നിങ്ങളുടെ ഡാന്‍സ് കാരണം വീടിന്റെ മേല്‍ക്കൂര താഴേക്ക് വീഴുമെന്ന അവസ്ഥയിലായി, നസ്രിയയുടെ വീഡിയോ പങ്കുവെച്ച് മേഘ്‌നാരാജ്, ജന്മദിനാശംസകള്‍ നേര്‍ന്ന് താരം

84

ബാലതാരമായി എത്തി പിന്നീട് മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നസ്റിയ നസീം. ബ്ലെസ്സി സംവിധാനം ചെയ്ത പളുങ്ക് എന്ന സിനിമയില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകളായി അഭിനയിച്ചു കൊണ്ട് ആണ് നസ്രിയ നാസിം അഭിനയ രംഗത്തേക്ക് എത്തിയത്.

Advertisements

പിന്നീട് മോഹന്‍ലാല്‍ ചിത്രത്തില്‍ ശ്രീനിവാസന്റെ മകള്‍ വേഷം ചെയ്തും താരം കൈയ്യടി നേടിയിരുന്നു അതേ സമയം ബാലതാരമായി സിനിമയില്‍ തിളങ്ങുന്നതിന് മുമ്പ് നസ്രിയ കൈരളി ടിവിയിലെ പുണ്യമാസത്തിലൂടെ എന്ന പ്രോഗ്രാമില്‍ കുട്ടി അവതാരകയായി എത്തിയിരുന്നു.

Also Read: അഞ്ച് കുട്ടികള്‍ വേണമെന്ന് ആഗ്രഹം, ലക്ഷ്മി ഇപ്പോള്‍ ചികിത്സയില്‍, തുറന്ന് പറഞ്ഞ് അഖില്‍ മാരാര്‍

അത് കഴിഞ്ഞ് കുട്ടികള്‍ക്ക് വേണ്ടിയുള്ള നിരവധി ഷോകളില്‍ അവതാരകയായി പ്രേക്ഷക മനസ്സില്‍ ഇടം നേടിയിട്ടാണ് സിനിമയിലേക്ക് വരുന്നത്. സ്റ്റാര്‍ സിംഗര്‍ ജൂനിയറിന്റെയും അവതാരക നസ്രിയ ആയിരുന്നു. അത് കഴിഞ്ഞ് ഒരു നാള്‍ വരും, പ്രമാണി, മാഡ് ഡാഡ് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. ഇതിന് ശേഷം നായികയായി തിളങ്ങുകയായിരുന്നു താരം.

കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ ജന്മദിനം. സിനിമാരംഗത്തെ പ്രമുഖരടക്കം നിരവധി പേരാണ് ആശംസകളുമായി എത്തിയത്. ഇപ്പോഴിതാ നടി മേഘ്‌നാരാജ് നസ്രിയയ്ക്ക് ജന്മദിനാശംസകള്‍ അറിയിച്ച് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്.

Also Read:‘അവൻ സിനിമയുടെ പിന്നാലെ നടന്ന് ഈ നിലയിലെത്തിയത്; സലിം കുമാർ വീട്ടിലിരുന്നിട്ടും…ഞാൻ ആരോടും അവസരം ചോദിക്കാറില്ല’; രമേഷ് പിഷാരടി

മേഘ്‌നയുടെ മകന്‍ റയാനൊപ്പം നൃത്തം ചെയ്യുന്ന നസ്രിയയുടെ വീഡിയോയാണ് താരം പങ്കുവെച്ചത്. പിറന്നാള്‍ ദിനത്തില്‍ മേഘ്‌നയെ കാണാനെത്തിയതായിരുന്നു നസ്രിയ. നസ്രിയക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന മേഘ്‌ന നിങ്ങള്‍ രണ്ടുപേരുടെയും ഡാന്‍സ് കാരണം വീടിന്റെ മേല്‍ക്കൂര താഴേക്ക് വീഴുമെന്ന അവസ്ഥയിലായി എന്നും മേഘ്‌ന പോസ്റ്റില്‍ കുറിച്ചു.

Advertisement