്‍ താരമായിരുന്ന സുകുമാരന്റെ മകന്‍ എന്ന ലേബലില്‍ ആണ് സിനിമയിലേക്ക് എത്തിയതെങ്കിലും പൃഥ്വിരാജ് സുകുമാരന്‍ എന്നത് ഇന്നൊരു ബ്രാന്‍ഡായി മാറിയിരിക്കുന്നു. പൃഥ്വിരാജിനെ പോലെ തന്നെ താരത്തിന്റെ കുടുംബവും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്.

Also Read:അഞ്ച് കുട്ടികള്‍ വേണമെന്ന് ആഗ്രഹം, ലക്ഷ്മി ഇപ്പോള്‍ ചികിത്സയില്‍, തുറന്ന് പറഞ്ഞ് അഖില്‍ മാരാര്‍

സലാര്‍ ആണ് താരത്തിന്റെ ഏറ്റവും പുതുതായി തിയ്യേറ്ററുകളിലെത്താനിരിക്കുന്ന ചിത്രം. പ്രശാന്ത് നീല്‍ ഒരുക്കുന്ന ചിത്രത്തില്‍ പ്രഭാസാണ് നായകന്‍. ഇപ്പോഴിതാ പൃഥ്വിരാജിനെ കുറിച്ച് പ്രഭാസ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.

താന്‍ പൃഥ്വിരാജുമായി പ്രണയത്തിലായി. താന്‍ ഇതുവരെ വര്ഡക്ക് ചെയ്തിട്ടുള്ളവരില്‍ വെച്ച് ഏറ്റവും കൂളായിട്ടുള്ള അഭിനേതാവാണ് പൃഥ്വിരാജെന്നും നമ്മുടെ രാജ്യത്ത് ഒരേയൊരു പൃഥ്വിരാജേ ഉള്ളൂവെന്നും അദ്ദേഹം വെറും അഭിനേതാവ് മാത്രമല്ലെന്നും പ്രഭാസ് പറയുന്നു.

Also Read:‘അവൻ സിനിമയുടെ പിന്നാലെ നടന്ന് ഈ നിലയിലെത്തിയത്; സലിം കുമാർ വീട്ടിലിരുന്നിട്ടും…ഞാൻ ആരോടും അവസരം ചോദിക്കാറില്ല’; രമേഷ് പിഷാരടി

ബ്ലോക്ക് ബസ്റ്റര്‍ സിനിമകള്‍ ചെയ്യുന്ന ഒരു സൂപ്പര്‍സ്റ്റാര്‍ കൂടിയാണ് പൃഥ്വിരാജ്. അദ്ദേഹം ആദ്യമായിട്ടാണ് ഒരു തെലുങ്ക് ചിത്രം ചെയ്യുന്നതെന്നും ഇതുവരെ ആകെ അഞ്ച് തെലുങ്ക് ചിത്രങ്ങള്‍ മാത്രമേ കണ്ടിട്ടുള്ളൂവെന്നും എന്നിട്ടും എന്ത് മനോഹരമായിട്ടാണ് അദ്ദേഹം തെലുങ്ക് പറയുന്നതെന്നും പ്രഭാസ് പറയുന്നു.

Advertisement